
എന്റെ മകൾ ഇനി രജനികാന്തിന്റെ നായികയായി തന്നെ അഭിനയിക്കും ! അണ്ണാത്തെ പരാജയപ്പെട്ടതിനെ കുറിച്ച് മേനക പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിന്ന നായികയാണ് മേനക, മലയത്തിൽ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായ മേനക സുരേഷുമായുള്ള വിവാഹ ശേഷം സിനിമ നിർമാണ രംഗത്തേക്ക് മാറുകയായിരുന്നു. ഇപ്പോള്‍ മകള്‍ കീര്‍ത്തി സുരേഷ് നായികയായി മാറിയതോടെ മേനക അറിയപ്പെടുന്നത് മകളുടെ പേരിലാണ്. കീർത്തി ഇന്ന് സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയാണ്, എല്ലാ സൂപ്പർ സ്റ്റാറുകളോടൊപ്പം ഒരു ലൊക്കേഷനിൽ നിന്ന് അടുത്ത ലൊക്കേഷനിലേക്ക് പറക്കുകയാണ് കീർത്തി.
ഇപ്പോൾ കീർത്തിയുടെ ഏറ്റവും പുതിയ ചിത്രം രജനികാന്തിനൊപ്പം അഭിനയിച്ച അണ്ണാത്തെയാണ് പുതിയ റിലീസ്. സ്റ്റൈല്‍ മന്നന് നായകനായി എത്തിയ ചിത്രത്തില്‍ നയന്‍താരയാണ് നായികയായി അഭിനയിച്ചത്. എണ്‍പതുകളിലെ നായികമാരായ മീനയും കുശ്ബുവും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയപ്പോള്‍ രജനികാന്തിന്റെ സഹോദരിയുടെ വേഷത്തിലായിരുന്നു കീര്‍ത്തി സുരേഷിന്റെ രംഗപ്രവേശനം. നായികയായി എത്തിയത് നയൻതാര ആയിരുന്നു.
വൻ പ്രതീക്ഷയോടെ എത്തിയ ചിത്രം പക്ഷെ അത്ര വിജയം നേടിയില്ല, എന്നത്തേയും പോലെ പഴയ കുപ്പി പഴയ വീഞ്ഞ് എന്നാണ് ആരാധകർ പറയുന്നത്, രജനി ആരാധകർക്ക് ഒരു വൺ മാൻ ഷോ എന്നും ചിലർ പറയുന്നു. എന്നാൽ ഇപ്പോൾ ഈ ചിത്രത്തെ കുറിച്ചും, തനറെ മകളെ കുറിച്ചും തുറന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്, മേനക രജനികാന്തിന്റെ നായികയായി 1981 ല്‍ റിലീസ് ചെയ്ത നെട്രികണ്‍ എന്ന ചിത്രത്തില്‍ മേനക എത്തിയിരുന്നു. ഇനി വീണ്ടും ഒരിക്കല്‍ കൂടെ എന്റെ മകള്‍ കീര്‍ത്തി രജനികാന്തിനൊപ്പം അഭിനയിക്കും പക്ഷെ അത് ഒരിക്കലൂം സഹോദരി ആയിട്ടല്ല, നായികയായി തന്നെ അഭിനയിക്കും എന്നുമാണ് മേനക പറഞ്ഞിരിയ്ക്കുന്നത്.

കൂടാതെ അണ്ണാത്തെ പരാജയപ്പെട്ടതിനെ കുറിച്ച് മേനകയുടെ പ്രതികരണം ഇങ്ങനെ, രജനി സാറിന്റെ തിരഞ്ഞെടുക്കളെ കുറിച്ച് നമ്മള് അഭിപ്രായം പറയരുത്, രജനികാന്ത് നായകനായി അഭിനയിക്കണം എന്ന് ആഗ്രഹിക്കുന്നിടത്തോളം അദ്ദേഹം അങ്ങനെ തന്നെ അഭിനയിക്കട്ടെ. സിനിമകള്‍ എന്റര്‍ടൈന്‍മെന്റ് ആണ്. അതിനെ അങ്ങനെ തന്നെ ആസ്വദിയ്ക്കുക എന്നും മേനക പറയുന്നു. കൂടാതെ ഇതിനുമുമ്പ് താൻ തന്റെ മകൾക്ക് നൽകിയ ഉപദേശത്തെ കുറിച്ചും മേനക തുറന്ന് പറഞ്ഞിരുന്നു.
കീർത്തി ഇന്ന് ഒരുപാട് തിരക്കുള്ള നടിയായി മാറിക്കഴിഞ്ഞു. അവൾക്ക് ഞാൻ കൊടുത്ത രണ്ടു ഉപദേശങ്ങളെ കുറിച്ചും മേനക പറയുന്നു. ഒന്ന് സമയം പാലിക്കുക. രണ്ട് ചെറിയ ആള് മുതല്‍ വലിയ ആളുടെ അടുത്തും ഒരുപോലെ പെരുമാറുക എന്നുമാണ് മകളോട് പറഞ്ഞിട്ടുള്ളത്. മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കീര്‍ത്തി സുരേഷിന്റെ അടുത്ത ചിത്രം സാനികായിതം ആണ്. ഇതിൽ വളരെയധികം അഭിനയ പ്രാധാന്യമുള്ള വേഷമാണ് കീർത്തിക്കെന്നും, അടുത്ത ഒരു അവാർഡ് കൂടി പ്രതീക്ഷിക്കാമെന്നുമാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.
Leave a Reply