ലാലേട്ടൻ ബിജെപിക്കാരനാണെന്ന ചിന്തയില്‍ നിന്നാണ് ഈ ഡീഗ്രേഡിംഗ് നടക്കുന്നത് ! ഇത് ഈ ഒരു ചിത്രത്തിന് മാത്രമല്ല സംഭവിച്ചത് ! ആറാട്ട്’ വൈറല്‍ ഫാന്‍ പറയുന്നു ! വീഡിയോ

മലയാള സിനിമയിൽ ഏറെ നാളുകൾക്ക് ശേഷമാണ് ഒരു മോഹൻലാൽ ചിത്രം തിയറ്ററുകളിൽ ഇത്രയും ഒരു ഓളം ഉണ്ടാക്കുന്നത്, മികച്ച പ്രതികരണം നേടി വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം മികച്ച കളക്ഷൻ റിപ്പോർട്ടും സ്വന്തമാക്കിയിരുന്നു. മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 17.80 കോടിയാണ്. ഫെബ്രുവരി 18ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ആറാട്ട് സിനിമയുടെ തിയേറ്റര്‍ റിവ്യൂ പറയാന്‍ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മുന്നിലെത്തി ട്രോളുകള്‍ ഏറ്റു വാങ്ങി വൈറലായ ആരാധകനാണ് സന്തോഷ് വര്‍ക്കി. ചിത്രം പുറത്തിറങ്ങിയ ആദ്യ ദിവസമായ ഫെബ്രുവരി 18ന് തന്നെ ഈ മോഹന്‍ലാല്‍ ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായിരുന്നു.

ഇപ്പോഴിതാ തനിക്കെതിരെ ഉണ്ടായ ട്രോളുകളൊട് പ്രതികരിക്കുകയാണ് സന്തോഷ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു ലാലേട്ടൻ ഫാൻ ആയതുകൊണ്ട് മാത്രമല്ല  ആറാട്ടില്‍ തനിക്ക് മോഹന്‍ലാലിന്റെ അഭിനയം നല്ലതുപോലെ ഇഷ്ടപ്പെട്ടെന്നും ചെറുപ്പം മുതല്‍ താന്‍ ലാലേട്ടന്‍ ആരാധകനാണെന്നും സന്തോഷ് പറയുന്നു. എന്നാൽ ഇത്രയും പ്രഗത്ഭനായ ഒരു   ലാലേട്ടന്റെ ല്‍ സിനിമകള്‍ക്ക് നേരെ നടക്കുന്ന ഡീഗ്രേഡിംഗിനെ കുറിച്ചും സന്തോഷ് പറയുന്നുണ്ട്.

ഇത്തരത്തിലുള്ള മനപ്പൂർവം നടക്കുന്ന ഡീഗ്രേഡിങ്  ആറാട്ടിന് മാത്രമല്ല, അടുത്തകാലത്തിറങ്ങിയ മോഹന്‍ലാലിന്റെ പല സിനിമകള്‍ക്കെതിരെയും നടന്നിരുന്നു. അതായത് കൃത്യമായി പറഞ്ഞാൽ  ഒടിയന്‍ മുതല്‍. അത് എന്തുകൊണ്ടാണ് എന്നെനിക്ക്  മനസിലാവുന്നില്ല. തനിക്ക് തോന്നുന്നു, പുള്ളി ഒരു ആര്‍എസ്എസുകാരനാണോ, ബിജെപിക്കാരനാണോ എന്നൊക്കെയുള്ള തെറ്റായ ചിന്തയില്‍ നിന്നാണ് ഇത് വരുന്നത് എന്ന്. നരേന്ദ്രമോദിയെ പുള്ളിക്ക് ഇഷ്ടമാണെന്ന് തോന്നുന്നു. പക്ഷെ പുള്ളിക്ക് അങ്ങനെ കക്ഷി രാഷ്ട്രീയമൊന്നുമില്ല എന്നാണ് സന്തോഷ് പറയുന്നത്. കൊച്ചുവര്‍ത്തമാനം എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് പ്രതികരിച്ചത്.

എൻജിനീയര്‍ ആയ സന്തോഷ് വര്‍ക്കി ഇപ്പോള്‍ ഫിലോസഫിയില്‍ പിഎച്ച്‍ഡി ചെയ്യുകയാണെന്ന് എന്നും അദ്ദേഹം പറയുന്നുണ്ട്. താൻ ജനിച്ച വര്‍ഷമാണ് മോഹൻലാല്‍ സൂപ്പര്‍സ്റ്റാര്‍ ആയതെന്ന് സന്തോഷ് പറയുന്നു. മോഹൻലാല്‍ നായകനാകുന്ന ചിത്രങ്ങളോട് പ്രത്യേക മമതയുണ്ടെങ്കിലും എല്ലാ ചിത്രങ്ങളും കാണാറുണ്ടെന്നും സന്തോഷ് പറയുന്നു. മോഹൻലാലിനെ കുറിച്ച് താൻ ഒരു പുസ്‍കതം എഴുതിയതിനെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. മ,ദ്യ,പാ,നമടക്കമുള്ള ഒരു  ദുശീലങ്ങളും തനിക്കില്ല. ഞാൻ എന്റെ അഭിപ്രായം നിഷ്‍കളങ്കമായി പറഞ്ഞതാണ് എന്നും സന്തോഷ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *