തല വേദന ആയിരുന്നു തുടക്കം; ഒന്ന് ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു, ഒരുപാട് അനുഭവിച്ചു ! അനീഷ് പറയുന്നു !

അനീഷ് രവി എന്ന നടനെ ഏവർക്കും വളറെ സുപരിചിതമാണ്, കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടൻ. നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിരുന്ന അനീഷ് മികച്ച ഒരു അവതാകാൻ കൂടിയായിരുന്നു. ചെറുപ്പം മുതൽ കലാരംഗത്ത് വളരട സജീവമായ അനീഷ് മിന്നുകെട്ട് എന്ന മെഗാ സൂപ്പർ ഹിറ്റ് പരമ്പരയിലൂടെയാണ് കൂടുതൽ ജനശ്രദ്ധ നേടുന്നത്. പിന്നീട് കാര്യം നിസ്സാരം എന്ന പരമ്പരയിൽ കൂടി കുടുംബ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായി മാറുകയായിരുന്നു. നടി അനു ജോസഫുമായിട്ടാണ് അനീഷ് കൂടുതലും ജോഡികളായി എത്തിയിട്ടുള്ളത്.

ആ കാരണത്താൽ അനു എന്റെ ഭാര്യ ആണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു.  കൂടാതെ തന്റെ  ജീവിതത്തിൽ വളരെ അപ്രതീക്ഷിതമായ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത ആളാണ് താനെന്നും അനീഷ് പറയുന്നു. മൂന്ന് തവണ താൻ കഷ്ടിച്ചാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത് എന്നാണ് അനീഷ പറയുന്നത്. അതിൽ ആദ്യം ‘ഓപ്പോൾ’ എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനിടെ വീടിനു തീ പിടിക്കുന്ന ഒരു രംഗമുണ്ട്. അതിന്റെ ചിത്രീകരണത്തിനിടെ എന്റെ ശരീരത്തിലേക്കു തീ പടർന്നു. മേലാസകലം പൊള്ളിയുരുകി ഇരുപത്തിയെട്ടു ദിവസമാണ് ഞാൻ തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ കഴിഞ്ഞത്. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ല എന്നു കരുതിയ നിമിഷങ്ങൾ ആയിരുന്നു അത്.

അതെല്ലാം കഴിഞ്ഞ് അതിനു ശേഷം ദുബായിൽ ഒരു പരിപാടിയിൽ  അവതാരകൻ ആയി പോയി, അതിന്റെ ഷൂട്ടിങ്ങിനിടെ ബർ ദുബായ് ക്രീക്കിൽ ബോട്ടിലേക്കു ചാടിക്കയറുന്നതിനിടെ ബോട്ടിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള കിടങ്ങിലേക്കു ഞാൻ വീണു. രണ്ടു തവണ മുങ്ങിപ്പോയി. മൂന്നാമത്തെ തവണ പൊങ്ങി വന്നപ്പോൾ ആരൊക്കെയോ ചേർന്നു വലിച്ചെടുത്തു. കയ്യിലെ ഒരു ഞരമ്പ് മു,റി,ഞ്ഞിരുന്നു. എന്നെയും കൊണ്ടു സഹപ്രവർത്തകർ ആശുപത്രിയിലേക്ക് ഓടി. എല്ലാവരും വാവിട്ട് ക രയുകയായിരുന്നു. ആശുപത്രിയിൽ എത്തി അൽപം കഴിഞ്ഞ് എല്ലാം സാധാരണ നിലയിലായപ്പോൾ പഴ്സ് തുറന്ന് ആദ്യം നോക്കിയത്  മകന്റെ ചിത്രമായിരുന്നു. അത് നോക്കി ഒരുപാട് ക,ര,ഞ്ഞു.

ശേഷം വിധി വീണ്ടും ജീവിതത്തിൽ വലിയൊരു വില്ലനായി വന്നു, അത് ആദ്യം ഒരു തലവേദന ആയിരുന്നു തുടക്കം. ആദ്യം അത് അത്ര കാര്യമാക്കിയില്ല, പക്ഷെ പിന്നെ വേദന സഹിക്കാൻ കഴിയാതെ വന്നപ്പോൾ, ഞാൻ അത് ചെക്കപ്പ് നടത്തി. അപ്പോഴാണ് എന്റെ തലച്ചോറിൽ എനിക്ക് ട്യൂബര്‍ കുലോമ എന്ന രോഗമായിരുന്നു എന്നറിയുന്നത്.  സർജറി ചെയ്യേണ്ടി വരുമോ എന്നൊക്കെ ഓർത്ത് ഞാൻ ആകെ തകർന്ന് പോയ നിമിഷം എന്റെ ഡോക്ടർ എനിക്ക് ആത്മവിശ്വാസം നൽകി.

ഇതൊന്നും അത്ര വലിയ കാര്യമാക്കേണ്ടതില്ല എന്ന രീതിയിൽ അദ്ദേഹം എനിക്ക് ദൈര്യം തന്ന് ചികിത്സ തുടങ്ങി, കുടുംബവും സഹപ്രവർത്തകരും കൂടുതൽ ആത്മവിശ്വാസം നൽകി ഒപ്പം നിന്നു, രണ്ടു വർഷമായിരുന്നു ആ മരുന്നിന്റെ കോഴ്സ്. പതിയെ പതിയെ ആ വേദന എന്നെ വിട്ടു പോകാൻ തുടങ്ങി. അങ്ങനെ ആ സ്പോട്ടും ഇല്ലാതെയായി, ഇപ്പോൾ ഞാനതിൽ നിന്നും പൂർണമായി മുക്തനാണ്. ഈശ്വര തുല്യനായ ആ ഡോക്ടർ ഈശ്വറിനോടും, സർവ്വശക്തനായ ഈശ്വരനോടുമാണ് എനിക്ക് നന്ദി പറയാനുള്ളത് എന്നും അനീഷ് പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *