
ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് കരുതി ! ചെറിയൊരു തലവേദനയായിരുന്നു തുടക്കം ! ഒരുപാട് അനുഭവിച്ചു ! അനീഷ് രവി പറയുന്നു !
കുടുംബ പ്രേക്ഷക്കർക് ഏറെ പ്രിയങ്കരനായ അഭിനേതാവാണ് അനീഷ് രവി. വർഷങ്ങളായി അഭിനയ മേഖലയിൽ ഉള്ള അനീഷ് മികച്ചൊരു അവതാരകനുമാണ്. ചെറുപ്പം മുതൽ കലാരംഗത്ത് സജീവമായ അനീഷ് മിന്നുകെട്ട് എന്ന മെഗാ സൂപ്പർ ഹിറ്റ് പരമ്പരയിലൂടെയാണ് കൂടുതൽ ജനശ്രദ്ധ നേടുന്നത്. പിന്നീട് കാര്യം നിസ്സാരം എന്ന പരമ്പരയിൽ കൂടി കുടുംബ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായി മാറുകയായിരുന്നു. നടി അനു ജോസഫുമായിട്ടാണ് അനീഷ് കൂടുതലും ജോഡികളായി എത്തിയിട്ടുള്ളത്.
അതുകൊണ്ടുതന്നെ അനു എന്റെ ഭാര്യ ആണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും അനീഷ് പറഞ്ഞിരുന്നു. കൂടാതെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത ആളാണ് താനെന്നും അനീഷ് പറയുന്നു. മൂന്ന് തവണ താൻ കഷ്ടിച്ചാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത് എന്നാണ് അനീഷ പറയുന്നത്. അതിൽ ആദ്യം ‘ഓപ്പോൾ’ എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനിടെ വീടിനു തീ പിടിക്കുന്ന ഒരു രംഗമുണ്ട്. അതിന്റെ ചിത്രീകരണത്തിനിടെ എന്റെ ശരീരത്തിലേക്കു തീ പടർന്നു. മേലാസകലം പൊള്ളിയുരുകി ഇരുപത്തിയെട്ടു ദിവസമാണ് ഞാൻ തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ കഴിഞ്ഞത്. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ല എന്നു കരുതിയ നിമിഷങ്ങൾ ആയിരുന്നു അത്.
അതിനു ശേഷം ദുബായിൽ ഒരു പരിപാടിയുടെ അവതാരകനായുള്ള ഷൂട്ടിങ്ങിനിടെയാണ് അതു സംഭവിച്ചത്. ബർ ദുബായ് ക്രീക്കിൽ ബോട്ടിലേക്കു ചാടിക്കയറുന്നതിനിടെ ബോട്ടിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള കിടങ്ങിലേക്കു ഞാൻ വീണു. രണ്ടു തവണ മുങ്ങിപ്പോയി. മൂന്നാമത്തെ തവണ പൊങ്ങി വന്നപ്പോൾ ആരൊക്കെയോ ചേർന്നു വലിച്ചെടുത്തു. കയ്യിലെ ഒരു ഞരമ്പ് മു റിഞ്ഞിരുന്നു. എന്നെയും കൊണ്ടു സഹപ്രവർത്തകർ ആശുപത്രിയിലേക്ക് ഓടി. എല്ലാവരും വാവിട്ട് ക രയുകയായിരുന്നു. ആശുപത്രിയിൽ എത്തി അൽപം കഴിഞ്ഞ് എല്ലാം സാധാരണ നിലയിലായപ്പോൾ പഴ്സ് തുറന്ന് മകന്റെ ചിത്രമെടുത്തു നോക്കി. പിന്നെ, പൊട്ടിക്ക രഞ്ഞു.

ഒരുപാടു പേർ മുങ്ങി ജീവൻ നഷ്ടപെട്ട സ്ഥലത്താണു ഞാൻ വീണത്. രക്ഷപ്പെട്ടവരിൽ അപൂർവം ചിലരിൽ ഒരാളായിരുന്നു ഞാൻ. മറ്റൊരിക്കൽ ‘കാക്കി നക്ഷത്രം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനുശേഷം രാത്രി കാറോടിച്ചു പോകുന്നതിനിടെ ഞാൻ ഉറങ്ങിപ്പോയി. കാർ ഒരു ലോറിയുടെ പിന്നിൽ ഇടിച്ചു കയറി. കാർ പൂർണ്ണമായി തകർന്നെങ്കിലും ഞാൻ രക്ഷപ്പെട്ടു. മൂന്നു വലിയ അപ കടങ്ങളിൽ നിന്ന് ഈശ്വരൻ എന്നെ കാത്തു, ഇതൊന്നും പോരാഞ്ഞിട്ട് ചെറിയ ഒരു തലവേദനയാണ് തുടക്കം, ആദ്യം അത് അത്ര കാര്യമാക്കിയില്ല, പക്ഷെ പിന്നെ വേദന സഹിക്കാൻ കഴിയാതെ വന്നപ്പോൾ, ഞാൻ അത് ചെക്കപ്പ് നടത്തി.
അപ്പോഴാണ് എന്റെ തലച്ചോറിൽ എനിക്ക് ട്യൂബര് കുലോമ എന്ന രോഗമായിരുന്നു എന്നറിയുന്നത്. സർജറി ചെയ്യേണ്ടി വരുമോ എന്നൊക്കെ ഓർത്ത് ഞാൻ ആകെ തകർന്ന് പോയ നിമിഷം എന്റെ ഡോക്ടർ എനിക്ക് ആത്മവിശ്വാസം നൽകി. ഇതൊന്നും അത്ര കാര്യമാക്കേണ്ട എന്ന രീതിയിൽ അദ്ദേഹം എനിക്ക് ദൈര്യം തന്ന് ട്രീറ്റ്മെന്റ് തുടങ്ങി, കുടുംബവും സഹപ്രവർത്തകരും കൊടുത്താൽ ആത്മവിശ്വാസം നൽകി ഒപ്പം നിന്നു, രണ്ടു വർഷമായിരുന്നു ആ മരുന്നിന്റെ കോഴ്സ്. പതിയെ പതിയെ ആ വേദന എന്നെ വിട്ടു പോകാൻ തുടങ്ങി. അങ്ങനെ ആ സ്പോട്ടും ഇല്ലാതെയായി, ഇപ്പോൾ ഞാനതിൽ നിന്നും പൂർണമായി മുക്തനാണ്. ഈശ്വര തുല്യനായ ആ ഡോക്ടർ ഈശ്വറിനോടാണ് എനിക്ക് നന്ദി പറയാനുള്ളത് എന്നും അനീഷ് പറയുന്നു.
Leave a Reply