
അച്ചായനെ ഹീറോ ആക്കുകയാണെന്ന് പൃഥ്വി ! എന്നാൽ പിന്നെ എന്റെ വീടും സ്ഥലവും നിനക്ക് എഴുതി തരാമെന്ന് ഞാനും ! ലാലു അലക്സ് പറയുന്നു !
മലയാളികൾ എന്നും ഞെഞ്ചോട് ചേർത്ത നടന്മാരിൽ ഒരാളാണ് ലാലു അലക്സ്. ഏറെ കാലത്തെ ഇടവേളക്ക് ശേഷം അദ്ദേഹം ഇപ്പോൾ ഒരൊറ്റ ചിത്രത്തിൽ കൂടി ശ്കതമായ തിരിച്ചുവരവ് നടത്തിയിരിക്കയാണ്. ബ്രോഡാഡി കണ്ട ഓരോ പ്രേക്ഷകരും ഏറ്റവും കൂടുതൽ പറഞ്ഞു കേട്ട ഒരു പേരാണ് ലാലു അലക്സ്. ചിത്രത്തിൽ ഏറ്റവും കൂടുതൽ ശക്തമായ കഥാപാത്രമായിരുന്നു. ചിത്രത്തില്‍ ലാലു അലക്സ് അവതരിപ്പിച്ച കുര്യന് മാളിയേക്കല്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയുടെ ട്രെയ്ലറിലടക്കം പൃഥ്വിയും മോഹന്‍ലാലും നിറഞ്ഞു നിന്നപ്പോള്‍ സിനിമയ്ക്കുള്ളിലെ ഒരു സര്‍പ്രൈസ് പാക്ക് ആയിരുന്നു ലാലു അലക്സ്.
ഇപ്പോഴിതാ ആ സിനിമയെ കുറിച്ചും പൃഥ്വി തന്നെ സിനിമയ്ക്കായി വിളിച്ചപ്പോഴുള്ള സംഭാഷണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ലാലു അലക്സ്. സുകുവേട്ടൻ എന്റെ വെറുമൊരു സുഹൃത്ത് എന്നുമാത്രം പറയാൻ പറ്റില്ല. കാരണം അതിലൊരു ബഹുമാന കുറവുണ്ട്. സുകുവേട്ടൻബ് സിനിമയിൽ വന്നു തുടങ്ങുന്ന കാലം ഞാൻ സിനിമകൾ കണ്ടു തുടങ്ങുന്നതേ ഉള്ളു, സുകുവേട്ടനൊപ്പം ഒട്ടേറെ പടങ്ങളിൽ അഭിനയിക്കാനും സാധിച്ചു. എപ്പോഴും എന്നോട് ഒരു പ്രത്യേക ഇഷ്ടം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു ആരാധകർ ആയിരുന്നു ഞാൻ.

സിനിമയിൽ ചില രംഗങ്ങളിൽ സുകുവേട്ടന്റെ പടം കാണിക്കുന്നുണ്ട്, ആ സമയത്ത് ഒരു പ്രത്യേക ഫീൽ ആണ്. ഒരു ദിവസം ഞാനും പ്രിത്വിയും കൂടെ സുകുവേട്ടന്റെ കാര്യം സംസാരിച്ചു, അപ്പോൾ രാജു പറഞ്ഞു, എന്റെ ലാലുച്ചായാ, അച്ഛൻ ഉണ്ടായിരുന്നെങ്കിൽ നല്ലൊരു ലൈഫ് സ്റ്റൈലിൽ ഞാൻ കൊണ്ടുനടന്നേനെ എന്ന്. രാജുവിന്റെ ഡയറക്ഷൻ പറയാതിരിക്കാൻ പറ്റില്ല അതിഗംഭീരമാണ്, എന്റെ ഓരോ ഡയലോഗുകളും രാജു തന്നെ എനിക്ക് കാണാതെ പറഞ്ഞു തരികയായിരുന്നു. ആ സ്ക്രിപ്റ്റ് മുഴുവൻ കാണാതെ പഠിച്ചു വെച്ചിരിക്കുകയാണ്.
കൂടാതെ ഓരോ സീനും രാജുതന്നെ അഭിനയിച്ചു കാണിച്ചു തരും. ഈ ചിത്രത്തിലേക്ക് എന്നെ ആദ്യം വിളിച്ചത് ആൻ്റണി ആയിരുന്നു. രാജു വിളിച്ചു ബാക്കി പറഞ്ഞു തരും എന്നായിരുന്നു പറഞ്ഞത്. തൊട്ടു പുറകിനു തന്നെ എന്നെ രാജുവും വിളിച്ചു, വിളിച്ച ഉടൻ പറഞ്ഞത് ”ലാലുച്ചായാ, അച്ചായനെ ഹീറോ ആക്കി ഞാനൊരു പടം സംവിധാനം ചെയ്യാന്‍ പോവുകയാണ്. അതിന് എനിക്കെന്തു തരും” എന്നായിരുന്നു. ”അങ്ങനെയാണെങ്കില്‍ ഞാനെന്റെ വീടും സ്ഥലവും നിന്റെ പേരിലെഴുതി തരാം…” എന്നായിരുന്നു എന്റെ മറുപടി എന്നും ലാലു അലക്സ് പറയുന്നു.
കഥയും കഥാപാത്രവും കേട്ടയുടനെ തനിക്ക് ഇഷ്ടമായി, ഇടയ്ക്കിടെ ഇങ്ങനെ ചില നല്ല കഥാപാത്രങ്ങള്‍ തേടിയെത്താറുണ്ട്. അങ്ങനെ ഒത്തുകിട്ടിയ കഥാപാത്രമാണ് കുര്യന് മാളിയേക്കല്‍. പിന്നെ ഞാനും ലാലും എത്രയോ കാലമായ് ഒരുമിച്ച് ജോലി ചെയ്യുന്നു, ഞങ്ങൾ തമ്മിൽ ഒരു എടാ പോടാ ബന്ധമാണ്. അയാളൊരു കൂൾ ക്യാറ്റാണ് എന്നും ലാലു അലക്സ് പറയുന്നു.
Leave a Reply