മലയാളം ടെലിവിഷൻ സീരിയലുകളിൽ മാറ്റം കൊണ്ടുവരണം, സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നൽകുന്നു ! സീരിയലുകള്‍ക്ക് സെൻസർഷിപ്പ് ആവശ്യമെന്ന് വിന്ദുജ മേനോൻ..

മലയാള സിനിമയിലെ പ്രശസ്തയായ നടിയും നർത്തകിയുമാണ് വിന്ദുജ മേനോൻ. പവിത്രം എന്ന ഒരൊറ്റ സിനിമ തന്നെ ധാരാളമാണ് വിന്ദുജയെ എക്കാലവും മലയാളികൾ ഓർത്തിരിക്കാൻ. ഇപ്പോഴിതാ മലയാളം ടെലിവിഷനിൽ നിലവാരമില്ലാത്ത സീരിയലുകളാണ് സംപ്രേക്ഷണം ചെയ്യുന്നത് എന്നും, സീരിയലുകൾക്ക് ഉടൻ തന്നെ സെൻസർഷിപ്പുകൾ കൊണ്ടുവരണം എന്നും വിന്ദുജ അഭിപ്രായപ്പെടുന്നു. ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് വിന്ദുജ മേനോൻ നിലപാട് വ്യക്തമാക്കിയത്.

നടിയുടെ വാക്കുകൾ വിശദമായി, മലയാളം സീരീയലുകള്‍ക്ക് തീർച്ചയായും സെൻസർഷിപ്പ് ആവശ്യമാണ്, സിനിമയെക്കാളും അധികം. കാരണം എല്ലാ ദിവസം ജനങ്ങള്‍ കാണുന്നതാണ് ഈ സീരിയലുകള്‍. മലയാളം സിനിമയില്‍ പുതിയ പരീക്ഷണങ്ങളും സാങ്കേതികപരമായ മാറ്റങ്ങളും നടക്കുമ്പോഴും നമ്മുടെ സീരീയലുകള്‍ ഇപ്പോഴും പഴയ ആ രീതിയില്‍ തന്നെയാണ് മുൻപോട്ടു പോകുന്നത്.

ഇപ്പോഴും ഈ സീരിയലുകളിൽ  അതി നാടകീയമായ, ഫോർമുലകളാണ് ഇപ്പോഴും കാണുന്നത്. സിനിമയില്‍ എപ്പോഴേ റിയലിസ്റ്റിക് അപ്രോച്ച്‌ വന്നുകഴിഞ്ഞു. പക്ഷേ, ടിവി സീരിയലുകള്‍ ഇപ്പോഴും പറഞ്ഞു പഴകിയ കാര്യങ്ങള്‍ കാണിച്ചുകൊണ്ടേയിരിക്കുകയാണ്. സീരിയലില്‍ കാണുന്നതുപോലെയല്ല എല്ലാ അമ്മായിഅമ്മമാരും മരുമക്കളും. ഇതേക്കുറിച്ചെല്ലാം ചില തെറ്റായ ധാരണകളാണ് സീരിയലുകള്‍ സൃഷ്ടിക്കുന്നത്.

മലയാളം ടെലിവിഷൻ സീരിയലുകള്‍ക്കു പിന്നില്‍ പ്രവർത്തിക്കുന്നവർ കൂടുതല്‍ ഉത്തരവാദിത്തപരമായ സമീപനത്തോടെ ഇനിയെങ്കിലും മുൻപോട്ടു പോകും എന്നു ഞാൻ പ്രതീക്ഷിക്കുന്നു”, വിന്ദുജ മേനോൻ പറ‍ഞ്ഞു. കഥാപാത്രങ്ങളില്‍ പുതുമയില്ലാത്തതു കൊണ്ടു തന്നെ പല സീരിയല്‍ ഓഫറുകളും താൻ നിരസിച്ചിട്ടുണ്ടെന്നും വിന്ദുജ മേനോൻ പറഞ്ഞു. മലയാളം സീരിയലുകളില്‍ കുട്ടികളെ കാണിക്കുന്ന രീതിയോടും തനിക്ക് വിയോജിപ്പുണ്ടെന്ന് വിന്ദുജ മേനോൻ കൂട്ടിച്ചേർത്തു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *