
‘എനിക്ക് ഈ ലോകത്ത് അദ്ദേഹം കഴിഞ്ഞേ വേറെ ആരും ഉള്ളു’ ! ആ ബന്ധത്തെ സിനിമയിൽ ഉള്ളവർ പോലും പരിഹസിച്ചിരുന്നു ! മീര ജാസ്മിൻ പറയുന്നു !
മലയാളത്തിൽ തുടക്കം കുറിച്ച് തെന്നിന്ത്യ മുഴുവൻ അറിയപ്പടുന്ന പ്രശസ്ത നടിയായി മാറിയ ആളാണ് മീര ജാസ്മിൻ. 2001 ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം സൂത്രധാരൻ എന്ന സിനിമയിൽ കൂടി മലയാളി മനസുകളിൽ ചേക്കേറിയ നടി വളരെ പെട്ടന്നാണ് സൗത്തിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായി മാറിയത്. മികച്ച നടിക്കുളള ദേശീയ പുരസ്കാരം വരെ നേടിയ അഭിനയത്രിയാണ് മീര ജാസ്മിൻ. സിനിമ ജീവിതത്തിന്റെ വിജയത്തിനൊപ്പം ഗോസിപ്പുകളൂം മീരയെ വേട്ടയാടിയിരുന്നു.
അതിൽ പ്രധാനമായും സംവിധയകാൻ ലോഹിതദാസുമായുള്ള മീരയുടെ ബന്ധത്തെ പല വർത്തകൾക്കും കാരണമായിരുന്നു, ഇതിനെ കുറിച്ച് അടുത്തിടെ ലോഹിയുടെ ഭാര്യ സിന്ധു പറഞ്ഞത് ഇങ്ങനെ ആയിരുന്നു, മീര ജാസ്മിൻ എന്ന അഭിനേത്രി സിനിമയിലേക്ക് വരുന്നത് തീരെ പക്വതയില്ലാത്ത പ്രായത്തിലാണ്. അതുകൊണ്ടുതന്നെ ആ പ്രായത്തിലുള്ള ഒരു പെൺ കുട്ടിയുടെ കയ്യിൽ ആവിഷത്തിൽ കൂടുതൽ പണം എത്തിച്ചേർന്നാൽ ഉണ്ടാകുന്ന കുഴപ്പങ്ങൾ എല്ലാവർക്കും അറിയാം, കൂടാതെ മീര ഈ പണമൊന്നും തനറെ മാതാപിതാക്കൾക്ക് നല്കുന്നുണ്ടായിരുന്നുമില്ല.
ആ പ്രശനങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഇടക്കെല്ലാം എന്തെങ്കിലും ഉപദേശത്തിന് വേണ്ടി മീര ലോഹിയെ വിളിക്കുന്നത് പതിവായിരുന്നു. പതുക്കെപ്പതുക്കെ മീരയുടെ ഫോൺ വിളികളുടെ എണ്ണവും സംസാരത്തിന്റെ സമയവും ഒരുപാട് കൂടിവന്നു. ഇതുകൂടാതെ ഇവരുടെ പേരിൽ ആവശ്യമില്ലാത്ത പല ഗോസ്സിപ്പുകളൂം സിനിമ മേഖലയിലും പുറത്തും പടർന്ന് പിടിക്കുന്നുണ്ടായിരുന്നു. അതോടെ ഞാൻ ഇവരുടെ സംസാരത്തിന് വിലക്ക് ഏർപ്പെടുത്തി എന്നാണ് സിന്ധു പറയുന്നത്.

എന്നാൽ മീര ജാസ്മിന് ലോഹിയെ കുറിച്ച് പറയാനുള്ളത് ഇങ്ങനെയാണ്, ലോഹി അങ്കിള്‍ എന്റെ ഗോഡ്ഫാദര് ആണെന്ന് അഭിമാനത്തോടെ ഞാന്‍ പറയും. അദ്ദേഹം വഴി സിനിമയിലെത്താന്‍ സാധിച്ചത് എന്റെ യോഗമാണ്. നല്ലൊരു വ്യക്തിയായിരുന്നു അദ്ദേഹമെന്നും മീര പറയുന്നു, സിനിമയില്‍ അഭിനയിക്കുന്നവരും സംവിധായകരും അങ്ങനെ പലരും ചോദിച്ചിട്ടുണ്ട് ഇങ്ങനെയൊരു ഗുരുവും ശിഷ്യയും ഉണ്ടോ എന്ന്. നീയും നിന്റെയൊരു ലോഹി അങ്കിളും എന്ന് പറഞ്ഞ് പലരും പരിഹസിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ഗുരുവും ശിഷ്യയും ഉണ്ടോ എന്ന് കളിയാക്കി ചോദിക്കുന്നവരോട് ഞാന്‍ അഭിമാനത്തോടെ പറയും ഉണ്ട്.. ഇങ്ങനെയൊരു ഗുരുവും ശിഷ്യയും ഉണ്ട്. ഷോ ഓഫ് എന്നൊക്കെ പറഞ്ഞ് ആ സമയത്ത് പലരും എന്നെ കളിയാക്കിയിട്ടുണ്ട്, എന്നും മീര ജാസ്മിന് പറയുന്നു.
കൂടാതെ ലോക സിനിമയിൽ തന്നെ ഏറ്റവും കഴിവുള്ള അഞ്ചു നടൻമാരുടെ പേര് എടുക്കുകയാണെങ്കിൽ അതിൽ ഉറപ്പായും മോഹൻലാലിന്റെ പേര് കാണും, അത്രക്കും കഴിവുള്ള നടനാണ്, എന്റെ ഇഷ്ട നടൻ എന്നും അദ്ദേഹമായിരിക്കും. എനിക്ക് അദ്ദേഹം കഴിഞ്ഞേ ഈ ലോകത്ത് മാറ്ററും ഉള്ളു എന്നും മീര പറയുന്നു. ഒരുമിച്ച് സിനിമകൾ ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു എന്നും മീര പറയുന്നു.
Leave a Reply