ഭക്ഷണവും പാര്‍പ്പിടവും ശരിയാക്കിയിട്ടു പോരെ വേഗത്തിൽ ഓടുന്നത് ! സില്‍വര്‍ ലൈനില്ലെങ്കില്‍ ആരും ചാ,കി,ല്ല ! കടുത്ത വിമർശനവുമായി ശ്രീനിവാസൻ പറയുന്നു !

ഇപ്പോൾ കേരക്കാരായാകെ സംസാര വിഷയം സില്‍വര്‍ ലൈൻ ആണ്. കേരളത്തിന്റെ 65 വർഷത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ വികസന പദ്ധതി. എന്താണ് ഈ സിൽവർ ലൈൻ പദ്ധതി എന്നറിയാം, കാസർകോട് മുതൽ കൊച്ചു വേളി വരെ 532 കി.മി നീളുന്ന സെമി ഹൈസ്പീഡ് റെയിൽ ഇടനാഴിയാണ് സിൽവർ ലൈൻ പദ്ധതി. മണിക്കൂറിൽ 200 കിലോ മീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാനാകും. അങ്ങിനെ വന്നാൽ നാല് മണിക്കൂറിൽ കുറഞ്ഞ സമയത്ത് ഒരു ശരാശരി യാത്രക്കാരന് തിരുവനന്തപുരത്ത് നിന്നും കാസർകോട് എത്താം സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

പ്രധാന ഗുണങ്ങൾ എന്തെന്നാൽ  കൊച്ചുവേളിയിൽ തുടങ്ങി കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് സ്‌റ്റേഷനുകളാണു പദ്ധതിക്കായുള്ളത്. വളരെ വേഗത്തിൽ യാത്ര ചെയ്യാം എന്നതാണ് പ്രത്യേകത. നിലവിൽ നമുക്ക് തിരുവന്തപുരം തൊട്ട് കാസർകോഡ് വരെ യാത്രചെയ്യാൻ 12 മണിക്കൂർ വേണം. കുറഞ്ഞത് 12 ട്രെയിനെങ്കിലും സിൽവർ ലൈനിൽ സർവ്വീസ് നടത്തും. മറ്റ് പ്രശ്നങ്ങളില്ലെങ്കിൽ 2024-ൽ സിൽവർ ലൈൻ പദ്ധതി നടപ്പായേക്കും. കുറഞ്ഞത് 50,000 പേർക്കെങ്കിലും ഇത് വഴി തൊഴിൽ ലഭിക്കുമെന്നാണ് സൂചന.

പക്ഷെ ഇതിന്റെ പ്രശ്നങ്ങൾ എന്തെന്നാൽ, 1383 ഹെക്ടർ ഭൂമിയാണ് ഈ പദ്ധതിക്ക് വേണ്ടി  ഏറ്റെടുക്കേണ്ടത്. ഇതിൽ 1198 ഹെക്ടറും സ്വകാര്യ ഭൂമിയാണ്. 9314 കെട്ടിടങ്ങളും ഒഴിപ്പിക്കേണ്ടി വരും. ഭൂമി ഏറ്റെടുക്കൽ മതിയായ നഷ്ട പരിഹാരം നൽകാതിരിക്കുക തുടങ്ങിയ ആശങ്കകളാണ് പ്രതിഷേധങ്ങൾക്ക് കാരണം. ഇതുമായി ബന്ധപ്പെട്ട് ബോധ വത്കരണങ്ങൾ നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. പക്ഷെ ഇപ്പോൾ പ്രതിപക്ഷം ഉൾപ്പടെ മറ്റു എല്ലാ പാർട്ടിക്കാരും ഈ പദ്ധതിക്ക് എതിരാണ്. കടുത്ത പ്രതിഷേധമാണ് ഇപ്പോൾ ഇതിനെതിരെ നടന്നുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ ഈ പദ്ധതിക്ക് എതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരിക്കുമാകയാണ് നടൻ ശ്രീനി വാസൻ, അദ്ദേഹം പറയുന്നത് ഇങ്ങനെ, ഇത്രയും ബജറ്റുള്ള ഒരു പരിപാടി കേരളത്തില്‍ ചെയ്യുമ്പോൾ അതിനേക്കാള്‍ അത്യാവശ്യമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്തു കഴിഞ്ഞോ, നല്ല ഭക്ഷണം കിട്ടുന്നുണ്ടോ, കേരളത്തില്‍ 95 ശതമാനം ആളുകളും ഇപ്പോഴും വളരെ  മോശം ഭക്ഷണമാണ് കഴിക്കുന്നത്. അതുപോലെ അത്യാവശ്യമായ പാര്‍പ്പിടം, അത്  ശരിയാക്കിയോ.. ഇതൊക്കെ ശരിയാക്കിയിട്ട് പോലെ അതിവേഗത്തില്‍ ഓടാന്‍ എന്നും അദ്ദേഹം ചോദിക്കുന്നു.

കൂടാതെ വലിയ രീതിയിൽ  അഴിമതി നടക്കുന്ന പദ്ധതിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. ‘126000 കോടിയാണ് ഇതിന്റെ ചെലവ്. അതില്‍ 25000 കോടിയുടെ അഴിമതിയുണ്ടെന്നാണ് പറയുന്നത്. എനിക്കറിഞ്ഞുകൂടാ. ഇത്രയും തുക കടമെടുത്താലേ കിട്ടൂ. ബാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നീട് പണം കിട്ടാതാകും. അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിച്ചിട്ടു മതി വേഗത്തിലോടുന്ന ട്രയിന്‍. വളരെ കുറച്ച്‌ ആളുകള്‍ക്ക് മാത്രമേ അതില്‍ വലിയ പണം കൊടുത്ത് സഞ്ചരിക്കാനാകൂ. റെയില്‍ വരാത്തതു കൊണ്ട് ആളുകള്‍ ച ത്തു പോകില്ല എന്നും ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.

 

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *