‘ഞാൻ ബിഗ് ബോസിൽ പങ്കെടുത്തത് പണത്തിന് വേണ്ടി’ ! എന്റെ കുടുബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ട് ! വിവാഹ മോചന വാർത്തയെ കുറിച്ച് വീണ പ്രതികരിക്കുന്നു !

ഓരോ സീസണുകൾ കഴിയുംതോറും ബിഗ്‌ബോസ് ഷോയുടെ പേരും പ്രശസ്തിയും കൂടി വരികയാണ്, അതിൽ പങ്കെടുത്ത എല്ലാ താരങ്ങളെയും പിന്നീട് അറിയപ്പെടുന്നത് ഷോയുടെ  പേരിൽ തന്നെയാണ്. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 2 വില മത്സരാർത്ഥി ആയിരുന്ന വീണ നായരുടെ വ്യക്തി ജീവിതം ബിഗ് ബോസ് ഷോ കാരണം ഏറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും വീണ നായർ വിവാഹ മോചിത ആയെന്നും തരത്തിലുള്ള വാർത്തകൾ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആ വാർത്തകളുടെ സത്യാവസ്ഥ തുറന്ന് പറയുകയാണ് വീണ നായർ. ഫ്ലവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കവേയാണ് വീണ നായർ തുറന്ന് സംസാരിച്ചത്.

വീണയുടെ വാക്കുകൾ ഇങ്ങനെ, ഞാനും എന്റെ ഭർത്താവും ഇതുവരെ വേര്പിരിഞ്ഞട്ടില്ല, പക്ഷെ എല്ലാ വീടുകളിലും ഉള്ളതുപോലെ ചെറിയ പ്രശ്നങ്ങൾ  ഉണ്ട്. അത് ഊതിവീര്‍പ്പിച്ച്‌ സോഷ്യല്‍ മീഡിയയില്‍ വന്നു. ഞാന്‍ ഇങ്ങട് പോരുന്നെന്ന് പറഞ്ഞപ്പോള്‍ തന്നെ പുള്ളിയോട് പറഞ്ഞു അവിടെ ചെല്ലുമ്പോൾ എല്ലാം ചോദിക്കുമെന്ന്. അപ്പോള്‍ പുള്ളി എന്റെയടുത്ത് പറഞ്ഞു ഡിവോഴ്സായിട്ടില്ലല്ലോ, അവിടെ ചെന്ന് അങ്ങനെയങ്ങ് പറ എന്ന്. ഇടയ്ക്ക് അടിയും പിടിയും ചില ബഹളവും ഒക്കെ ഉണ്ടെങ്കിൽ അല്ലെ കുടുംബ ജീവിതത്തിലെ ഒരു സുഖമുള്ളൂ. ഇങ്ങനെ ഒരു വാർത്ത വന്നതിന് ശേഷം എനിക്ക് ഒത്തിരി കോളുകള്‍ വന്നിരുന്നു. എനിക്കോ പുള്ളിക്കോ ഇതിനെ കുറിച്ചോ പ്രത്യേകിച്ചൊന്നും പറയാനില്ല എന്നും വീണ പറയുന്നു.

ഞങ്ങളെ പോലെ ഉള്ള കലാകാരന്മാരെയും കലാകാരികളെയും വളർത്തുന്നത് ഈ സമൂഹ മാധ്യമങ്ങൾ തന്നെയാണ് എന്നാൽ ഞങ്ങൾക്ക് പണി തരുന്നതും അത് തന്നെയാണ്. ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. 2014 ജൂണിലായിരുന്നു വിവാഹം. വിവാഹ ശേഷം അഭിനയമൊക്കെ നിര്‍ത്തി, ഡാന്‍സൊക്കെയായി മുന്നോട്ട് പോകാമെന്നായിരുന്നു കരുതിയത്. എന്നാൽ വെള്ളിമൂങ്ങ റിലീസ് ചെയ്ത ശേഷം അദ്ദേഹം അഭിനയം നിര്‍ത്തരുതെന്ന് പറഞ്ഞു. ഞങ്ങൾക്ക് ഒരു മകനുണ്ട്. അമ്പാടി എന്നാണ് പേര്..

ബിഗ് ബോസിലെ അനുഭവങ്ങളും വീണ പങ്കുവെച്ചിരുന്നു. ബിഗ് ബോസില്‍ ഏറ്റവും അധികം മിസ് ചെയ്തത് മോനെയായിരുന്നു. ഒരമ്മയ്ക്ക് പറഞ്ഞാല്‍ അത് മനസിലാകുമായിരിക്കും. നീ അതൊക്കെ അറിഞ്ഞിട്ടല്ലേടി പോയതെന്നായിരിക്കും ആളുകള്‍ ചോദിക്കുക. അറിഞ്ഞിട്ടൊക്കെത്തന്നെയാണ് പോയത്. പക്ഷേ അവിടെയെത്തിയപ്പോഴാണ് ഇത്രയും ബുദ്ധിമുട്ടുണ്ടാകുമെന്ന് മനസിലായത്. പണം തന്നെയായിരുന്നു ബിഗ് ബോസിലേക്കുള്ള എന്റെ പ്രധാന ആകര്‍ഷണം. എനിക്ക് കുറച്ച് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നും വീണ വ്യക്തമാക്കി.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *