
കീർത്തി സുരേഷ് ഒരു ഭാഗ്യമില്ലാത്ത നടിയാണ് ! അബദ്ധം, താരത്തിനെതിരെ കടുത്ത വിമർശനവുമായി മഹേഷ് ബാബു സിനിമയുടെ നിര്‍മ്മാതാക്കള്‍ !
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമ കീഴടക്കിയ നടിയാണ് കീർത്തി സുരേഷ്. ബാലതാരമായി സിനിമ രംഗത്ത് എത്തിയ കീർത്തി നായിയ്ക്കായി തുടക്കം കുറിച്ചത് പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിൽ കൂടിയാണ്, ശേഷം ദിലീപിന്റെ നായികയായി റിങ്ങ്മാസ്റ്ററിലും അഭിനയിച്ചിരുന്നു. മലയാളത്തിലെ ഒരു സമയത്തെ മിന്നുന്ന താരമായിരുന്ന നടി മേനകയുടെയും നിർമാതാവ് സുരേഷ് കൃഷ്ണയുടെയും ഇളയമകളാണ് കീർത്തി, തമിഴിൽ ‘റിമോ’ എന്ന ചിത്രമാണ് കീർത്തിയുടെ കരിയറിൽ വഴിത്തിരിവായത്.
ശേഷം വിജയുടെ നായികയായി, വിക്രം, സൂര്യ, ധനുഷ്, രജനികാന്ത്, വിശാൽ തുടങ്ങി സൗത്ത് ഇൻഡസ്ട്രിയിലെ എല്ലാ സൂപ്പർ സ്റ്റാർസിനൊപ്പവും അഭിനയിച്ച കീർത്തി 2018 ൽ പുറത്തിറങ്ങിയ ‘മഹാനടി’ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം നേടിയിരുന്നു. ഇപ്പോൾ ഏറ്റവും പുതിയതായി പുറത്തിറാനാകാൻ പോകുന്ന മഹേഷ് ബാബുവിന്റെ പുതിയ ചിത്രം ‘സര്‍ക്കാരു വാരി പാട്ട’യാണ് കീര്‍ത്തിയുടെതായി റിലീസിന് ഒരുങ്ങുന്നത്. എന്നാൽ ഇപ്പോൾ ഇതേ ചിത്രത്തിന്റെ നിര്‍മ്മാതാക്കൾ കീർത്തി സുരേഷിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്.
കീര്‍ത്തി ഒരിക്കലും മഹേഷ് ബാബുവിന് ചേര്‍ന്ന നായികയല്ല എന്നാണ് അവരുടെ പ്രധാന വിമര്‍ശനം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ‘ഗാന്ധാരി’ എന്ന ഗാനം പുറത്തു വന്നത്. ഈ മ്യൂസിക് വീഡിയോയ്ക്ക് തീരെ നിലവാരമില്ല എന്നത് ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ ഇന്റർനാഷണൽ മാധ്യമങ്ങൾ സഹിതം പുറത്തു വിടുന്നത്. മ്യൂസിക് വീഡിയോയ്ക്ക് തീരെ പ്രൊഡക്ഷന്‍ ക്വാളിറ്റിയില്ലെന്നും കീർത്തിയുടെ ലുക്കടക്കം തീരെ പക്വതയില്ലാത്തത് ആണെന്നുമാണ് വീഡിയോയ്ക്കെതിരെ ഉയരുന്ന വിമര്‍ശനം.

എന്നാല്‍ ഒരു വിഭാഗം ആളുകള്‍ വീഡിയോയ്ക്കും കീര്‍ത്തിയുടെ പ്രകടനത്തിനും കയ്യടിക്കുന്നുണ്ട്. മഞ്ജു വാര്യർ സഹിതം വീഡിയോക്ക് കയ്യടിച്ച് എത്തിയിരുന്നു. ഇതിനിടെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് വീഡിയോ ഇഷ്ടമായില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.
അതുമാത്രമല്ല ഈ ചിത്രം പ്രഖ്യാപിച്ചത് മുതല്‍ മഹേഷ് ബാബുവിന്റെ ആരാധകരും കീര്‍ത്തിക്കെതിരെ രംഗത്തെത്തിയിരുന്നു. മറ്റൊരു നടിയെ ആയിരുന്നു ചിത്രത്തില്‍ നായികയാക്കേണ്ടിയിരുന്നത്. കീര്‍ത്തി മഹേഷ് ബാബുവിന് ചേര്‍ന്ന നായികയല്ലെന്നുമാണ് അവരുടെ വാദം. നടിയുടെ ‘മഹാനടി’ എന്ന ചിത്രത്തിന് ശേഷം വന്ന കീർത്തിയുടെ മറ്റു ചിത്രങ്ങൾ വൻ പരാജയമായിരുന്നു, രജനികാന്ത് ചിത്രം അണ്ണാത്തെയിൽ കീർത്തിയുടെ അഭിനയം നിരവധി ട്രോളുകൾ നേരിട്ടിരുന്നു. ഇതുകൊണ്ടു തന്നെ കീർത്തി ഒരു ഭാഗ്യമില്ലാതെ നായികയാണെന്നാണെന്നും, മഹേഷ് ബാബുവിന്റെ സിനിമ പരാജയപ്പെട്ടാല്‍ കീര്‍ത്തിയാകും കാരണമെന്നും പറഞ്ഞും ചിലര്‍ എത്തിയിട്ടുണ്ട്.
Leave a Reply