മതത്തിന്റെ പേരിൽ നിങ്ങൾ ഒരാളെ മാറ്റി നിർത്തരുത് ! നമ്മുടേത് ഒരു ചെറിയ ജീവിതമാണ്, നാളെ ആരൊക്കെ എഴുനേൽക്കുമെന്ന് പോലും ഒരു അറിയാത്തൊരു ജീവിതമാണ് ! ഷെയിൻ നിഗം !

ഇന്ന് മലയാള സിനിമയിലുള്ള യുവ താരങ്ങളിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ഷെയിൻ നിഗം. എന്നാൽ തന്റെ കരിയറിൽ ഏറെ വിവാദങ്ങളെ തരണം ചെയ്തിട്ടുള്ള ആളുകൂടിയാണ് ഷെയിൻ. അടുത്തിടെ നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് പറഞ്ഞ ചില വാക്കുകളുടെ പേരിൽ ഷെയിൻ വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴും ഷെയിൻ അതിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

തനിക്കെതിരെ വരുന്ന മോശം കമന്റുകളോട് ഷെയിന് പറയാനുള്ളത് ഇതാണ്, വാക്കുകൾ ഇങ്ങനെ, എല്ലാ മതത്തിലും നല്ലതും ചീത്തയുമുണ്ട്, എന്നിലും നന്മയും തിന്മയുമുണ്ട്, നമ്മളാരും അത്ര നല്ല ആളുകൾ അല്ലല്ലോ, നമ്മുടേത് ഒരു ചെറിയ ജീവിതമാണ്, നാളെ ആരൊക്കെ എഴുനേൽക്കുമെന്ന് പോലും ഒരു അറിയാത്തൊരു ജീവിതമാണ് നമ്മളുടേത്, അതിനിടയിൽ എന്തിനാണ് ഇങ്ങനെ ജാതിയുടെയും മതത്തിന്റെയും പേരിൽ ആളുകളെ വേർതിരിച്ച് മാറ്റി നിർത്തുന്നത്.

നമ്മുടെ മതം നമ്മളാണോ, തീരുമാനിക്കുന്നത്, ഓരോത്തരും കുഞ്ഞുങ്ങളായി ഒരു മത വിശ്വാസത്തിലേക്ക് ജനിച്ച് വീഴുകയല്ലേ, ഇതിനെ നമുക്ക് ആർക്കെങ്കിലും കുറ്റപ്പെടുത്തൽ പറ്റുമോ.. ലോകം അവസാനിക്കാറായി ഇനിയെങ്കിലും ആർക്കെങ്കിലും ഒരു നന്മ ചെയ്ത് ജീവിക്കാൻ നോക്ക് എന്നും ഷെയിൻ പറയുന്ന വീഡിയോ ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

അതുപോലെ, എന്നെ സംബന്ധിച്ച് പ്രാർഥനയും ആത്മീയതയും ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാത്തിൽ നിന്നും കുറേയൊക്കെ വിട്ടുനിൽക്കാൻ പറ്റുന്നത് അതുകൊണ്ടാണ്. നമ്മളാഗ്രഹിക്കുന്ന സമാധാനം ആദ്യം ലഭിക്കണമെന്നില്ല. ജീവിതത്തിൽ വേണ്ടത് സമാധാനമാണ്. സന്തോഷം നമ്മൾക്ക് പങ്കുവെച്ച് കിട്ടുന്നതാണ്. പക്ഷേ സമാധാനം ഉള്ളിൽ നിന്ന് ഉണ്ടാവേണ്ടതുമാണെന്നും ഷെയിൻ നിഗം പറയുന്നു.

മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ തനിക്ക് ഉണ്ണി മുകുന്ദൻ മഹിമ കോംബോ വലിയ ഇഷ്ടമാണെന്ന് പറഞ്ഞ ഷെയിൻ ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നാണ് ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. യു എം എഫ് എന്നാണ് ഇതിന്റെ ചുരുക്കം. ഇത് കൂടാതെ ഉണ്ണി മുകുന്ദന്‍ ഫാന്‍സ് ഓഫ് ഇന്ത്യ എന്ന പേര് ഉണ്ടാക്കി അതിനെ ചുരുക്കി അശ്ലീല രീതിയില്‍ (ഉംഫി) ആണ് ഷൈന്‍ പറഞ്ഞത്. ഇതാണ് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയത്.. എന്നാൽ തന്റെ വാക്കുകളെ വളച്ചൊടിക്കുകയാണ് ഉണ്ടായതെന്നും, പരസ്യമായി തന്നെ ഉണ്ണി മുകുന്ദനോട് മാപ്പ് പറഞ്ഞും ഷെയിൻ രംഗത്ത് എത്തിയിരുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *