മോളേ നീ ഓക്കെയല്ലേ, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കില്‍ ചേട്ടനെ പോലെ വിളിക്കണം ! ദിലീപ് ഏട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ല ! വീണ നായർ പറയുന്നു !

സിനിമ സീരിയൽ രംഗത്ത് ഒരുപോലെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് വീണ നായർ.  ടെലിവിഷൻ പരിപാടികളിൽ ശ്രദ്ധ നേടിയ തട്ടീം മുട്ടീം തുടങ്ങിയ കോമഡി പരിപാടികളിലും താരം സജീവമാണ്. ചെറിയ വേഷങ്ങളിൽ സിനിമയിലും തിളങ്ങിയ വീണയുടെ കരിയറിൽ തന്നെ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രം വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ പഞ്ചായത്ത് മെമ്പറിന്റെ വേഷം തന്നെയായിരുന്നു. അതുപോലെ ബിഗ് ബോസ് സീസൺ 2 വിലെ മത്സരാർത്ഥി ആയിരുന്ന വീണ ഷോയിലും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ വീണ നടൻ ദിലീപിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കൗമുദി മൂവീസിനോടാണ് സംസാരിക്കവെയായിരുന്നു നടിയുടെ തുറന്ന് പറച്ചിൽ. ദിലീപ് ഏട്ടനൊപ്പം ഞാൻ വെല്‍ക്കം ടു സെന്‍ട്രല്‍ ജയിൽ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.  പൊലീസ് ഓഫീസര്‍ വേഷം ചെയ്തത് മോനെ അഞ്ച് മാസം ഗര്‍ഭിണി ആയിരിക്കുമ്പോഴാണ്. ഞാൻ ഡേറ്റ് കൊടുത്ത ശേഷമാണ് ഞാൻ ഗർഭിണി ആണെന്ന കാര്യം ഞാൻ അറിയുന്നത്. ഈ കാര്യം ഞാൻ ബെന്നി പി നായരമ്ബലത്തോട് പറഞ്ഞു. ബെന്നി ചേട്ടാ ഒരു ചെറിയ പ്രശ്നം ഉണ്ട് ഞാന്‍ ക്യാരിയിംഗ് ആണെന്ന്.

അപ്പോൾ അദ്ദേഹം പറഞ്ഞു അപ്പോൾ പോലീസ് വേഷം ചെയ്യാൻ കഴിയില്ലല്ലോ, പക്ഷെ ഞാൻ അത് ചെയ്യും എനിക്ക് വയറൊന്നും വരില്ല എന്ന് പറഞ്ഞ് ആ വേഷം ഞാൻ തന്നെ ചെയ്യാമെന്ന് പറഞ്ഞു. മൂന്നാം മാസത്തിലാണ് ഷൂട്ട് സ്റ്റാര്‍ട്ട് ചെയ്യുന്നത്. അപ്പോള്‍ എനിക്ക് വൊമിറ്റിംഗ് ഉണ്ട്. ദിലീപേട്ടനും അറിയാം ബെന്നി ചേട്ടനും അറിയാം. വേറെ ഒരാള്‍ക്കും അറിയില്ല. എനിക്ക് പറയാന്‍ പേടി. കാരണം അവര്‍ക്കൊരു ബുദ്ധിമുട്ട് ആവരുതല്ലോ. ഞാനന്ന് ഷൂട്ട് കഴിഞ്ഞ് ബെല്‍റ്റ് അഴിക്കാന്‍ മറക്കും. ദിലീപേട്ടന്‍ നീ ബെല്‍റ്റൂരിയിട്, ടൈറ്റ് ആക്കി വെച്ചിട്ടുണ്ടല്ലോ നീയെന്താ ഇത്ര ശ്രദ്ധിക്കാതെ നില്‍ക്കുന്നത് എന്ന് പറഞ്ഞ് കെയര്‍ ചെയ്തിട്ടുണ്ട്. അത് മാത്രമല്ല എനിക്ക് ഇടക്കെല്ലാം ഓറഞ്ച് ജ്യൂസ് വരുത്തിച്ച്‌ തരും..

ആരൊക്കെ എന്തെല്ലാം പറഞ്ഞാലും ദിലീപേട്ടന്‍ എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടനാണ്. ഇപ്പോഴും നമുക്കൊരു അപകടം വന്നാല്‍ വിളിച്ചിട്ട് എടീ നീ ഓക്കെ അല്ലെ എന്ന് ചോദിക്കുന്ന നടനാണദ്ദേഹം. അദ്ദേഹത്തിന്റെ ഒത്തിരി പ്രശ്നങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നുണ്ട് അതൊക്കെ സത്യമാണോ ഇല്ലയോ എന്ന് അറിയില്ല. എനിക്ക് വ്യക്തിപരമായി അറിയാവുന്നിടത്തോളം അദ്ദേഹം എത്രമാത്രം നല്ലതാണെന്ന് അറിയാം. എനിക്കൊരു സര്‍ജറി നടന്നപ്പോള്‍ അദ്ദേഹം വിളിച്ചു. മോളേ നീ ഓക്കെയല്ലേ, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കില്‍ ചേട്ടനെ പോലെ വിളിക്കണം എന്ന് പറയും. അദ്ദേഹം ഇങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. പക്ഷെ സഹപ്രവര്‍ത്തകയ്ക്ക് സംഭവിച്ചതില്‍ ദുഖം ഉണ്ട്. സത്യം പുറത്ത് വരാന്‍ താനും ആഗ്രഹിക്കുന്നെന്നും വീണ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *