അറിയാത്ത നമ്പറിൽ നിന്നും വരുന്ന വീഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കുക ! ദുരനുഭവം പങ്കുവെച്ച് നടൻ അനീഷ് !
മലയാള കുടുംബ പ്രേക്ഷളുടെ ഇഷ്ട നടനാണ് അനീഷ്. ഒരു അവതാരകനായും നടനായും വർഷങ്ങളായി മിനിസ്ക്രീൻ രംഗത്ത് വളരെ സജീവമായ താരം ഏറ്റവും കൂടുതൽ ജോഡിയായി അഭിനയിച്ചത് അനു ജോസേഫിനോടൊപ്പമാണ് . ഇരുവരും ഒന്നിച്ച പരമ്പര കാര്യം നിസ്സാരം വളരെ മികച്ച അഭിപ്രയം നേടി മികച്ച വിജയം കൈവരിച്ചിരുന്നു. കൂടാതെ ഏതാനും മാസങ്ങൾക്ക് മുൻപോ അനീഷ് താൻ അനുഭവിച്ച ചില ബുദ്ധിമുട്ടുകളും തുറന്ന് പറഞ്ഞിരുന്നു. ചെറിയ ഒരു തല വേദന വരികയും അത് പിന്നീട് ട്യൂബര്‍ കുലോമ എന്ന രോഗമായി മരുകയുമായിരുന്നു എന്നും, ഏറെ അനുഭവിച്ചിട്ടാണ് താൻ വീണ്ടും ജീവിത്തിലേക്ക് മടങ്ങി വന്നതെന്നും അനീഷ് പറഞ്ഞിരുന്നു.
അദ്ദേഹം കഴിഞ്ഞ ദിവസം തനിക്കുണ്ടായ ദൂരനുഭവം പങ്കുവെച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് അനീഷ് ഇക്കാര്യത്തെ കുറിച്ച് തുറന്നുപറയുന്നത്. വാട്‌സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ വഴി വീഡിയോ കോള്‍ ചെയ്ത് പണം തട്ടുന്ന രീതിയില്‍ അകപ്പെട്ട തന്റെ സുഹൃത്തിന്റെ അനുഭവമാണ് അനീഷ് വീഡിയോയില്‍ പറയുന്നത്. സഹപ്രവര്‍ത്തകനും ആര്‍ട്ട് ഡയറക്ടറുമായ അനില്‍ ആണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ അകപ്പെട്ടത്. അനീഷ് രവിയുടെ വാക്കുകളിലേക്ക്..
കുറച്ച് ദിവസങ്ങളായി ഇപ്പോൾ ഇത്തരത്തിലുള്ള വാർത്തകളാണ് കൂടുതലും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അനീഷിന്റെ വിഡിയോയിൽ പറയുന്നത് ഇങ്ങനെ.. അളിയന്‍സ് സീരിയലിന്റെ ലൊക്കേഷനില്‍ നിന്നാണ് സംസാരിക്കുന്നത്. നേരത്തെ നമ്മുടെ സൗണ്ടില്‍ വര്‍ക്ക് ചെയ്യുന്ന ആള്‍ക്കും ഇത്തരത്തിലുള്ള അബദ്ധം സംഭവിച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ നമ്മുടെ ആര്‍ട്ടില്‍ വര്‍ക്ക് ചെയ്യുന്ന അനിലിനും ഇങ്ങനെ ഒരു സംഭവമുണ്ടായി. അറിയാത്ത നമ്ബറില്‍ നിന്നും വരുന്ന വീഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കുക. നമുക്ക് തീര്‍ത്തും പരിചയമില്ലാത്ത ഒരാളുടെ കോള്‍ വന്നാല്‍, പ്രത്യേകിച്ച് വീഡിയോ കോള്‍ വന്നാള്‍ നമ്മള്‍ എന്തിനാണ് എടുക്കുന്നത്. അങ്ങനെ എടുത്താല്‍ ഒരുപാട് അബദ്ധങ്ങള്‍ പറ്റുമെന്ന് അനീഷ് പറയുന്നു.
പിന്നീട് കൂടുതൽ വിവരങ്ങൾ പറഞ്ഞത് ഈ കെണിയിൽ വീണ ആര്‍ട്ട് ഡയറക്ടറാണ്, അനിലിന്റെ വാക്കുകൾ, അനിലിന് ആദ്യം ഒരു വീഡിയോ കോള്‍ വരുകയായിരുന്നു. കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ ഒരു പെണ്‍കുട്ടി നിന്ന് സംസാരിക്കുന്നു. ഇതിനിടെ അവര്‍ പെട്ടന്ന് വിവസ്ത്ര ആകാൻ ഒരുങ്ങുകയായിരുന്നു. അപ്പോഴേക്കും അനില്‍ ഫോണ്‍ കട്ട് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വന്ന വീഡിയോയില്‍ കാണാന്‍ സാധിച്ചത്, അനിലിന്റെ മറ്റൊരു തരത്തിലുള്ള വീഡിയോ കൂടെ മിക്‌സ് ചെയ്തിട്ട്, അവര്‍ അത് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുകയാണെന്നാണ് അറിയിച്ചത്. അതുകൊണ്ട് അത് ഡിലീറ്റ് ചെയ്യണമെങ്കില്‍ 11,500 രൂപ അയച്ചുനല്‍കണമെന്നാണ് സംഘം പറഞ്ഞത്.
അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള അപരിചിതരിൽ നിന്നുള്ള വിഡിയോ കോളുകൾ ഒരു കാരണവശാലും നിങ്ങൾ അറ്റൻഡ് ചെയ്യരുത് എന്നും, ഇത്തരം അനുഭവങ്ങൾ സിനിമ മേഖലയിലും സീരിയൽ രംഗത്തും ഒരുപാട് പേർക്ക് സംഭവിച്ചുണ്ടെന്നും അനിൽ പറയുന്നു, മിക്കവരും അഭിമാനം ഭയന്ന് പണം നൽകുന്നുണ്ട് എന്നും അനീഷ് പറയുന്നു..
Leave a Reply