നല്ല സിനിമകളെ നശിപ്പിക്കാൻ ആർക്കും കഴിയില്ല ! തിയേറ്ററുകളില്‍ ആറാടി മോഹന്‍ലാല്‍ ! ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ട് പുറത്ത് !

മോഹൻലാലിൻറെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് ആറാട്ട്.  മോഹൻലാലിൻറെ ഓരോ സിനിമകളും വലിയ ആവേശത്തോടെയാണ് ആരാധകാർ സ്വീകരിക്കുന്നത്.  ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് തിയറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്, ബ്രോഡാഡി എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം മോഹൻലാൽ നായകനായി എത്തിയ ആറാട്ടിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഏറെ ആവേശത്തോടെയാണ് ആരാധകർ ഈ വിജയം ഏറ്റെടുത്തിരിക്കുന്നത്.

ഞങ്ങൾ കാണാൻ ആഗ്രഹിച്ചിരുന്ന ലാലേട്ടന്റെ മാസ്സ് പ്രകടനമാണ് ചിത്രം തന്നിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രയം. ഇപ്പോഴിതാ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ റിപ്പോര്‍ട്ടാണ്  പുറത്ത്വിട്ടിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 17.80 കോടിയാണ്. ഫെബ്രുവരി 18ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഏറെ നാളുകൾക്ക് ശേഷമാണ് ഒരു മോഹനലാൽ ചിത്രം തിയറ്ററുകളിൽ ഇത്രയും ഓളം ശ്രിഷ്ട്ടിക്കുന്നത്.

ഇതിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ടത് മോഹൻലാൽ തന്നെയാണ്, ഒരേ സമയം അച്ഛന്റെയും മകനെയും ചിത്രം തിയറ്ററിൽ മികച്ച വിജയൻ കരസ്ഥമാക്കി എന്ന അപൂർവ നേട്ടം കൂടി ഇവർക്ക് ലഭിച്ചു, പ്രണവിന്റെ ഹൃദയം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുന്നു. ആറാട്ട് ഒരു ആക്ഷന്‍ ചിത്രം മാത്രമല്ല, ചിത്രത്തിലെ ഹാസ്യ നിമിഷങ്ങളും വലിയ പ്രേക്ഷക പിന്തുണ നേടുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ ത്രസിപ്പിക്കുമ്പോള്‍ മോഹന്‍ലാലിന് ഒപ്പം തന്നെ സിദ്ദിഖ്, ജോണി ആന്റണി എന്നിവരും കയ്യടി നേടുന്നുണ്ട്.

കൂടാതെ രാഹുല്‍ രാജ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാസ്സ് ഫീല്‍ വീണ്ടും ഉയര്‍ത്തുന്നത് ആരാധകര്‍ക്ക് വലിയ ആവേശമാണ് ആദ്യ പകുതിയില്‍ തന്നെ സമ്മാനിച്ചത്. ഇതിനു മുമ്പ് ബി ഉണ്ണികൃഷ്ണനും മോഹൻലാലും ഇന്നിച്ച വില്ലൻ വമ്പൻ പരാജയമായിരുന്നു. പുലിമുരുകന്‍, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയായിരിക്കും ആറാട്ട്. എന്നാൽ ആറാട്ട് എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി മോഹൻലാൽ പറഞ്ഞ ചില കാര്യങ്ങൾ നിരവധി വിമർശനങ്ങളും ട്രോളുകളും നേടികൊടുത്തിരുന്നു.

മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ. ഒരു തരത്തിലും സിനിമയെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവരാണ്  സിനിമയെ കുറിച്ച് പറയുന്നത്. ഒരാള് അതിന്റെ എഡിറ്റിങ് ശരിയല്ല എന്നു പറഞ്ഞുകഴിഞ്ഞാല്‍ ആ പറയുന്ന ആൾക്ക് എഡിറ്റിങ്ങിനെ കുറിച്ച് എന്തെങ്കിലും അറിയണ്ടേ, വിമര്‍ശിക്കുന്നവര്‍ക്ക് അതിനെ കുറിച്ച് എന്തെങ്കിലും ഒരു അറിവോ  ധാരണയോ വേണം. അല്ലാത്ത പക്ഷം ആ വിമർശത്തിന് എന്ത് പ്രാധാന്യമാണ് ഉള്ളത്. ഒരു സൃഷ്ടിയെ കുറിച്ച് വിമർശിക്കുമ്പോൾ   ആ കലാ സൃഷ്ട്ടിയുടെ  പിന്നിലുള്ള പ്രയത്നത്തെ കുറിച്ച് മനസിലാക്കണം. ഇത് വലിയൊരു വ്യവസായമാണ്. ഒരുപാട് കുടുംബങ്ങളുള്ള വ്യവസായമാണ്. എന്നും ലാൽ പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *