മറ്റൊരു സ്ത്രീയാണ് അദ്ദേഹത്തിന് വലുതെങ്കില്‍ അങ്ങനെയാകട്ടെ ! കുടുംബ കോടതിയിൽ നിന്നും നിയമപരമായി വിവാഹമോചനം നേടി വീണ നായർ

സിനിമ സീരിയൽ രംഗത്ത് വളരെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് വീണ നായർ, ഇപ്പോഴിതാ വീണ നായർ വിവാഹ മോചിതായായ വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. സ്വാതി സുരേഷ് ആയിരുന്നു വീണയുടെ ഭർത്താവ്. കുടുംബ കോടതിയില്‍ എത്തിയാണ് വിവാഹമോചനത്തിന്റെ അവസാന നടപടികള്‍ ഇരുവരും പൂര്‍ത്തിയാക്കിയത്. വേര്‍പിരിഞ്ഞ് താമസിക്കാന്‍ ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞത്. തങ്ങള്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ ആരംഭിച്ചതിനെ കുറിച്ച് വീണ നായര്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.

മകന്റെ കാര്യത്തിൽ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്, അവൻ രണ്ടുപേരുടെയും സ്നേഹം ഏറ്റു വാങ്ങി തന്നെയാണ് വളരുന്നത്.  അവന്‍ ഞങ്ങളെ രണ്ടു പേരെയും മിസ് ചെയ്യുന്നില്ല. കണ്ണന്‍ വരുമ്പോള്‍ അവന്‍ അദ്ദേഹത്തിനൊപ്പം പുറത്തു പോകാറുണ്ട്. അവന് അച്ഛന്റെ സ്‌നേഹം കിട്ടുന്നുണ്ട്. എനിക്ക് ഒരമ്മയുടെ സ്‌നേഹം മാത്രമേ കൊടുക്കാന്‍ പറ്റൂ. അച്ഛന്റെ സ്‌നേഹം കൊടുക്കാന്‍ പറ്റില്ല. അതവന് അദ്ദേഹത്തിലൂടെ ഇപ്പോഴും കിട്ടുന്നുണ്ട്. ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നം അത് ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമാണ്. എല്ലാവരുടെയും ജീവിതത്തില്‍ എല്ലാ കാര്യത്തിനും ഒരു ഫുള്‍ സ്റ്റോപ്പ് ഉണ്ടാകും. അതുപോലൊരു ഫുള്‍ സ്റ്റോപ്പ് ഇക്കാര്യത്തിലും ഉണ്ടാകും.

അദ്ദേഹത്തിന്റെ ആ പോസ്റ്റ് ഞാനും കണ്ടിരുന്നു, (അടുത്തിടെ വീണയുടെ മുൻ ഭർത്താവ് ഒരു യുവതിയ്ക്ക് ഒപ്പമുള്ള പോസ്റ്റ് പങ്കിട്ടിരുന്നു) അതിനുള്ള എല്ലാ അവകാശവും അദ്ദേഹത്തിനുണ്ട്.
മറ്റൊരു സ്ത്രീയാണ് അദ്ദേഹത്തിന് ശരിയായി തോന്നുതെങ്കില്‍ ഞാന്‍ എന്ത് പറയാനാണ്. നേരത്തെയൊക്കെ ഇങ്ങനെ ചോദിക്കുമ്പോള്‍ ഒരു ബുദ്ധിമുട്ട് വരും. എനിക്കൊരു മകനുണ്ട്, അവന്റെ കാര്യങ്ങള്‍ നോക്കി നടത്തണം. പ്രഫഷനായി മുന്നോട്ടു പോകണം എന്നാണ് വീണ നായര്‍ പറഞ്ഞത്. ബിഗ് ബോസ് ഷോ ദാമ്പത്യജീവിതത്തെ ബാധിച്ചു എന്ന പ്രചാരണങ്ങള്‍ വീണ നിഷേധിക്കുകയും ചെയ്തിരുന്നു.

എന്റെയും മഞ്ജു പത്രോസിന്റെയും ഒക്കെ ജീവിതം തകർന്നത് ബിഗ് ബോസ് കാരണമാണെന്ന് വാർത്തകൾ കണ്ടിരുന്നു, അതിലൊന്നും ഒരു സത്യവുമില്ല, ഒരു ഷോ കാരണമൊന്നും തകരുന്നതല്ല കുടുംബം. അത് കുറേ നാളുകളായുള്ള യാത്രകള്‍കൊണ്ട് സംഭവിക്കുന്നതാണ് എന്നും വീണ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *