
അകത്തുകയറി കാണാനുള്ള വലിയ ആഗ്രഹം ഉണ്ടായിട്ടും നടന്നില്ല, ഗുരുവായൂരിൽ എന്നെ കയറ്റണം എന്നല്ല ഞാൻ പറയുന്നത്, ഭക്തിയോടെ കയറിച്ചെല്ലുന്ന ആരെയും എവിടെയും കയറി ചെന്ന് അത് അർപ്പിക്കാൻ ഉള്ള അവസരം നൽകണം, യേശുദാസ് പറയുന്നു…
മലയാളികളുടെ അഭിമാനവും ആവേശവുമാണ് ഗാന ഗന്ധർവ്വൻ യേശുദാസ്. അദ്ദേഹം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായി കാണുന്നവരാണ് മലയാളികൾ. ക്രിസ്ത്യൻ മത വിഭാഗത്തിൽ പെട്ട അദ്ദേഹത്തിന്റെ ഭാര്യ പ്രഭ ഹിന്ദുവാണ്. അദ്ദേഹം ജാതിമതത്തിന് അതീതമായി എല്ലാ ദൈവങ്ങളെയും ആരാധിക്കുന്ന വ്യക്തിയാണ്. ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം’ യേശുദാസിന്റെ ശബ്ദത്തിൽ അതിമനോഹരമായ ഈ ഗാനം കേൾക്കാത്ത മലയാളികൾ കുറവാണ്. ഗുരുവായൂർ അപ്പന്റെ തീവ്ര ഭക്തനായ ദാസേട്ടന് പക്ഷെ ഒരിക്കൽ പോലും അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല എന്നത് അദ്ദേഹത്തെ എക്കാലവും വേദനിപ്പിക്കുന്ന ഒന്നാണ്.
ഇപ്പോഴിതാ യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്ന് ശിവഗിരി മഠവും ആർ എസ് എസും ഒരുപോലെ ആവിശ്യപെടുന്നു. ഈ സാഹചര്യത്തിൽ മുമ്പൊരിക്കൽ യേശുദാസ് 2011 ൽ ഐഡിയ സ്റ്റാർ സിംഗർ സമയത്ത് അതിഥിയായി പങ്കെടുക്കാൻ അദ്ദേഹം എത്തിയപ്പോൾ ഉണ്ടായ സംസാരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഞാൻ പറയുന്നത് എന്റെ സഹോദരങ്ങൾ ഉൾക്കൊള്ളണം, ഭഗവാനെ കാണാൻ എന്നെ കയറ്റണം എന്നല്ല ഞാൻ പറയുന്നത്, ഞാൻ ഒരു ശുദ്ധൻ ആണെന്ന് ഒന്നും ഞാൻ പറയുന്നില്ല എനിക്ക് ഒരുപാട് ദോഷങ്ങളും, കുറവുകളും ഉണ്ട്.

ഭക്തിയോടെ കയറിച്ചെല്ലുന്ന, ആരെയും എവിടെയും കയറി ചെന്ന് അത് അർപ്പിക്കാൻ ഉള്ള അവസരം നൽകണം എന്നാണ് ഞാൻ പറയുന്നത്. ഒരിക്കൽ ഞാൻ മധുര മണി സാറിന്റെ കച്ചേരി തൃപ്പൂണിത്തുറയിൽ പുറത്തുനിന്നും കേൾക്കുകയാണ്. അകത്തുകയറി കാണാനുള്ള വലിയ ആഗ്രഹം ഉണ്ടായിട്ടും നടന്നില്ല. എന്നോട് എന്റെ കൂട്ടുകാരൻ പറഞ്ഞു, നമുക്ക് കയറാം എന്ന്. പക്ഷെ ഞാൻ പറഞ്ഞു അത് വേണ്ട എന്ന്.
അപ്പോഴാണ് പുറത്ത്, ഒരു ശരണം വിളി കേട്ടത്, അതെന്താണ് എന്ന് തിരക്കിയാപ്പോൾ മലക്ക് പോകുന്നവർ ആണെന്ന് അറിഞ്ഞു, അപ്പോൾ പെട്ടെന്ന് എനിക്കും അവിടെ പോകണം എന്നുതോന്നി. ഞാൻ അപ്പോൾ തന്നെ അവർക്ക് എഴുതി. എനിക്ക് ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് എന്ന്. അപ്പോൾ അവർ പറഞ്ഞത് പതിനെട്ടു പടി വ്രതം നോക്കി ആര് വരുന്നോ അവർക്ക് കയറാം എന്ന്. അവിടെയാണ് അയ്യപ്പൻറെ മഹത്വം. അവിടെ വ്യത്യാസം ഇല്ല. അയ്യപ്പന് എല്ലാവരും ഒരേ പോലെയാണ്.
എല്ലാ ദേവാലയങ്ങളും, ശബരിമല പോലെ ലോകം ആയി തീരണം എന്നാണ് എന്റെ ആഗ്രഹം. എവിടെയാണ് നന്മയും തിന്മയും ഇല്ലാത്തത്. അവിടെ ആർക്കും കയറാം എന്ന് അവർ പറയും വരെ ഞാൻ കാത്തിരിക്കും. അങ്ങനെ വരുമ്പോൾ ഏറ്റവും അവസാനമേ ഞാൻ കയറൂ. അല്ലാതെ ദാസിന് ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തു തരാം എന്ന് പറഞ്ഞാലും ഞാൻ കയറില്ല. അത് വേണ്ടേ വേണ്ട. അങ്ങനെ ഒരു ആവശ്യമേ ഇല്ല. എന്റെ ഹൃദയത്തിൽ ഗുരുവായൂരപ്പൻ പൂർണ്ണമായും ഉണ്ട്. അത്തരം ഗാനങ്ങൾ ഞാൻ പാടുമ്പോൾ ഞാൻ പൊട്ടി കരഞ്ഞുപോകുന്നതും അതുകൊണ്ടാണ്.
Leave a Reply