വാപ്പയെ ഒതുക്കിയത് പോലെ, ഒതുക്കാൻ നോക്കുന്നു ! വെറുപ്പ് പ്രചരിപ്പിക്കരുത്, ഇനി പറഞ്ഞാൽ ഞാൻ കരഞ്ഞുപോകും..

ഒരു സമയത്ത് മിമിക്രി വേദികളിൽ നിറഞ്ഞുനിന്ന ആളായിരുന്നു അബി, അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഏവരെയും ഏറെ വിഷമിപ്പിച്ചിരുന്നു, അബിയുടെ മകൻ എന്നതിനപ്പുറം ഇന്ന് സിനിമ ലോകത്ത് തന്റേതായ ഒരിടം നേടിയെടുത്ത നടനാണ് ഷെയിൻ നിഗം. തമിഴിൽ അരങ്ങേറിയതും ഒപ്പം ഷെയിൻറെതായി അവസാനം തിയറ്ററിൽ എത്തിയ സിനിമ കൂടിയായിരുന്ന മദ്രാസ്‌കാരൻ അത്ര വിജയമായിരുന്നില്ല. ആ സമയത്ത് ഏറെ വിഷമത്തോടെ ഷെയിൻ പറഞ്ഞ ചില വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

അന്ന് സിനിമയുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് നടന്‍ തുറന്നു സംസാരിച്ചത്. ഷെയിൻറെ വാക്കുകൾ ഇങ്ങനെ, എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത് അത് മാത്രം പ്രചരിപ്പിക്കുക. അല്ലാതെ വെറുപ്പ് പ്രചരിപ്പിക്കരുത്. ബാക്കിയൊന്നും ഞാന്‍ പറയുന്നില്ല, പറഞ്ഞാല്‍ കണ്ണ് നിറഞ്ഞു പോകും. അങ്ങനെ ഒരു സീനിലാണ് ഞാന്‍ നില്‍ക്കുന്നത്. എല്ലാവരും സഹായിക്കണം. ജനുവിനായ സപ്പോര്‍ട്ട് വേണം നല്ലതാണെങ്കില്‍ നല്ലത് എന്ന് പറയുക. അത് മാത്രം മതി. ആരെങ്കിലും മനപൂര്‍വ്വം തകര്‍ക്കാന്‍ നോക്കുന്നുണ്ട് എന്നൊന്നും ഞാന്‍ പറയുന്നില്ല. നിങ്ങളെല്ലാവരും ആലോചിച്ചു നോക്ക് അപ്പോള്‍ വസ്തുത മനസ്സിലാകും. എന്തായാലും ദൈവം ഉണ്ട്, നീതി തന്നെ നടപ്പിലാവും. ആ വിശ്വാസം തനിക്ക് ഉണ്ടെന്നും ഷെയിന്‍ നിഗം പറയുന്നു.

ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ആറാട്ട് അണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ്  വർക്കി പറഞ്ഞത് ഇങ്ങനെ, ഷൈന്‍ എന്ന് പറയുന്ന ആളോട് എല്ലാവര്‍ക്കും വ്യക്തിവൈരാഗ്യം ഉള്ളതുപോലെയാണ്. പണ്ട് ഈ പുള്ളിയുടെ പിതാവിനെ എല്ലാവരും ഒതുക്കാന്‍ നോക്കിയിരുന്നു. അതുപോലെയാണ് ഇപ്പോള്‍ ഷെയിനിനോടും ചിലര്‍ ചെയ്യുന്നത്. നല്ലൊരു നടനും നല്ല മനുഷ്യനുമാണ്. അദ്ദേഹത്തിന്റെ ഈ പടവും മികച്ചതാണെന്ന് സന്തോഷ് പറഞ്ഞിരുന്നത്.

എന്നാൽ അതേസമയം ഏറെ പ്രതിസന്ധികളെ തരണം ചെയ്ത ആളാണ് ഷെയിൻ നിഗം, സിനിമയുടെ നിർമ്മാതാക്കളുടെ നടന് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ ഷെയിന് സിനിമ രംഗത്ത് വിലക്ക് വരെ നേടികൊടുത്തിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം ഉയർന്നു വരികയും ആർ ഡി എക്സ് പോലുള്ള വമ്പൻ വിജയം കൈവരിക്കുകയും ചെയ്തതോടെ ഷെയിൻ വീണ്ടും മുൻ നിര നായകനായി മാറുകയായിരുന്നു

അടുത്തിടെ, ഷെയിൻ ഏവരെയും, അമ്പരിപ്പിച്ചുകൊണ്ട് തന്റെ പുതിയ കാറ് സ്വന്തമാക്കിയിരുന്നു. മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവി ജിഎൽഎസ് 600 സ്വന്തമാക്കിയ ആളാണ് ഷെയിൻ. 3.80 കോടി രൂപയാണ് കാറിന്റെ വില, അത് കൂടാതെ വാപ്പയുടെ കുറവ് അറിയിക്കാതെ തന്റെ കുടുംബത്തെ അത്ര കരുതലോടെയാണ് ഷെയിൻ നോക്കുന്നത്. തന്റെ സഹോദരിമാർ ആഗ്രഹിച്ചത് പോലെ പഠിപ്പിക്കാനും ഷെയിൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു, അടുത്തിടെ തന്റെ സഹോദരി വക്കീൽ പരീക്ഷ പാസായ സന്തോഷവും അദ്ദേഹം പങ്കുവെച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *