
സുരേഷുമായി വേർപിരിഞ്ഞ ശേഷമാണ് ഒരു കുഞ്ഞ് വേണമെന്ന് തോന്നിയത് ! വളരെ മനോഹരമായ ദാമ്പത്യ ജീവിതമായിരുന്നു ഞങ്ങളുടേത് ! രേവതി പറയുന്നു !
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് രേവതി. ദേവാസുരം, കിലുക്കം പോലുള്ള സൂപ്പർ ഹിറ്റ് സിനിമകൾ നമ്മൾക്കു സമ്മാനിച്ച രേവതി ഒരു സമയത്ത് ഇന്ത്യൻ സിനിമ തന്നെ കീഴടിക്കിയ സൂപ്പർ ഹീറോയിൻ ആയിരുന്നു. തമിഴ്, ഹിന്ദി എന്നി ഭാഷകളിലും അതി ഗംഭീര പ്രകടനമായിരുന്നു. അപൂർവമായ മറ്റൊരു റെക്കോർഡും രേവതിക്ക് ഉണ്ട്. രേവതിക്ക് ലഭിച്ച മൂന്ന് ദേശീയ പൂരസ്കാരങ്ങളും മൂന്ന് വ്യത്യസ്ത വിഭാഗത്തിലെ മികവിനാണ്. 1992ൽ തേവർ മകനിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ളതും 2002ൽ ശോഭനയെ നായികയാക്കി ഒരുക്കിയ ‘മിത്ര മൈ ഫ്രണ്ട്’ എന്ന ചിത്രത്തിന് ഇംഗ്ലീഷിൽ മികച്ച ഫീച്ചർ ഫിലിം അവാർഡും 2011ൽ മികച്ച നോൺ ഫീച്ചർ ഫിലിം അവാർഡുമാണ് അവ.
ഏറ്റവും ഒടുവിലായി ഇപ്പോൾ രേവതിയുടെ റിലീസ് ചെയ്ത ചിത്രം ഷെയിൻ നിഗം നായകനായ ‘ഭൂതകാലം’ ആണ്. മികച്ച അഭിപ്രായമാണ് ചിത്രം നേടിയിരിക്കുന്നത്, അമ്മയും മകനുമായി മത്സരിച്ച് അഭിനയിച്ചിരിക്കുന്ന ചിത്രം ഇപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. എന്നാൽ രേവതി ഇപ്പോൾ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടനും സംവിധായകനുമായ സുരേഷ് മേനോനെയായിരുന്നു രേവതിയെ വിവാഹം ചെയ്തിരുന്നത്.

രേവതിയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് ഒരുപാടിഷ്ടപ്പെട്ട ഒരാളെയാണ് കല്യാണം കഴിച്ചത്. അമ്മയുടെയും അച്ഛൻ്റെയും പൂർണ്ണസമ്മതത്തോടെയായിരുന്നു വിവാഹം. ഇരുപതാമത്തെ വയസിലായിരുന്നു വിവാഹം. അവർ ഓക്കേ പറഞ്ഞിരുന്നില്ലെങ്കിൽ ഞാൻ കാത്തിരുന്നേനേ. കാരണം ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും എൻ്റെ കുടുംബം അംഗീകരിക്കണമെന്ന് എനിക്ക് നിർബന്ധമാണ്. എൻ്റെ അമ്മയെയും അച്ഛനെയും വേദനിപ്പിച്ചിട്ട് ഞാൻ ജീവിക്കില്ല. അങ്ങനെ സുരേഷും ഞാനും കല്യാണം കഴിച്ചു.
വളരെ സുന്ദരമായ ഒരു ജീവിതമായിരുന്നു ഞങ്ങളുടേത്. ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്, ഒരേ പ്രൊഫെഷൻ. പക്ഷേ എപ്പോഴോ ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കാൻ പറ്റില്ലാ എന്ന് രണ്ട് പേർക്കും തോന്നിയപ്പോൾ ആദ്യം പറഞ്ഞത് സുരേഷിൻ്റെ അമ്മയുടെ അടുത്താണ്. പിന്നെ എൻ്റെ കുടുംബത്തിലും ഞങ്ങൾ ഞങ്ങളുടെ കാരണങ്ങൾ പറഞ്ഞു. അവർ അംഗീകരിച്ചപ്പോൾ നിങ്ങൾ അതിനായി ഒന്നുകൂടി ശ്രമിക്കാനായിരുന്നു അവരുടെ നിർദ്ദേശം. അതിനു ശേഷം ഒരു അഞ്ചാറ് വര്ഷം വീണ്ടും ഞങ്ങൾ ഒരുമിച്ച് ജീവിച്ചു നോക്കി, പക്ഷെ നല്ല സുഹൃത്തുക്കളിൽ നിന്ന് ശത്രുതയിലേക്ക് മാറുന്നതിന് മുമ്പ് പിരിയുന്നതാണ് നല്ലത് ഞങ്ങൾക്ക് തോന്നി, ആ തീരുമാനം എടുത്തു,
ഇപ്പോൾ എനിക്കൊരു കുഞ്ഞുണ്ട്, മഹി എന്നാണ് പേര്, ഏഴ് വയസ്സാണ് ഇപ്പോൾ, ഐവിഎഫ് ചികിത്സയിലൂടെയായിരുന്നു ഒരു കുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവ് സുരേഷ് മേനോനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമായിരുന്നു ഈ തീരുമാനം എടുത്തത്. രേവതിയിപ്പോൾ താമസിക്കുന്നത് ചെന്നൈയിൽ അച്ഛനമ്മമാരോടൊപ്പമാണ്.
Leave a Reply