
“ഞങ്ങളുടെ ജീവിതത്തിൽ പുതിയ ഒരു അതിഥി ഉടൻ എത്തും” !! അശ്വതി ശ്രീകാന്ത് !
റേഡിയോ ജോക്കിയായി തുടക്കം കുറിച്ച അശ്വതി ശ്രീകാന്ത് വളരെ പെട്ടന്ന് തന്നെ അവതാരകയായി മാറുകയായിരുന്നു, ആദ്യ പരിപാടിയിൽ തന്നെ വളരെ ശ്രദ്ധ നേടിയ അശ്വതി കൂടുതൽ ചാനലുകളിലും പൊതുപരിപാടികളിലും തിരക്കുള്ള താരമായി മാറുകയായിരുന്നു.. അതുമാത്രമല്ല സോഷ്യൽ മീഡിയിൽ വളരെ സജീവമായ അശ്വതി ഏതു കാര്യങ്ങളിലും തന്റേതായ രീതിയിൽ ശക്തമായി പ്രതികരിക്കാറുള്ള ആളുകൂടിയാണ് .. വിമർശകർക്ക് തക്ക മറുപടിയും താരം നൽകാറുണ്ട്… അടുത്തിടെയാണ് താരം അഭിനയ മേഖലയിലേക്ക്ഒ രു കൈ നോക്കിയത്… ചക്കപ്പഴം എന്ന കുടുംബ പരമ്പരയിൽ ആശ എന്ന കഥാപാത്രമാണ് താരം ചെയ്യുന്നത്.. മികച്ച പ്രേക്ഷക പിന്തുണയാണ് ആ കഥാപാത്രത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്…
അവതരണവും അഭിനയവും വിജകരമായി മുന്നോട്ടു പോകുന്ന ഈ സാഹചര്യത്തിൽ ആരധകർക്ക് വളരെ സന്തോഷകരമായ ഒരു വാർത്തയാണ് അശ്വതി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.. രണ്ടാമതും താൻ അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്ത… എന്നാൽ ഏറെ രസകരായ മറ്റൊരു കാര്യം ചക്കപ്പഴം എന്ന സീരിയലിൽ ആശയും ഉത്തമയും പുതിയ അംഗത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന വാര്‍ത്ത പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സന്തോഷം പകരുന്നതായിരുന്നു.. ആശ ഗര്‍ഭിണിയാണെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ആരാധകര്‍ അശ്വതി ശരിക്കും ഗർഭിണി ആണോ എന്ന ചോദ്യങ്ങളുമായി എത്തിയിരുന്നത് ..

എന്നാൽ ആ സന്തോഷ വാര്‍ത്ത ശരിയാണ് താൻ വീണ്ടും അമ്മയാകാൻ ഒരുങ്ങുകയാണ് എന്ന് അശ്വതി തന്റെ ഇൻസ്റ്റയിൽ കൂടി ആരാധകരോട് അറിയിക്കുകയായിരുന്നു.. നിമിഷ നേരം കൊണ്ടാണ് വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്…. തന്റെ കുടുംബസമേതമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു അശ്വതി ഈ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. റീലാണോ റിയലാണോ എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇതാ. എന്നു പറഞ്ഞാണ് താരം വാര്‍ത്ത പുറത്ത് വിട്ടത്. ചുവന്ന നിറത്തിലുള്ള ഡ്രസ്സ്ധരിച്ചാണ് അശ്വതിയും കുടുംബവുമെത്തിയത്. അതുമാത്രവുമല്ല ഏറെ രസകരമായ മറ്റൊരു കാര്യം അശ്വതിയുടെ മകളുടെ കൈയ്യിൽ ‘സൂണ്‍ ടു ബി എ ബിഗ് സിസ്റ്റര്‍’ എന്നെഴുതിയ ബോര്‍ഡുമുണ്ടായിരുന്നു എന്നതാണ് … ഇപ്പോൾ ആശയുടെയും അശ്വതിയുടെയും ആരാധകർ ഇവർക്ക് ആശംസകൾ അറിയിക്കുന്ന തിരക്കിലാണ്….

നിരവധി താരങ്ങളും അശ്വതിക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.. സരയു മോഹന്‍, രഞ്ജിനി ഹരിദാസ്, ശില്‍പ ബാല, സൂരജ്, ആര്യ ബഡായി തുടങ്ങിയവര്‍ അശ്വതിക്കും കുടുംബത്തിനും കമന്റുകളിലൂടെ ആശംസ അറിയിക്കുന്നുണ്ട്. അത്കൂടാതെ ചക്കപ്പഴത്തിലെ സഹതാരങ്ങളായ ശ്രുതി രജനീകാന്ത്, സബീറ്റ തുടങ്ങിയവരും ആശംസകളുമായെത്തിയിട്ടുണ്ട്. അതേസമയം ഗര്‍ഭിണിയായതോടെ അഭിനയത്തില്‍ നിന്നും അശ്വതി ഇടവേളയെടുക്കുമോ.. സീരിയൽ വിടുമോ എന്നൊക്കെ ചിലര്‍ കമന്റിലൂടെ ചോദിക്കുന്നുണ്ട്. ഇതിന് അശ്വതി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. അവതാരക നടി എന്നതിലുപരി താരം വളരെ കഴിവുള്ള ഒരു എഴുത്തുകാരി കൂടി ആണെന്ന് പലവട്ടം തെളിച്ചിട്ടുണ്ട്… ചെറിയ ആശയങ്ങൾ വരെ വളരെ മനോഹരമായാണ് താരം വിവരിക്കാറുള്ളത്… അത്തരത്തിൽ താരം അടുത്തിടെ പങ്കുവെച്ച പല കുറിപ്പുകളും ആരാധകർ ഏറ്റെടുത്തിരുന്നു….
Leave a Reply