
‘ഈശ്വരൻ എന്നോട് ഒരു കുസൃതി കാണിച്ചു’ ! ‘മുഖം കോടി പോയി’ ! തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മനോജ് കുമാര്‍ പറയുന്നു !!
ഏവർക്കും വളരെ പ്രിയങ്കരനായ ആളാണ് മനോജ് കുമാർ. കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായ ഇദ്ദേഹം സിനിമ സീരിയൽ രംഗത്ത് വളരെ സജീവമാണ്. പ്രശസ്ത നടി ബീന ആന്റണിയുടെ ഭർത്താവായ മനോജ് ഒരു അത്യുഗ്രൻ മിമിക്രി താരം കൂടിയാണ്. കൂടാതെ അദ്ദേഹത്തിന് മാനൂസ് വിഷൻ എന്നൊരു യുട്യൂബ് ചാനൽ കൂടിയുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിൽ വളരെ അപ്രതീക്ഷിതമായി കടന്ന് വന്ന രോഗത്തെ കുറിച്ച് തുറന്ന് പറയുകയാണ് മനോജ്.
തന്റെ പുതിയ വിഡിയോയിൽ കൂടിയാണ് ഇപ്പോഴത്തെ ഈ അവസ്ഥ പറഞ്ഞത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ മ രി ച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും മറ്റ് സൈനികര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് താരം പറഞ്ഞ് തുടങ്ങിയത്. ആരുടെ മ രണമായാലും സന്തോഷിക്കാന്‍ പാടില്ല, മ ര ണം ഏവരുടേയും കൂടെയുള്ള ഒന്നാണ്. അങ്ങനെ ചില വിവാദങ്ങള്‍ ഉണ്ടായതായി അറിഞ്ഞു, അതൊരു മനുഷ്യജന്മത്തിന് ചേര്‍ന്നതല്ല, മാറ്റി ചിന്തിക്കണം, വന്ദിച്ചില്ലെങ്കിലും ആരേയും നിന്ദിക്കരുത്, സഹതപിച്ചില്ലേലും അവഹേളിക്കരുത്, എന്നും മനോജ് കുമാര്‍ പറയുന്നു.

ഇപ്പോഴിതാ എന്റെ മുഖത്തിന്റെ അവസ്ഥ തന്നെ മാറിപോയിരിക്കുകയാണ് എന്നും മനോജ് പറയുന്നു, ഈ കാരണം കൊണ്ടാണ് ഇപ്പോൾ അതികം വിഡിയോകൾ ചെയ്യാൻ കഴിയാതാഹ് എന്നും, കാണുന്നവര്‍ക്ക് പെട്ടെന്ന് ഒന്നും തോന്നാതിരിക്കാന്‍ മാസ്‌ക് ഇട്ട് സംസാരിക്കാം, ബെല്‍സ് പള്‍സി എന്നാണ് ഈ അസുഖത്തിന് പേര്. നവം28നാണ് അറിഞ്ഞത്. 27ന് രാത്രി എന്തോ തോന്നി. രാവിലെ മാറുമെന്ന് കരുതി. പക്ഷേ മുഖം താല്‍ക്കാലികമായി കോടിപ്പോയി. രാവിലെ പല്ല് തേക്കുന്നതിനിടയില്‍ ഒരു അരിക് താഴ്ന്നിരിക്കുന്നു. ഉടന്‍ ഡോക്ടറായ സുഹൃത്തായ കുഞ്ഞച്ചനോട് വീഡിയോകോളില്‍ ഇതിനെ കുറിച്ച് സംസാരിച്ചു. സ്‌ട്രോക് ആണോയെന്ന ഭയമുണ്ടായിരുന്നു. അദ്ദേഹം ബെല്‍സ് പള്‍സിയെന്ന് പറഞ്ഞു, അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ബീനയോടൊപ്പം ഞാന്‍ ആശുപത്രിയിലെത്തി, മനോജ് പറയുന്നു.
ഇതിന്റെ കാരണമായി ഡോക്ടർ പറഞ്ഞത് നമ്മളറിയാതെ ഉള്ളില്‍ ചിക്കന്‍പോക്‌സ്, കോള്‍ഡ്, ചെവിയിലെ പ്രശ്‌നം അങ്ങനെ എന്തെങ്കിലും വന്ന് പോയാല്‍, അതുവഴി നീര്‍ക്കെട്ട്, വീക്കം ഒക്കെ വന്നാല്‍ ചിലപ്പോള്‍ ഇത്തരത്തില്‍ ഉണ്ടാകാം. അതുമാത്രമല്ല കുറെ നേരത്തേക്ക് എ.സി മുഖത്തേക്ക് അടിച്ചിരുന്നാലുമൊക്കെ ഇത് ഉണ്ടാക്കാം. പ്രെഷൻ 200 ആണ്, തലയില്‍ വേറെ പ്രശ്‌നമൊന്നും ഇല്ലെന്നറിഞ്ഞു. ബെല്‍സി പള്‍സി തന്നെയായിരുന്നു. രണ്ടാഴ്ചത്തേക്ക് മെഡിസിന്‍ തുടങ്ങി. ആസ്റ്ററിലും പോയി ഒരു ചെക്കപ്പ് നടത്തി. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നറിഞ്ഞു. പക്ഷെ എല്ലാവർക്കും വലിയ ടെൻഷൻ ആയിരുന്നു.
ഈ വീഡിയോ തന്നെ ഇടുന്നതിനോട് വീട്ടുകാർക്ക് വലിയ എതിർപ്പ് ആയിരുന്നു. പക്ഷെ മ്മളനുഭവിച്ച് പോകുന്ന ടെന്‍ഷനും കാര്യവും മറ്റുള്ളവര്‍ കൂടി അറിയണം എന്നുള്ളതുകൊണ്ടാണിത്. ഇതു വന്നാല്‍ ആരും ടെന്‍ഷനടിക്കേണ്ട, ഭയപ്പെടണ്ടേ കാര്യമില്ല, എനിക്കിപ്പോൾ ഇപ്പോള്‍ കുറച്ച് ഓകെ ആയി തുടങ്ങി. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. മാസ്കിന്റെ വില ഇപ്പോഴാണ് ശെരിക്കും മനസിലായത് എന്നും മനോജ് ഏറെ രസകരമായി പറയുന്നു.
Leave a Reply