‘എന്റെ ഭാഗത്തും തെറ്റുണ്ട്’ ! ഈ സംഘടനയിൽ ഇത്രയും ആളുണ്ടെന്ന് എനിക്കറിയില്ലായിരുന്നു ! അശ്വതിയുടെ പോസ്റ്റിന് വിമർശന പെരുമഴ ! പ്രതികരിച്ച് താരം !

ഇപ്പോൾ എന്തിനും ഏതിനും അവസാന വിധി സമൂഹ മാധ്യമങ്ങളിലെ കമന്റുകളായി മാറുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്, കമന്റുകൾ നോക്കിയാണ് ഇപ്പോൾ ശെരി ഏത് തെറ്റ് ഏത് എന്ന നിഗമത്തിൽ കൂടുതൽ പേരും എത്തുന്നത്. അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ കത്തുന്ന ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് കെഎസ്ആര്‍ടിസി ബസില്‍ ന,ഗ്‌,നതാ പ്രദര്‍ശനം നടത്തിയതിന് അ,റ,സ്റ്റിലായ സവാദിന് സ്വീകരണം. ‘ഓള്‍ കേരള മെന്‍സ് അസോസിയേഷനാണ് ഈ സ്വീകരണത്തിന് പിന്നിൽ.

എന്നാൽ അസോസിയേഷന്റെ എക്സ് പ്രവർത്തിയെ അനുകൂലിച്ചും വിമർശിച്ചും ഇപ്പോൾ നിരവധി പേരാണ് രംഗത്ത് വരുന്നത്. അതിനിടെ ഈ സംഭവത്തെ കുറിച്ച് പ്രതികരിച്ചുകൊണ്ട് അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത് പങ്കുവെച്ച ഒരു പോസ്റ്റും അതിന്റെ കമന്റുകളാണ് അതിലും ശ്രദ്ധ നേടുന്നത്. ‘സ്വീകരണം കൊടുത്തതില്‍ അല്ല, ‘ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍’ എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താന്‍ ശ്രമിക്കുന്നതിലാണ് സങ്കടം’ അശ്വതി തന്റെ സമൂഹ മാധ്യമ അക്കൗണ്ടില്‍ കുറിച്ചു.

എന്നാൽ അശ്വതിയുടെ ഈ പോസ്റ്റിന് വിമർശനമാണ് ആണുങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ആണുങ്ങൾക്ക് സംഘടനാ ഉണ്ടായത് എന്തേ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലേ, നിങ്ങളന് നിങ്ങളുടെ ഭർത്താവിനെ നോക്കിയാമതി എന്നിങ്ങനെ പല രീതിയിലുള്ള കമന്റുകളാണ് അശ്വതിക്ക് ലഭിക്കുന്നത്. അതോടെ ഓരോരുത്തർക്കും മറുപടി പറഞ്ഞും അശ്വതി എത്തി, ഒടുവിൽ അവർ കുറിച്ചത് ഇങ്ങനെ, എന്റെ ഭാഗത്തും തെറ്റുണ്ട്, ഈ സംഘടനയിൽ ഇത്രേം ആളുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു, കമന്റ് കോക്സ് അവർ കൈയ്യടക്കി ഗെയിസ്‌ എന്നും അശ്വതി കുറിച്ചു..

അതെ സമയം പരാതിക്കാരിയായ നന്ദിത പ്രതി സവാദിന് സ്വീകരണം നല്‍കിയതിനെതിരെ പ്രതികരിച്ചിരുന്നു, സ്വീകരണം നല്‍കിയ നടപടി ലജ്ജിപ്പിക്കുന്നതാണ്. എന്തിനായിരുന്നു സ്വീകരണം. നഗ്നതാ പ്രദര്‍ശനം നടത്തിയതിനോ.. സംഭവത്തിന് ശേഷം പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണെന്നും പരാതിക്കാരി പറഞ്ഞു. ഇന്‍സ്റ്റഗ്രാം പേജുകളില്‍ ഞാനിട്ട ഫൊട്ടോ കണ്ടിട്ടാണ് ഞാന്‍ മോശക്കാരിയാണെന്നും പോക്കു കേസാണെന്നുമൊക്കെ പറയുന്നത്. എന്നെ ഇഷ്ടമല്ലെങ്കില്‍ എന്റെ സോഷ്യല്‍ മീഡിയ ഫീഡുകള്‍ നിങ്ങളിലെ സദാചാര വാദിക്ക് ദഹിക്കുന്നില്ലെങ്കില്‍ ബ്ലോക്ക് ചെയ്ത് പോകണം. അല്ലാതെ എന്റെ ചിത്രങ്ങളെടുത്ത് വച്ച് കീറിമുറിക്കാനും വിധി കല്‍പ്പിക്കാനാണ് ഭാവമെങ്കില്‍ ഇനിയും നിയമപരമായി മുന്നോട്ടു പോകും.

എന്നെ കുറ്റക്കാരിയാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്.  ഈ സംഭവത്തിന് ശേഷം തനിക്ക് ജോലി ചെയ്യാനാവുന്നില്ല, സോഷ്യല്‍ മീഡിയയിലൂടെ തന്നെ വേട്ടയാടുകയാണ്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറക്കാനാവുന്നില്ല. സവാദിനെതിരെ നിയമ പോരാട്ടം തുടരും.   സവാദ് എന്ന വ്യക്തിയില്‍ നിന്നും മോശം അനുഭവം നേരിട്ട പതിനഞ്ചോളം പെണ്‍കുട്ടികള്‍ എനിക്ക് പേഴ്സണലി മെസേജ് അയച്ചിരുന്നു, അവനെതീരെ നിയമപരമായി പോരാടും എന്നും നന്ദിത പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *