
ജോമോൾ എന്റെ ഭാര്യ ആകുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു, ഞാൻ ആ പാവത്തെ ഒരുപാട് ദ്രോ,ഹി,ച്ചിട്ടുണ്ട് ! വിനീത് കുമാർ മറുപടിയുമായി ജോമോളും !
മലയാള സിനിമ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അഭിനേത്രിയാണ് ജോമോൾ, ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്ന ജോമോൾ ഇന്നും മലയാളികളുടെ ഇഷ്ട താരം തന്നെയാണ്. ഗൗരി ചന്ദ്രശേഖര പിള്ള എന്നാണ് നടിയുടെ യഥാർഥ പേര്. ബാലതാരമായി സിനിമയിൽ എത്തിയ ആളാണ് ജോമോൾ. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് നടി തന്റെ സിനിമ ജീവിതം തുടങ്ങുന്നത്. ‘മൈഡിയർ മുത്തച്ഛൻ’ എന്ന സിനിമയിലും ബാലതാരമായിരുന്നു. അതിനു ശേഷം പിന്നീട് എന്നു സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെയാണ് നായിക നിരയിൽ എത്തിയത്.
ജാനകികുട്ടി എന്ന ചിത്രം ജോമോള്‍ക്ക് നേടി കൊടുത്തത് ആ വർഷത്തെ മികച്ച നടിക്കുള്ള സംസഥാന അവാർഡ് ആയിരുന്നു. ശേഷം ഒരുപാട് ചിത്രത്തിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ലഭിച്ചിരുന്നു. വിവാഹ ശേഷമാണ് താരം സിനിമ ലോകത്ത്നിന്നും വിട്ടുനിന്നത്. എത്തുന്നു ശേഷം ഏറെ നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് ജോമോൾ. ഇപ്പോഴിതാ ജോമോൾ കുറിച്ച് നടൻ വിനീത് കുമാർ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
വിനീതും ബാലതാരമായി സിനിമയിൽ എത്തിയ നാടാണ്, ഇവർ ഇരുവരും ബാലതാരമായി ഒന്നിച്ച ചിത്രമാണ് വടക്കൻ വീര ഗാഥ. ഈ ചിത്രത്തെ കുറിച്ച് ഇരുവരും പറയുന്ന ഒരു പഴയ അഭിമുഖമാണ് ഇപ്പോഴും വൈറലാകുന്നത്. ആ സിനിമയെ കുറിച്ച് ജോമോൾ പറയുന്നത്, ഇങ്ങനെ ആ പടത്തില്‍ ഞാന്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെന്നും ബാക്കിയെല്ലാവരും നാച്ചുറലായിരുന്നുവെന്നും ജോമോള്‍ അഭിപ്രായപ്പെടുന്നു. ഞാന്‍ മാത്രമാണ് ഒരുപാട് അഭിനയിച്ചത്. അതിലെ പാട്ടില്‍ അഭിനയിച്ചതൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ട് എന്നും ജോമോൾ പറയുന്നു.

ഇ ചിത്രത്തെ കുറിച്ച് വിനീത് പറയുന്നത് ഇങ്ങനെ, വടക്കന്‍ വീരഗാഥയില്‍ ചന്തുവിന്റെ ചെറുപ്പമായി ഞാനും ഉണ്ണിയാര്‍ച്ചയുടെ ചെറുപ്പമായി ജോമോളുമായിരുന്നു അഭിനയിച്ചത്. എന്താണ് ഞങ്ങൾ ചെയ്യാൻ പോകുന്നത് സീന്‍ എന്താണ് എന്നൊന്നും അറിയില്ലായിരുന്നുവെന്നും അങ്ങനെയിരിക്കെ ഒരു ദിവസമാണ് നാളെ ജോമോളെ താലികെട്ടുന്ന രംഗമുണ്ടെന്നറിഞ്ഞതെന്നും വിനീത് പറയുന്നു. ഞാൻ കുട്ടിയായതിനാല്‍ താലികെട്ടിയാല്‍ ഭാര്യയാവുമെന്നായിരുന്നു അന്ന് വിശ്വസിച്ചിരുന്നതെന്നും ജോമോളായിരിക്കുമോ ആയുഷ്കാലം മുഴുവന്‍ ഭാര്യയായി കൂടെയുണ്ടാവുന്നത് എന്നോര്‍ത്ത് പേടിച്ചിരുന്നുവെന്നും വിനീത് പറയുന്നു.
ആ കാര്യം ഓർത്ത് ഞാൻ ഒരുപാട് ടെൻഷൻ അടിച്ചിരുന്നു അന്ന്, പിന്നെ താലികെട്ടില്ല ഇങ്ങനെ വെക്കുകയേയുള്ളൂയെന്ന് പറഞ്ഞതിന് ശേഷമാണ് ഒരു ആശ്വാസമായതെന്നും താരം പറയുന്നു. വിനീത് കുമാര്‍ തന്റെ അയല്‍ക്കാരനാണ്. താന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്ക് ശരിക്കും കഷ്ടം തോന്നുമെന്നും ജോമോള്‍ പറയുന്നു. വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ട പോലെയല്ലേ വിനീത് സംസാരിച്ചതെന്നും അത്രയും ഞാന്‍ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നുമായിരുന്നു ജോമോള്‍ പറയുന്നത്.
Leave a Reply