മോഹൻലാലിൻറെ അഭിനയം തീരെ പോരാ ! പുള്ളിയൊക്കെ ഈ പരിപാടി നിർത്തേണ്ട സമയം കഴിഞ്ഞു ! മോഹൻലാലിൻറെ സിനിമ ആറാട്ട് കണ്ട ശേഷം ശ്രീജിത്ത് പണിക്കർ പറയുന്നു !

ഇന്ന് റിലീസ് ചെയ്ത മോഹൻലാൽ ചിത്രമാണ് ആറാട്ട് തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്നു, ബി ഉണ്ണികൃഷ്ണൻ ആണ് ചിത്രത്തിന്റെ സംവിധാനം. മോഹൻലാൽ എന്ന നടന്റെ മികച്ച പെർഫോമെൻസാണ് ചിത്രം കാഴ്ചവെച്ചിരിക്കുന്നത്, തിയറ്ററിൽ ആരാധാകർ ഒരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ചിത്രത്തിന് എങ്ങും പോസറ്റീവ് റെസ്പോൺസ് ലഭിക്കുന്ന സമയത്ത് വേറിട്ടൊരു റിവ്യൂ പങ്കുവെച്ചിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.  ചിത്രത്തിനെ അനാവശ്യമായി വിമർശിക്കുന്നവകർക്കുള്ള മറുപടി എന്ന രീതിയിലാണ് ശ്രീജിത്ത്  ഹാസ്യരൂപേണയുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ആറാട്ട് സിനിമ കണ്ടു കൊള്ളില്ല, ഒരു ഹിന്ദു മാടമ്പിയായി വീണ്ടും മോഹൻലാൽ, അമ്പലം കൊണ്ട് പ്രശസ്തമായ ഒരു സ്ഥലമാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെയും സ്ഥലം. പശുവിനെ പരിപാലിക്കുന്നവൻ എന്ന അർഥത്തിൽ ഉള്ള ഗോപൻ എന്ന പേരാണ് കഥാപാത്രത്തിന്. ഇത് പശുവിനെയും കൃഷ്ണനെയും ഒളിച്ചു കടത്താനുള്ള കുല്സിത ശ്രമമാണ് എന്ന് കരുതാം. ശുദ്ധ ഹിന്ദുത്വവും അതുപോലെ ന്യൂനപക്ഷ വിരുദ്ധതയുമാണ് ചിത്രം മുഴുവൻ.

മോഹൻലാൽ ഒരു അവതാരമാണെന്ന് സായികുമാർ പറയുന്നുണ്ട്, ഇതും ഹിന്ദു ദൈവത്തെ ഒളിച്ചു കടത്തലാണ്, അത് കൃഷ്ണൻ ആണോ അതോ സഹോദരൻ ബലരാമൻ ആണോ എന്നതാണ് എന്റെ സംശയം. കലപ്പകൊണ്ട് വില്ലന്മാരെ അ,ടി,ക്കുന്നതിൽ നിന്നും ബലരാമന്റെ ആയുധത്തെയും സിനിമയിൽ ഒളിച്ച് കടത്തിയിട്ടുണ്ട്. കാറിൽ യാത്ര ചെയ്യുമ്പോൾ               മോഹൻലാൽ കൈ നീട്ടി വഴിയേ പോകുന്ന ഒരു മുസ്ലിം പയ്യെനെ തട്ടുന്ന ഒരു സീൻ ഉണ്ട്. അത് തട്ടലല്ല മ,ർ,ദ്ദ,നമാണ്. നല്ല ഒന്നാംതരം ന്യൂനപക്ഷ മർദ്ദനം.

അതുപോലെ മുസ്ലിം ആയ എ ആർ റഹ്മാനെ എന്തിനാണ് ജോസ് പ്രകാശിന്റെ മുതല കൂട്ടിൽ കൊണ്ടുപോകുന്നത്,  ന്യൂനപക്ഷത്തെ ആക്രമിക്കാൻ വേണ്ടിയല്ലേ. സിനിമയിൽ സവർണ്ണ ഹിന്ദു പ്രതീകങ്ങൾ ധാരാളം കാണാൻ കഴിഞ്ഞിട്ടുണ്ട്. തറവാടും, തുളസിത്തറയും, തെയ്യവും, കളരിയും എല്ലാം… ആറാട്ട് എന്ന പേരുതന്നെ ഹിന്ദുത്വത്തെ ഒളിച്ച് കടത്തൽ അല്ലേ… പിന്നെ മോഹൻലാലിൻറെ അഭിനയം പോരാ..  പുള്ളിയൊക്കെ ഈ പരിപാടി നിർത്തേണ്ട സമയം കഴിഞ്ഞു, പകുതി കഴിഞ്ഞപ്പോൾ ഓളും ഞാനും ഇറങ്ങി പോന്നു.

ഈ റിവ്യൂ എഴുതിയത്.. ജാതവേദൻ എമ്പ്രാതിരി, മേമന ഇല്ലം, കോഴിക്കോട് ജില്ല, തിരുവനന്ദപുരം പി ഓ. പഞ്ചാബ്… എന്നുമാണ് ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്, പതിവുപോലെ അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ രംഗത്ത് വരുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *