
ചാക്കോച്ചന്റെ വീട്ടിൽ ആഘോഷം ! ആ സന്തോഷ വാർത്ത പങ്കുവെച്ച് താരങ്ങൾ ! ആശംസകളുമായി ആരാധകർ !
മലയാളികളുടെ സൂപ്പർ സ്റ്റാർ നായകനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ കൂടി പെൺകുട്ടിളുടെ ഹരമായി മാറിയ താരമാണ് ചാക്കോച്ചൻ, ഇന്നും മലയാളികൾക്ക് ആ ഒരു ഇഷ്ടം ചാക്കോച്ചനോട് ഉണ്ട്, തുടക്കത്തിലേ ചോക്ലേറ്റ് ഹീറോ എന്ന ലേബലിൽ വീണുപോയതുകൊണ്ട് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ താരത്തിന് കുറവായിരുന്നു. തുടർച്ചായി സിനിമയിൽ നിരവധി പരാചയങ്ങളും നേരിടേണ്ടിവന്ന താരം ഇപ്പോൾ തന്റെ കരിയർ തിരിച്ചു പിടിച്ചിരിക്കുകയാണ്..
ഒരു സമയത്ത് പെൺകുട്ടികൾ ചാക്കോച്ചനെ പ്രണയിച്ചു നടന്നിരുന്നു, ഇന്നും ആരാധനക്ക് ഒരു കുറവുമില്ല. അന്ന് ഒരുപാട് പെൺകുട്ടികളുടെ മനസ് തകർത്തുകൊണ്ട് 2005ലാണ് താരം പ്രിയയെ വിവാഹം ചെയ്തത്. നീണ്ട പതിനാല് വർഷത്തെ നീണ്ട കാത്തിരുപ്പിന് ശേഷം 2019-ൽ ഇരുവര്ക്കും ഒരു ആൺകുഞ്ഞു പിറന്നു. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങളുമായി ചാക്കോച്ചൻ സോഷ്യൽമീഡിയയിൽ എത്താറുണ്ട്. നിരവധി സിനിമകളാണ് ഈ വർഷവും വരും വർഷങ്ങളിലുമായി ചാക്കോച്ചൻ അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വളരെ ഒരു സന്തോഷ ദിവസം വന്നെത്തിയിരിക്കുകയാണ്, തന്റെ 46 മത് ജന്മദിനം വന്നെത്തിയിരിക്കുകയാണ്, മഞ്ജു വാര്യർ, രമേശ് പിഷാരടി തുടങ്ങി നിരവധി താരങ്ങൾ ചാക്കോച്ചന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരുന്നു. അത് കൂടാതെ ഇപ്പോൾ നടന്റെ ഒരു പഴയ അഭിമുഖം കൂടി ശ്രദ്ധനേടുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയക്കും ഒരു മകൻ ജനിച്ചത്. അതിനു ശേഷം ചാക്കോച്ചന്റെ നൽകിയുടെ ഒരു അഭിമുഖത്തിലെ ചില വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. താനും പ്രിയയും പ്രതീക്ഷിച്ചത് ഒരു പെൺകുഞ്ഞിനെയാണ് എന്നും ചാക്കോച്ചൻ പറഞ്ഞിരുന്നു. ഞങ്ങൾക്ക് ജനിക്കാൻ പോകുന്നത് ഒരു പെൺകുഞ്ഞ് ആകുമെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു.
അതുകൊണ്ടു തന്നെ ഞങ്ങൾ മകൾക്കായി സാറ എന്ന പേരും കണ്ടെത്തി വച്ചിരുന്നു. അതേ പ്രതീക്ഷയിൽ കാര്യങ്ങൾ മുൻപോട്ട് പോകുമ്പോഴാണ് മോന്റെ ജനനം. അങ്ങനെ മോന് പേര് തിരഞ്ഞപ്പോൾ പ്രിയ കണ്ടെത്തിയ പേരാണ് ഇസഹാക്ക്. ആ പേരിനു കാരണം ബൈബിളിൽ എബ്രഹാമിന്റെയും സാറായുടെയും വളരെ വൈകിയുണ്ടായ കുട്ടിക്ക് അവർ ഇട്ട പേരാണ് ഇസഹാക്ക്. സാറാ എന്ന പേര് ഇപ്പോഴും ഞങ്ങൾ സൂക്ഷിച്ചു വെച്ചിരിക്കുന്നു. അതിനു വേണ്ടിയൊരു ശ്രമം ഇനിയുണ്ടാകുമോ എന്ന ചോദ്യത്തിന് ചാക്കോച്ചന്റെ മറുപടി. ‘പ്രിയയുടെ അപ്പന്റെ അമ്മ ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്. കൊച്ചുമകൾക്ക് ഒരു കുഞ്ഞുണ്ടാകണം എന്നായിരുന്നു മുത്തശ്ശിയുടെ ഏറ്റവും വലിയ പ്രാർത്ഥന അത് നടന്നു’. ഇനി ആ മുത്തശ്ശിയുടെ അടുത്ത പ്രാർത്ഥന ഞങ്ങൾക്ക് ഒരു പെൺകുട്ടി ഉണ്ടാകണേ എന്നാണ്. സർവേശ്വരൻ അനുഗ്രഹിച്ച് അങ്ങനെ സംഭവിക്കട്ടെ എന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്,’എന്നാണ് ചാക്കോച്ചൻ പറയുന്നത്.
Leave a Reply