ലാലേട്ടന്റെ മെയ്യൊഴുക്ക്, പൃഥിരാജിന്റെ ഡാഡിയായി അഭിനയിക്കാന്‍ ലാലേട്ടന്‍ കാണിച്ച ധൈര്യത്തിനാണ് നമ്മൾ കയ്യടിക്കേണ്ടത് ! കുറിപ്പ് വൈറലാകുന്നു !

നടൻ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള യുവ നടനാണ്. പൃഥ്വി ഇന്നൊരു നടൻ എന്നതിലുപരി ഒരു പ്രശസ്ത സംവിധായകൻ കൂടിയാണ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രം ലൂസിഫർ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമാണ്. അതിനു ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വി വീണ്ടും സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. ഹോട്ട്‌സ്റ്റാറിലൂടെ പ്രദര്‍ശനത്തിന് എത്തി മികച്ച പ്രതികരണം നേടി വിജയ വിജയം നേടി  കൊണ്ടിരിക്കുകയാണ്. ആദ്യമായിട്ടാണ് പൃഥ്വിയും മോഹൻലാലും അച്ഛനും മകനുമായി സ്‌ക്രീനിൽ എത്തുന്നത്.

പ്രേക്ഷക പ്രതികരണം വിലയിരുത്തുയാണെങ്കിൽ മികച്ച ഒരു ചിത്രം എന്നാണ് കൂടുതലും ലഭിക്കുന്ന റിപോർട്ടുകൾ. അതിലുപരി പഴയ ലാലേട്ടനെ തിരികെ കിട്ടി എന്നാണ് കൂടുതൽ പേരും അഭിപ്രായ പെടുന്നത്. വന്ദനം, ബോയിങ് ബോയിങ് ആ ലാലേട്ടനെ ആണ് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് എന്നാണ് ഏവരും പറയുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകൻ വിഎ ശ്രീകുമാര്‍. അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.

ആ കുറിപ്പിൽ ശ്രീകുമാർ പറയുന്നത് ഇങ്ങനെ, ഈ ചിത്രത്തിൽ എന്റെ  മകള്‍ ലക്ഷ്മി പാട്ടെഴുതിയിട്ടുണ്ട്. കൂടാതെ സുഹൃത്ത് ശ്രീജിത്തിന്റെ തിരക്കഥ എന്നിങ്ങനെ പ്രിയപ്പെട്ട ലാലേട്ടന്‍, പൃഥി വരെയുള്ള അനേകം കാരണങ്ങളാല്‍ കണ്ണുമടച്ച് ബ്രോഡാഡിയെ എനിക്ക് ഇഷ്ടപ്പെടാം.അക്കാരണങ്ങള്‍ക്ക് എല്ലാം മുകളില്‍ ബ്രോഡാഡി കണ്ട് സന്തോഷിച്ചു. വ്യക്തിപരമായി മകളുടെ അച്ഛന്റെ സ്ഥാനത്തു നിന്നാണ് എനിക്കീ സിനിമ കണക്ട് ചെയ്യുന്നത്. ലാലു അലക്‌സിന്റെ കുര്യന്റെ സ്ഥാനത്തു നിന്ന്. നീ ഇതെല്ലാം എന്നില്‍ നിന്ന് മറച്ചു വച്ചത് ഞാന്‍ എന്തു ചെയ്യും എന്നു കരുതിയാണ് എന്ന കുര്യന്റെ ചോദ്യം ഹൃദയത്തില്‍ പതിഞ്ഞു.

 

ഈ കഥ ശ്രീജിത്ത് പൃഥ്വിരാജിനോട് പറഞ്ഞതുമുതലുള്ള കഥകൾ ഞാൻ സുഹൃത്തുക്കളില്‍ നിന്ന് കേള്‍ക്കുന്നുണ്ട്. ലാലേട്ടനും പൃഥിയും ആ കഥാപാത്രങ്ങളെ ഏറ്റെടുത്തിടത്താണ് ഈ സിനിമയുടെ രസതന്ത്രം. പിടപിടക്കുന്ന ക്ലൈമാക്‌സുകള്‍ ലാലു അലക്‌സ് മുന്‍പും തന്നിട്ടുണ്ട്. കല്യാണി, കനിഹ, മല്ലികേച്ചി, ജഗദീഷ്, മീന, ഉണ്ണി തുടങ്ങി ഫോട്ടോയായി സിനിമയിലുള്ള സുകുമാരന്‍ സാര്‍ വരെ സിനിമയെ ജീവിപ്പിച്ചു. പവിത്രം സിനിമയില്‍ നിന്ന് ബ്രോഡാഡിയിലേക്ക് കാലവും മലയാള സിനിമയും സഞ്ചരിച്ച ദൂരം വലുതാണ്. ശ്രീജിത്തിന്റെയും ബിപിന്റെയും എഴുത്ത് വാക്കുകൾക്ക് അധീതമാണ്. ഇക്കാലത്തിന്റെ സകുടുംബ ചിത്രം. ഇന്ത്യയിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് പലര്‍ക്കും ജോണും ഈശോയുമാകാന്‍ പൂതി തോന്നിക്കാണും. ബ്രോഡാഡി പല ഭാഷകളിലേയ്ക്കും പരക്കും അത് ഉറപ്പാണ്.

ലാലേട്ടന്റെ ആ മെയ്യോഴുക്ക് പൃഥ്വിയുടെ ഗംഭീര തമാശ. ഇവരെ ഓർത്ത് മലയാള  സിനിമക്ക് അഭിമാനിക്കാം.  പൃഥിരാജിന്റെ ഡാഡിയായി അഭിനയിക്കാന്‍ ലാലേട്ടന്‍ കാണിച്ച ധൈര്യമാണ് അദ്ദേഹത്തിന് അദ്ദേഹത്തിലെ നടനിലുള്ള ആത്മവിശ്വാസം. ഇന്ത്യന്‍ സിനിമയില്‍ മറ്റേത് സൂപ്പര്‍ സ്റ്റാറിന് കാണും ഈ ധൈര്യം. നൈസായി, ഈസിയായി രണ്ടാം സിനിമ സംവിധാനം ചെയ്ത് പൃഥി അദ്ദേഹത്തിന്റെ പ്രതിഭയുടെ മറ്റൊരു തിളക്കം കൂടി കാണിച്ചു തന്നു. പൃഥിയുടെ മൂന്നാം സിനിമ എന്ന വലിയ പ്രതീക്ഷ കൂടി തന്നു ഈ സിനിമ. മകള്‍ ലക്ഷ്മി എഴുതിയ ഗാനം സിനിമയില്‍ കണ്ട നിമിഷം എനിക്കുണ്ടായ അഭിമാനം പ്രത്യേകം പറയണ്ടല്ലോ..സിനിമയിലെ എല്ലാ അംശങ്ങളും ആശയത്തോട് അഴകോടെ ഇഴുകി ചേര്‍ന്ന ക്ലീന്‍ എന്റര്‍ടെയ്‌നര്‍.കുര്യനെ പോലെ പരസ്യക്കമ്പനിയുമായി ജീവിക്കുന്ന ഒരാളാണ് ഞാനും. എനിക്കയാളെ നന്നായി മനസിലായി.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *