‘സ്ത്രീധനത്തിനെതിരെ പ്രസംഗിച്ച താരങ്ങളുടെ കല്യാണ ചിത്രങ്ങളുമായി ആരധകർ’ ! ശേഷം പോസ്റ്റ് മുക്കി വീണ നായര്‍ !!
ഇന്ന് മലയാളക്കരയാകെ സംസാര വിഷയവും ചർച്ചാ വിഷയവും സ്ത്രീധനവും, ആഡംബര വിവാഹങ്ങളും, പെൺകുട്ടികളുടെ വിവാഹ പ്രായവുമൊക്കെയാണ്, അതിനു കാരണം നമുക്ക് നമ്മുടെ ഒരു പ്രിയ സഹോദരിമാരെ ഇതിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ നഷ്ട്മായിരുന്നു, ഇത് പുതുമയുള്ള ഒരു വാർത്ത അല്ലെങ്കിലും ഓരോ ജീവിതങ്ങളും ഇങ്ങനെ എങ്ങുമെത്താതെ അവസാനിക്കുമ്പോഴും ചർച്ചകളും ആർപ്പുവിളികളും മാത്രം വീണ്ടും അവശേഷിക്കും..
ഇത്തരം കാര്യങ്ങൾ ഒരു കുറവുമില്ലാതെ വീണ്ടും ആവർത്തിക്കും.. നമ്മൾ മറ്റുള്ളവരോട് ഘോര ഘോരം പ്രസംഗിക്കാതെ നമ്മുടെ ജീവിതം അല്ലെങ്കിൽ നമുക്കുചുറ്റുമുള്ളവരുടെ ജീവിതത്തിലെങ്കിലും ഇത്തരം കാര്യങ്ങൾ നടക്കാതെ നോക്കുക, കൂടുതൽ ശ്രദ്ധിക്കുക, ഓരോ പെൺകുട്ടിക്കും ആത്മ ധൈരര്യം നൽകുക, വിദ്യാഭ്യാസം നൽകുക, സ്വന്തം കാലിൽ നിൽക്കാൻ അവരെ പ്രാപ്തരാക്കുക…
നമ്മളെ വിട്ടുപിരിഞ്ഞ വിസ്മയ എന്നും ഒരു തീരാ നോവാണ്. ഈ സംഭവത്തെ ആസ്പദമാക്കി വീണ നായർ, അശ്വതി ശ്രീകാന്ത്, അഹാന, കാളിദാസ്, ജയറാം, ശാലിൻ തുടങ്ങി നിരവധി താരങ്ങൾ രംഗത്ത് വന്നിരുന്നു. അതിൽ വീണ നായരുടെയും അശ്വതിയുടെയും പഴയ വിവാഹ ചിത്രം തപ്പിയെടുത്ത് താരങ്ങൾക്കെതിരെ ചിലർ രംഗത്ത് വന്നിരിക്കുകയാണ്. വിവാഹ ദിനത്തിൽ സ്വർണാഭരണത്തിൽ കുളിച്ച് നിൽക്കുന്ന വീണ നായരുടെ ചിത്രം വൈറലായതോടെ വീണ താൻ ഇട്ട തന്റെ പോസ്റ്റും ഡിലീറ്റ് ചെയ്ത് പോകുകയായിരുന്നു… ഇത് വീണ്ടും വൻ പ്രധിശേഷത്തിനു കാരണമായപ്പോൾ അതിനുള്ള മറുപടിയുമായി വീണ്ടും വീണ എത്തിയിരുന്നു..
താരത്തിന്റെ വാക്കുകൾ.. എന്റെ വിവാഹത്തിന് 44 ദിവസം മുമ്ബ് എന്റെ അച്ഛൻ ഞങ്ങളെ വിട്ടുപോയിരുന്നു. ശേഷം ആറു മാസം മുമ്ബ് അമ്മയും പോയി. ഞാൻ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കുറച്ച് സ്വര്‍ണമാണ് വിവാഹത്തിന് തനിക്കുണ്ടായിരുന്നത്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും, അന്നത്തെ നാട്ടുനടപ്പും കാരണം ഒരുപാട് സ്വര്‍ണം ധരിക്കണമെന്നു തനിക്കുണ്ടായിരുന്നു. അതിനായി തന്റെ ഒരു സുഹൃത്തിന്റെ ജ്വല്ലറിയില്‍ നിന്നും ഒരു ദിവസത്തേയ്ക്കായി സ്വര്‍ണം എടുക്കുകയായിരുന്നു. ഇക്കാര്യം തന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും അറിയാം.
അന്നത്തെ തന്റെ ഭ്രമം കൊണ്ടാണ് അങ്ങനെ സംഭവിച്ചുപോയത്. അതിലിപ്പോള്‍ പശ്ചാത്താപമുണ്ട്. 7 വര്‍ഷം കൊണ്ട് തനിക്കു മാറ്റം വന്നിട്ടുണ്ട്. സ്വര്‍ണം ചോദിച്ച് വരുന്ന പുരുഷന്മാരെ പെണ്‍കുട്ടികള്‍ വേണ്ടെന്നു തന്നെ പറയണമെന്നാണു തന്റെ നിലപാട് എന്നും വീണ പറയുന്നു.. ശേഷം അശ്വതി ശ്രീകാന്ത് ശ്രീധനത്തിനെതിരെയും, പെൺകുട്ടികളോട് ഉപദേശമെന്ന രീതിയിലും ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിനും പല തരത്തിലുള്ള കമന്റുകൾ ലഭിച്ചിരുന്നു.
അശ്വതിയുടെ വിവാഹം ചിത്രവുമായി നിരവധിപേർ വിമർശിച്ച് എത്തിയിരുന്നു, കല്യാണത്തിന് ചേച്ചി ഇട്ട സ്വര്‍ണം കാരണം സാരി പോലും കാണാന്‍ വയ്യ. ഇതൊക്കെ കാണുമ്പോള്‍ ആണ് മറ്റുള്ളവർക്കും എന്റെ മോള്‍ക്കും ഇതുപോലെ വിവാഹം കഴിപ്പിച്ച് അയക്കണം എന്നുതോന്നുന്നത്. എന്നായിരുന്നു ഒരാളുടെ കമന്റ്.
അതിനുള്ള അശ്വതിയുടെ മറുപടി ഇങ്ങനെയായിരുന്നു.. ഒമ്പത് വര്‍ഷം മുന്‍പത്തെ തന്റെ കല്യാണ ഫോട്ടോയും പൊക്കിപ്പിടിച്ച് ആരും വരണ്ട, ഞാൻ അന്ന് കല്യാണത്തിന് ഇട്ടതൊക്കെ, കല്യാണ സാരി ഉള്‍പ്പെടെ താന്‍ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയതാണ്. ഇതിന്റെ പേരിൽ വീട്ടുകാരോട് താനോ എന്റെ ഭര്‍ത്താവോ അഞ്ച് പൈസ പോലും സ്ത്രീധനം വാങ്ങിയിട്ടില്ല. പിന്നെ അതൊക്കെ നാട്ടുകാരുടെ മുന്നില്‍ ഇമേജ് താഴാതിരിക്കാന്‍ വേണ്ടിയായിരുന്നു. അന്ന് അങ്ങനെ സ്വര്‍ണം ഇട്ടതില്‍ ഇപ്പോള്‍ പശ്ചാത്താപം തോന്നുന്നുവെന്നുമുള്ള മറുപടിയായിരുന്നു അശ്വതി നൽകിയത്.
Leave a Reply