ഡാൻസ് റിയാലിറ്റി ഷോയിൽ ജഡ്ജ് ആകാൻ നിങ്ങൾക്ക് ശരിക്കും കഴിവുണ്ടോ ! പ്രേക്ഷകരെ കുറ്റം പറയണതിനു മുൻപേ ആദ്യം സ്വന്തം നൃത്തം എടുത്തു നോക്കൂ ! മിയയോട് ആരാധകർ

മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് മിയ ജോർജ്.  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ മിയയുടെ ക്‌ളാസിക്കൽ ഡാൻസ് വിഡിയോകൾക്ക് വലിയ രീതിയിൽ വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ടിരുന്നു. ഇപ്പോഴിതാ തന്നെ ട്രോളുന്നവർക്ക് മറുപടിയുമായി നടിയും നർത്തകിയുമായ മിയ ജോർജ്. സോഷ്യൽ മീഡിയയിലൂടെയാണ്‌ പരിഹാസ കമന്റുകൾക്കും ട്രോളുകൾക്കും മിയ മറുപടി നൽകിയത്.

മിയയുടെ വാക്കുകൾ ഇങ്ങനെ, 2 മണിക്കൂർ ഡാൻസ് പ്രോഗ്രാം കവർ ചെയ്യാൻ വന്ന മീഡിയക്കാരുടെ ഒക്കെ ക്യാമറകൾ കേട് വന്നതിനാൽ അവർക്ക് അവസാന 5 മിനുട്ട് മാത്രമേ ക്യാമറയിൽ കിട്ടിയുള്ളൂ എന്ന് തോന്നുന്നു. ഒരു പരിപാടി കവർ ചെയ്യാൻ വരുമ്പൊ മിനിമം റെക്കോർഡിങ് വർക്ക് ആകുന്ന ക്യാമറ എങ്കിലും എടുക്കണ്ടേ.ട്രോളന്മാർ കഷ്ടപ്പെടുക ആണ് ഒരേവീഡിയോയിൽ നിന്നും വ്യത്യസ്തമായ കൺടെൻറ് ഉണ്ടാകുവാൻ. പോട്ടെ സാരമില്ല.. കുറച്ച് കഷ്ടപ്പെട്ടു ഞാൻ പരിപാടിയിലെ കുറച്ച് ഭാഗങ്ങൾ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. അത് കണ്ടു കൂടുതൽ കൂടുതൽ ഊർജത്തോടെ ഈ സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവർത്തിച്ചു ട്രോളുകൾ ഉണ്ടാക്കുക വിൽക്കുക.. റോയൽറ്റി ഒന്നും ഞാൻ ചോദിക്കുന്നില്ല.. കയ്യിൽ വച്ചോളൂ ട്ടാ.മിയ കുറിച്ചു.

എന്നാൽ മിയയുടെ ആ പോസ്റ്റിനും ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു, നിങ്ങൾക്ക് എന്തുകൊണ്ടാണ് ഇത്രയും ട്രോൾ വന്നത് എന്ന് അറിയാമോ? ഒരു മുൻനിര ഡാൻസ് റിയാലിറ്റി ഷോയിൽ ജഡ്ജ് ആകാൻ നിങ്ങൾക്ക് ശരിക്കും കഴിവുണ്ടോ, പ്രേക്ഷകരെ കുറ്റം പറയണതിനു മുൻപേ ആദ്യം സ്വന്തം നൃത്തം എടുത്തു നോക്ക് മിയ, എന്നിട്ട് എല്ലാരേം കളിയാക്കൂ..ഒരുപാട് കഴിവുള്ള കലാകാരന്മാരുണ്ട് തീർച്ചയായും നിങ്ങളെ വിലയിരുത്തും.. എന്നിങ്ങനെ നീളുന്ന ഒരു കമന്റിന് മിയ നൽകിയ മറുപടി..

ഞാൻ ഇവിടെ ഓഡിയന്സിനെ ഒന്നും പറഞ്ഞില്ല .. നല്ലത് പാടെ ഒഴിവാക്കി മോശപ്പെട്ടത് മാത്രം സ്പ്രെഡ് ചെയ്തതിൽ ആണ് ശരികേട്. എനി വേ ചോദിച്ചതിനുളള മറുപടി തരാം. ഞാൻ പാർട്ട് ആയ ഡാൻസ് റിയാലിറ്റി ഷോസ് എല്ലാം ഫേമസ് കോറിയോഗ്രാഫർ പ്രസന്ന മാസ്റ്റർ ഉണ്ടായിരുന്നു . അതേപോലെ കൊറിയോഗ്രാഫർ/ഡാൻസർ പാരിസ് ലക്ഷ്മി ,കൊറിയോഗ്രാഫർ ഐശ്വര്യ എന്നിവർ ആയിരുന്നു ഒപ്പം ഉണ്ടായിരുന്നത് . ഓരോരുത്തരും ഓരോരോ ക്രൈറ്റീരിയ ആയിരുന്നു ചെക്ക് ചെയ്തിരുന്നത് സിമ്പിൾ ആയി പറഞ്ഞാൽ ഫിസിക്സ് ടീച്ചർ ഫിസിക്സ് പേപ്പർ ചെക്ക് ചെയ്യും.. കെമിസ്ട്രി ടീച്ചർ കെമിസ്ട്രി പേപ്പറും . അതേ പോലെ ഡാൻസ് ,അതിന്റെ സ്റ്റൈൽ , കൊറിയോഗ്രാഫി, പ്രെസിഷൻ etc മറ്റു ജഡ്ജസ് ആയിരുന്നു നോക്കിയിരുന്നത്.

അവിടെ എന്റെ ജോലി മത്സരാർത്ഥികളുടെ കോസ്റ്റും, സ്റ്റോറി, ഇമോഷൻ, മേക്കപ് , തീം, എന്നതൊക്കെ ആയിരുന്നു. ആ കാര്യങ്ങൾ ശ്രദ്ധിക്കാൻ ചാനൽ ഹെഡ്, പ്രോഗ്രാം പ്രൊഡ്യൂസർ ഉൾപ്പെടെ ഉള്ളവരുടെ ഒരു വലിയ ടീം ന്റെ ആലോചനയ്ക്കും ഡിസിഷനും ശേഷമാണ് എന്നെ അവർ ചൂസ് ചെയ്തത്. ഒരിക്കലും ഒരാൾക്ക് ചുമ്മാ കേറി പോയി ഇരിക്കാൻ സാധിക്കില്ല ഒരു പ്രോഗ്രാമിൽ. ചാനൽ ആയിട്ട് എന്നെ അപ്രോച്ച് ചെയ്തതാണ് എന്നും മിയ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *