
നിരാലംബരായ ഒരുപാട് പേർക്ക് സഹായമാണ് സുരേഷ് ഗോപി ! പക്ഷെ അദ്ദേഹം അത് കൊട്ടിഘോഷിക്കാറില്ല ! ഷാജി കൈലാസ് പറയുന്നു !
മലയാളത്തിലെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി, പ്രവർത്തികൊണ്ടും ജീവിതംകൊണ്ടും അദ്ദേഹം പലവട്ടം തെളിയിച്ചു ഒരു സൂപ്പർ സ്റ്റാർ തന്നെയാണെന്ന്, അദ്ദേഹത്തിന്റെ ആദ്യ മകൾ ലക്ഷ്മി അകാലത്തിൽ വിടപറയുകയിരുന്നു, ആ മകളുടെ പേരിൽ ഇന്ന് അദ്ദേഹത്തിന് ഒരു ട്രസ്റ്റ് ഉണ്ട്, ആ ട്രസ്റ്റ് വഴി ഇന്ന് ഒരുപാട് കുടുംബങ്ങൾക്ക് സഹായം എത്തുന്നുണ്ട്. അതിനോടൊപ്പം താൻ നേരില് കാണുന്നതും, മറ്റുള്ളവർ പറഞ്ഞു കേൾക്കുന്നതിൽ നിന്നും അർഹരായവർക്ക് സഹായം എത്തിക്കാൻ സുരേഷ് ഗോപി എന്നും ശ്രമിക്കാറുണ്ട്. ഇന്ന് ഒരു പൊതുപ്രവർത്തകൻ കൂടിയായ അദ്ദേഹത്തോട് ചിലർക്ക് രാഷ്ട്രീയപമായി പല എതിർപ്പുകളൂം ഉണ്ടെങ്കിലും ഒരു വ്യക്തി എന്ന നിയലായിൽ അദ്ദേഹം ഏവരുടെയും പ്രിയങ്കരനാണ്.
സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തും ഹിറ്റ് സിനിമകളുടെ സംവിധായകനുമായ ഷാജി കൈലാസ് അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നത്, ഷാജി കൈലാസിന്റെ വാക്കുകൾ. 1989 ലാണ് ഞാൻ ആദ്യമായി ഒരു ചിത്രം സംവിധാനം ചെയുന്നത്. ചിത്രത്തിന്റ പേര് ‘ന്യൂസ്’ എന്നായിരുന്നു , ആ ചിത്രത്തിന്റെ തിരക്കഥയും ഞാനായിരുന്നു, അതിലെ നായക കഥാപാത്രമായ ഋഷി മേനോൻ എന്ന് എഴുതുമ്പോൾ തന്നെ എന്റെ മനസ്സിൽ സുരേഷ് ഗോപി ആയിരുന്നു. ആ ചിത്രം ഞങ്ങൾ രണ്ടുപേർക്കും മുന്നോട്ട് പോകാനുള്ള കൂടുതൽ ഊർജം പകർന്നു തന്നു. അദ്ദേഹത്തിന്റെ ആദ്യ സോളോ ഹിറ്റ് ആയിരുന്നു ആസിനിമ.
ആ ചിത്രത്തിന് ശേഷം വീണ്ടും ഞങ്ങൾ 1991 ൽ തലസ്ഥാനം എന്ന ചിത്രത്തിന് ഒന്നിച്ചു. ആ സിനിമയെ ആരാധകർ കൂടുതൽ ആവേശത്തോടെ സ്വീകരിക്കുന്നത് ഇന്നും ഓർമയിലുണ്ട്. അതെന്നെ ഒരു സംവിധായകൻ എന്ന നിലയിൽ ഇനി മുന്നോട്ട് ഏത് രീതിയിലുള്ള ചത്രങ്ങൾ ചെയ്യണം എന്ന ഒരു ദിശ കാണിച്ചു തന്നത് ആ ചിത്രമായിരുന്നു. പിന്നീട് കമ്മീഷണർ,ഏകലവ്യൻ, മാഫിയ തുടങ്ങി ഞങ്ങൾ ഒരുമിച്ചു ചെയ്ത എല്ലാ സിനിമകളും ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.

എന്റെ കരിയറിനെ സ്വാപ്ങ്ങളെ ഉയർത്തികൊണ്ട് വന്ന ആ മനുഷ്യൻ തന്ന് ഒരു ദൈവ നിയോഗം പോലെ വ്യക്തി ജീവിതത്തിലും ഒരു നിമിത്തമായി പലപ്പോഴും ഇണ്ടായിരുന്നു. അതിൽ ഒന്നാണ് എന്റെ വിവാഹം, അന്നത്തെ മുൻ നിര നായികയും ഇന്ന് എന്റെ ജീവിത സഖിയുമായ ആനി ആദ്യമായി എന്റെ ചിത്രത്തിൽ അഭിനിയ്ക്കുമ്പോൾ നായകൻ സുരേഷ് ഗോപി തന്നെയായിരുന്നു. അതിൽ മറ്റൊരു പ്രധാന കാര്യം ഞങ്ങളുടെ വിവാഹം നടന്നതും സുരേഷിൻറെ വീട്ടിൽ വെച്ചായിരുന്നു എന്നതാണ്.
ഒരു നടൻ അല്ലെങ്കിൽ ഒരു സഹ പ്രവർത്തകൻ എന്ന നിലയിൽ ഉപരി എന്നെ ആ മനുഷ്യനിലേക്ക് കൂടുതൽ അടുപ്പിച്ചത് അയാളിലെ നല്ല മനുഷ്യൻ കാരണമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരുപാട് കയറ്റ ഇറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അയാൾ ഇപ്പോഴും ആ പഴയ മനുഷ്യൻ തന്നെയാണ്. സമൂഹത്തിൽ ഇന്നും ദുരിതം അനുഭവിക്കുന്ന നിരവധി പേർക്ക് ഒരു കൈത്താങ്ങാണ് ആ മനുഷ്യൻ. പക്ഷെ അതൊന്നും അയാൾ കൊട്ടി ഘോഷിക്കത്തതുകൊണ്ട് ആരും അറിയുന്നില്ല.
രാഷ്ട്രീയ പരമായ ചില എതിർപ്പുകൾ കൊണ്ടും, വ്യക്തിപരമായിപ്പോലും വേദനിപ്പിച്ചപ്പോഴും അതെല്ലാം ഒരു ചിരികൊണ്ട് നേരിട്ട ആളാണ് അദ്ദേഹം. ആരോടും ഒരു കാര്യത്തിനും ഒരു വിരോധവും കണക്കാത്ത ആളാണ് സുരേഷ്. വീണ്ടും ഒരുപിടി ചിത്രങ്ങളുമായി സജീവമാകാൻ ഒരുങ്ങുകയാണ്, എല്ലാം മികച്ച വിജയം കരസ്ഥമാക്കട്ടെ എന്ന് ആശംസിക്കുന്നു, ഒപ്പം നമുക്കൊരുമിച്ച് വീണ്ടും വർക്ക് ചെയ്യാനുള്ള അവസ്ഥയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, എന്നും ഷാജി കൈലാസ് പറയുന്നു.
Leave a Reply