സുരേഷ് ഗോപി മക്കളേ വേറെ എന്തെങ്കിലും പണി കണ്ടുപിടിച്ച് അയക്കുന്നതാകും നല്ലത്, അല്ലാതെ അഭിനയിച്ച് രക്ഷപെടുമെന്ന ആഗ്രഹം വേണ്ട ! ശാന്തിവിള ദിനേശ്

മലയാള സിനിമയിലെ സംവിധായകൻ എന്നതിനപ്പുറം സൂപ്പർ താരങ്ങളെ ഉൾപ്പടെ വിമർശിച്ച് ജനശ്രദ്ധ നേടിയ ആളാണ് ശാന്തിവിള ദിനേശ്. തന്റെ യുട്യൂബ് ചാനലിൽ കൂടിയാണ് അദ്ദേഹം കൂടുതലും വിഡിയോകൾ ചെയ്യാറുള്ളത്, അത്തരത്തിൽ മുമ്പൊരിക്കൽ അദ്ദേഹം സൂപ്പർ താരങ്ങളുടെ  മക്കളെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്,  ആ വാക്കുകൾ ഇങ്ങനെ, ഇപ്പോഴത്തെ താരങ്ങളിൽ എന്നെ ഒരുപാട് കൊതിപ്പിച്ച നടനാണ് ഫഹദ് ഫാസിൽ. അയാളെ വെച്ച് സിനിമ സംവിധാനം ചെയ്യണമെന്ന് എനിക്ക് ഭയങ്കര കൊതി ആണ്. ഫഹദിന്റെ അച്ഛൻ ഫാസിലിന് പോലും അയാളുടെ ആ കഴിവ് മനസ്സിലായില്ല. അത് പോലെ ദുൽഖറും.

എന്നാ,ൽ അതേസമയം നടൻ, മണിയൻപിള്ള രാജുവിന്റെ മകൻ ഒന്നും കയറിവരില്ല. പക്ഷെ കുതിരവട്ടം പപ്പുവിന്റെ മകൻ ക്ലിക്ക് ആയില്ലേ. കൈയിൽ നമ്പർ വേണം. സുരേഷ് ​ഗോപിയുടെ മകനെ പാപ്പൻ എന്ന സിനിമയിൽ കണ്ടു. അതിൽ എന്തിനാണ് ഈ പയ്യൻ എന്നെനിക്ക് സംശയം തോന്നി.. ഒരു കാര്യവുമില്ല. എനിക്ക് പറയാനുള്ളത് സുരേഷ് ഗോപി എത്രയും പെട്ടെന്ന് തന്നെ അതികം വൈകാതെ മക്കളെ അദ്ദേഹം മറ്റെന്തെങ്കിലും ജോലിക്കോ എങ്കിലും ബിസിനസോ വിദേശത്തയച്ച് ജോലിയൊക്കെ വാങ്ങിക്കൊടുക്കുന്നതാവും ബുദ്ധി.

അതല്ലാതെ ഈ സിനിമയുമായി നിന്നാൽ, തന്റെ മക്കൾ രക്ഷപെടും എന്ന തോന്നൽ ഒന്നും വേണ്ട, അല്ലങ്കിലും അച്ഛന്റെ കോടികൾ ഉള്ളത് കൊണ്ട് മക്കൾക്ക് ജീവിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. എത്രയും പെട്ടെന്ന് ഇത് മതിയാക്കി അവരെ വേറെ ഒരു പ്രാെഫഷനിലേക്ക് പറഞ്ഞ് വിടുന്നതാണ് ബുദ്ധി. അതുപോലെ മോഹൻലാലിന്റെ പയ്യന് ഒരു ക്യാരക്ടറുണ്ട്. അവർ ആർക്കും ഒരു ശല്യം ചെയ്യാതെ അവന്റേതായ ലോകത്ത് കഴിയുന്നു. എനിക്കവനെ ഇഷ്ടമാണ്. അവന്റെ അഭിനയവും. ഹൃദയം എന്ന സിനിമയിൽ അവൻ ഒരു കൊച്ചു കുട്ടിയുടെ അച്ഛനായി അഭിനയിച്ചു. അതെങ്കിലും കണ്ട് ഈ മോഹൻലാൽ ഈ കോപ്രാട്ടി വേഷങ്ങൾ അവസാനിപ്പിക്കേണ്ടതല്ലേ എന്നും ശാന്തിവിള ചോദിക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *