
പ്രണവും കല്യാണിയും തമ്മിലുള്ള വിവാഹം ! സമയമാകുമ്പോൾ പ്രിയൻ എല്ലാം പറയും ! വാർത്തയോട് പ്രതികരിച്ച് മോഹൻലാൽ ! എതിര്‍പ്പുമായി ആരാധകര്‍ !
മലയാള സിനിമയിലെ വളരെ അടുത്ത സുഹൃത്തുക്കളാണ് മോഹൻലാലും പ്രിയദർശനും, ഇരുവരും ഒരുമിച്ച മലയാള സിനിമകൾ എന്നും മികച്ച വിജയം കൈവരിച്ചവയാണ്. അതുപോലെ തന്നെ ഇവരുടെ മക്കൾ തമ്മിലും വളരെ അടുപ്പമാണ്. അതിൽ കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും വളരെ അടുത്ത സുഹൃത്തുക്കളാണ്. ചെറുപ്പം മുതലുള്ള ഇവരുടെ ഒരുമിച്ചുള്ള ഒരുപാട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ഹിറ്റാകാറുണ്ട്.
ഇരുവരും ഇപ്പോൾ സിനിമ രംഗത്ത് വളരെ സജീവമാണ്, അതുകൊണ്ട് തന്നെ ഇവർ ഒരുമിച്ച് ജോഡികളായി എത്തിയ മരക്കാർ, ഹൃദയം തുടങ്ങിയ സിനിമകൾക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ഇതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകും എന്നുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇവരുടെ വിവാഹത്തിനായി മോഹന്‍ലാലും പ്രിയദര്‍ശനും സംസാരിച്ചിരുന്നുവെന്നും ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞിരിരുന്നു.
ചെറുപ്പകാലം മുതല്‍ ഇപ്പോവരെയും ആ സൗഹൃദം കാത്തു സൂക്ഷിക്കുന്ന രണ്ട് നല്ല സുഹൃത്തുക്കളാണ് കല്യാണിയും പ്രണവും. സമൂഹ മാധ്യമങ്ങളിൽ കല്യാണി ഇടയ്ക്കിടെ പ്രണവുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഇത് അത്തരം വാര്‍ത്തകള്‍ക്ക് കൂടുതൽ ശക്തികൊടുത്തു. എന്നാൽ ഇവരുടെ വിവാഹ വാർത്ത പുറത്ത് വന്നതോടെ ആരാധകര്‍ തന്നെ ഇതിനെ എതിര്‍ക്കുന്നുണ്ട്. സൗഹൃദത്തെ സൗഹൃദമായി മാത്രം കാണൂ എന്നാണ് കൂടുതല്‍ പേരും കമന്റുകളായി അറിയിക്കുന്നത്.

ഈ വിഷയത്തിൽ അടുത്തിടെ മോഹൻലാലും പ്രതികരിച്ചിരുന്നു. പ്രണവും കല്യാണിയും എന്നേയും പ്രിയനേയും പോലെ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും എപ്പോഴും വിളിച്ച് സംസാരിക്കാറുണ്ട്. പിന്നെ സാധാരണ കൂട്ടുകാർ ഒരുമിച്ച് ഫോട്ടോകൾ എടുക്കുന്നപോലെ അവരും സെല്‍ഫിയൊക്കെ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ അതെങ്ങനെ പ്രണയമായി മാറുമെന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. കൂടാതെ സമയമാവുമ്പോള്‍ പ്രിയന് തന്നെ എല്ലാം പറയും. നല്ല സുഹൃത്തുക്കളായി നടക്കുന്നവരാണ് പ്രണവും കല്യാണിയും, അവരെക്കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കുന്നവരോട് എന്ത് പറയാനാണ് എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു.
എന്നാൽ ഇതുതന്നെ ഒരിക്കൽ പ്രണവിനോടും ഇതേ ചോദ്യം ചോദിച്ചിരുന്നു, ആരോടെങ്കിലും പ്രണയം ഉണ്ടോ, പ്രത്യേകിച്ച് കല്യാണിയോട്, വിവാഹം ഉടനെ ഉണ്ടാകുമോ എന്ന ചോദ്യത്തിന് പ്രണവിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, എന്റെ ഒരു ബെസ്റ്റ് ഫ്രെണ്ട്, അതുപോലെ സഹോദരി തുല്യമായ കുട്ടിയാണ് കല്യാണി, എനിക്ക് ആരോടും പ്രണയമില്ല, അപ്പോൾ വിവാഹമോ എന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് എന്നെ ഒന്ന് വെറുതെവിടു എന്നാണ് പ്രണവ് പ്രതികരിച്ചത്.
അതേസമയം യുവ നടി ഗായത്രി സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ തനിക്ക് ഒരുപാട് വിവാഹ ആലോചനകൾ വരുന്നുണ്ട് പക്ഷെ ഒരാളൊട് മാത്രമേ ജീവിതത്തിൽ ഇഷ്ടം തോന്നിയിട്ടുള്ളൂ അത് പ്രണവ് ആണെന്നും, പ്രണവിനെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും, താനും ഒരു വലിയ അഭിനേത്രി ആകുന്ന സമയത്ത് മാത്രമേ ആ ഇഷ്ടം പ്രണവിനോട് പറയുകയുള്ളൂ എന്നും ഗായത്രി പറഞ്ഞത് ഏറെ ചർച്ചയായിരുന്നു.
Leave a Reply