ഉയര കൂടുതലിന്റെ പേരിൽ കളിയാക്കലുകൾ ഒരുപാട്, ജീവിതമാർഗം തേടി നാടുവിട്ടു ! ഒടിവിൽ മണിച്ചേട്ടൻ ഒരു നിമിത്തമായി ! ഷിബുവിന്റെ ജീവിതം !!

ചില സിനിമകൾ നമ്മൾ കണ്ടാൽ അതിലെ ചില അഭിനേതാക്കളെ നമ്മൾ ഒരിക്കലും മറക്കില്ല,  അത്തരത്തിൽ അദ്ഭുത ദ്വീപിലെ നരഭോജിയായി എത്തിയ ആ രൂപത്തെ കുട്ടികൾ മുതൽ മുതിർന്നവരെ ഒരുപോലെ വിസ്മയിപ്പിച്ചു. ഷിബു എന്നാണ് അദ്ദേഹത്തിന്റെ പേര് ഇപ്പോൾ ബ്രോഡാഡി കണ്ടപ്പോൾ നമ്മൾ എല്ലാവരും ഷിബുവിന്റെ എ ചെറിയ റോളും ശ്രദ്ധിച്ചുകാണും, ഇപ്പോഴിതാ ഷിബുവിന്റെ ജീവിതത്തെ കുറിച്ച് ഹരിലാൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ.

തു മ്പൂർ ഷിബു എന്നാണ് യഥാർഥ പേര്. തൃശൂരിനടുത്ത്‌ തുമ്പൂരിൽ പോൾസൺ ഫിലോമിന ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനായിരുന്നു ഷിബു. ഉയരക്കൂടുതൽ കാരണം കൂട്ടുകാരും നാട്ടുകാരും കളിയാക്കിയ ഷിബു എന്ന പയ്യൻ ജീവിതമാർഗ്ഗം തേടി മദിരാശിക്കുവിട്ടു. അവിടെ അവന്റെ ഉയരം അവനു വഴികാട്ടിയായി. വിജയശാന്തിയും വിജയുമെല്ലാം പങ്കെടുക്കുന്ന സൂപ്പർ താര പരിപാടികളിൽ സുരക്ഷാജീവനക്കാരനായി ജോലി ചെയ്തു. അക്കാലത്ത്‌ “രാമർ പെട്രോൾ” കണ്ടുപിടിച്ച്‌ വിവാദനായകനായ രാമർ പിള്ളയുടെ വീടിന്‌ സ്ഥിരം ഗാർഡുകളിൽ ഒരാളായി.

ശേഷം ചില പേരുപോലുമറിയാത്ത ഒന്നുരണ്ടു  തമിഴ്‌ സിനിമകളിലെ സ്റ്റണ്ട്‌ രംഗങ്ങളിൽ മുഖം കാണിക്കുകയും ചെയ്തു. അവിടെ ഉയരക്കൂടുതലുള്ളവരുടെ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാൻ അവർക്കായി ഒരു സംഘടനയുള്ളതിൽ ഭാഗമായി പ്രവർത്തിച്ചു. കേരളത്തിലും അങ്ങനെയൊന്നുണ്ടാക്കാൻ ചിലരോടെല്ലാം ആലോചിച്ചുറപ്പിച്ച്‌ ഷിബു നാട്ടിലേക്ക്‌ മടങ്ങി. അങ്ങനെ ഇവിടെ നാട്ടിൽ വന്ന് 1999ൽ “All Kerala Tallmen’s Association” എന്ന സംഘടന രൂപീകരിച്ച്‌ മുന്നോട്ടുപോയി.

ശേഷം ശ്രീകണ്ഠൻ നായരുടെ പൊക്കം ഉള്ളവരും ഇല്ലാത്തവരും ദമാമിൽ നടന്ന ഒരു ചർച്ചയിൽ പങ്കെടുത്തു ഇത് കണ്ടിട്ടാണ് വിനയൻ “അത്ഭുതദ്വീപി”ൽ നരഭോജികളാവാൻ ഷിബുവിന്റെ നേതൃത്വത്തിലുള്ള 20 പേരെ ക്ഷണിക്കുന്നത്. ശേഷം ചാലക്കുടിയിലെ അക്കര തിയറ്ററി’ൽ കുറേക്കാലം സെക്യൂരിറ്റി ജീവനക്കാരനായി. അവിടെ മണിച്ചേട്ടനെ കണ്ടതും ശേഷം അദ്ദേഹത്തിന്റെ  റെക്കമെന്റേഷനിൽ വലിയ പ്രോഗ്രാമുകളിൽ ഗാർഡായി ജോലി കിട്ടി. ശേഷം ഇടക്ക് ചില സിനിമകളിലും തല കാണിച്ചു.

ക്രേസി ഗോപാലൻ, 2008ൽ കലാഭവൻ മണി നേരിട്ട്‌ വിളിച്ച്‌ “കബഡി കബഡി” എന്ന സിനിമയിൽ ജയിൽപ്പുള്ളിയുടെ വേഷം നൽകി. ഗുലുമാൽ , ക്ലൈമാക്സ്‌, മായാപുരി, എന്നിങ്ങനെ കുറച്ച് സിനിമകളും ശേഷം  കായംകുളം കൊച്ചുണ്ണി, പറയിപെറ്റ പന്തിരുകുലം എന്നിങ്ങനെ സീരിയലുകളിലും ഷിബു ചെറിയ വേഷങ്ങൾ ചെയ്തു. അതിനടിയിൽ ഈവന്റ്‌ മാനേജ്‌മന്റ്‌ ജോലികളിലേക്ക്‌ ഷിബുവിന്റെ “Tallmen’s Force‌” എന്ന ഉയരക്കാരുടെ സംഘവും വളർന്നിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഷിബുവിന്റെ വിവാഹവും നടന്നിരുന്നു. ഭാര്യ അൻജയും ഇപ്പോൾ ഷിബിനൊപ്പം ഇവന്റ് മാനേജ്മന്റ് ജോലിയിൽ തിരക്കിലാണ്.

അങ്ങനെയിരിക്കെ ഒരു ദിവസം “നിങ്ങടെ യൂണിഫോമുമിട്ട്‌ നാലുപേർ ഹൈദരാബാദിനു വരൂ”എന്നു പറഞ്ഞ്‌ സാക്ഷാൽ പൃഥ്വിരാജിന്റെ വിളി വരുന്നു, ആ ചെറിയ വേഷവും ഏറെ ശ്രദ്ധിക്കപെട്ടതോടെ ഷിബുവും കൂട്ടരും വലിയ സന്തോഷത്തിലാണ്.  ഇത്‌ അയാൾ തന്നെയാണ്‌. “പൊക്കമുള്ളതാണെന്റെ പൊക്കം” എന്ന് ആത്മവിശ്വാസത്തോടെ പറയുകയും കുട്ടിക്കാലത്തെ കളിയാക്കലുകൾക്ക്‌ ഇത്തരം ചെറു വിജയങ്ങളിലൂടെ മറുപടി നൽകുകയും ചെയ്യുന്ന തുമ്പൂർ ഷിബു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *