
പൃഥ്വിരാജിന്റെ ഭാര്യ എന്ന പേരിൽ അറിയപ്പെടാൻ എനിക്ക് ഇഷ്ടമല്ല ! എനിക്ക് സ്വന്തമായൊരു പേര് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് ഞാൻ, വ്യക്തിത്വം ഉള്ള ആളാണ് ഞാൻ ! സുപ്രിയ
ഇന്ന് മലയാള സിനിമയിൽ മുൻ നിര സൂപ്പർ താരങ്ങളുടെ ഒപ്പം അറിയപ്പെടുന്ന ആളാണ് പൃഥ്വിരാജ്. അദ്ദേഹം ഇന്ന് ഒരു സംവിധായകനും കൂടിയാണ്. ലോകമെമ്പാടുമുള്ള മലയാളികൾ ആകാശമായോടെ കാണാൻ കാത്തിരിക്കുന്ന ഏമ്പുരാൻ എന്ന സിനിമയുടെ സംവിധാന തിരക്കിലായിരുന്നു ഇത്രയും നാൾ പൃഥ്വി. ഇപ്പോൾ സിനിമ റീലിസിന് തയ്യാറെടുക്കുകയാണ്. രാജുവിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയയും ഏവർക്കും സുപരിചിതയാണ്.,
തന്റെ വ്യക്തിത്വത്തെ കുറിച്ചും മറ്റു ഒരു അഭിമുഖത്തിൽ സുപ്രിയ തുറന്ന് സംസാരിച്ചിരുന്നു, ആ വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. മറ്റൊരാളുടെ നിഴലിൽ നിൽക്കാതെ സ്വന്തമായി ഒരു ഐഡൻറിറ്റി ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് താൻ എന്നാണ് സുപ്രിയ മേനോൻ പറയുന്നത്. നടൻ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യ എന്ന പേരിലാണ് സുപ്രിയയെ മലയാളികൾ അറിഞ്ഞു തുടങ്ങിയത്. താരപത്നി എന്ന മേൽവിലാസത്തിൽ മാത്രം ഒതുങ്ങിക്കൂടാതെ സ്വാന്തമായ നിലയിൽ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന ചുരുക്കം ചില ആളുകളിൽ ഒരാളാണ് സുപ്രിയ മേനോൻ. ജേർണലിസ്റ്റ് ആയിരുന്ന സുപ്രിയ വിവാഹ ശേഷമാണ് കേരളത്തിൽ സ്ഥിരതാമസമാക്കിയത്.
പാലക്കാട്ടുകാരി ആണെങ്കിൽ മുംബൈയിലാണ് സുപ്രിയ ജനിച്ചു വളർന്നത്. ഇന്റർനാഷണൽ മാധ്യമങ്ങൾ ആയ ബിബിസി, എന്‍ഡി ടിവി തുടങ്ങിയ സ്ഥാപനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകയായിരുന്നു സുപ്രിയ. ഇപ്പോഴിതാ ഏറ്റവും പുതിയതായി, ധന്യ വര്‍മയ്ക്ക് നല്കിയ അഭിമുഖത്തിൽ സുപ്രിയ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സുപ്രിയയുടെ വാക്കുകൾ ഇങ്ങനെ..

ഞാൻ, എന്റെ, പ്രൊഫെഷനിൽ സ്ഥാനം നേടിയത് ആരുടെയും റെക്കമന്റേഷൻ കൊണ്ടല്ല. അത് ഞാൻ സ്വന്തമായി നേടിയെടുത്തൊരു ജോലിയും കരിയറുമായിരുന്നു. പക്ഷെ ഇപ്പോൾ നിർമാതാവായിരിക്കുമ്പോൾ പ്രിവിലേജ് ഒരുപാടുണ്ട്. സ്വന്തമായി ഒരു പാത വെട്ടിതെളിച്ച് മുന്നേറുന്ന പൃഥ്വിരാജ് എന്ന നടന്റെ ഭാര്യ എന്ന ലേബലിലാണ് എന്നെ ഇപ്പോൾ എല്ലാവരും അറിയുന്നത്. പക്ഷെ ഇതിലും എന്റെ സ്ട്രഗിളുണ്ട്. കാരണം ഞാൻ സുപ്രിയയാണെന്ന് ആളുകളെ മനസിലാക്കിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.
ആളുകൾ, എന്നെ, മറ്റൊരു വ്യക്തിത്വമായി കാണണം. അല്ലാതെ പൃഥ്വിരാജുമായി കൂട്ടികുഴക്കരുത് എന്ന് ആളുകളെ മനസിലാക്കിപ്പിക്കാനുള്ള പരിശ്രമം ഞാൻ നിരന്തരം നടത്താറുണ്ട്. അയാളുടെ ഭാര്യ, ഇയാളുടെ അമ്മ, അയാളുടെ മകൾ എന്ന ലേബലിൽ ഒന്നും അറിയപ്പെടാൻ എനിക്ക് താൽപര്യമില്ല. എനിക്ക് എന്റേതായി സ്വന്തമായൊരു പേര് ഉണ്ടാക്കി എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. എനിക്ക് കോൺഫിഡൻസ് വരാൻ കാരണം എന്റെ അച്ഛനാണ്. എന്നെ കൂട്ടിലിട്ട് വളർത്തിയിട്ടില്ല എന്റെ മാതാപിതാക്കൾ. അവർ ഞാൻ സ്വന്തമായൊരു ചിറകുകൾ ഉണ്ടാക്കി പറക്കാനുള്ള ആത്മധൈര്യം പകർന്ന് തന്നവരാണ്.
Leave a Reply