ഒരമ്മ എന്ന നിലയിൽ ആ വാക്കുകൾ എന്റെ മനസിനെ ഒരുപാട് സ്പർശിച്ചു ! അവളെ കുറിച്ച് അവളുടെ ഭർത്താവിന്റെ അമ്മ പറഞ്ഞത് ഇങ്ങനെ ! ജോമോളുടെ ‘അമ്മ പറയുന്നു !

മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് നടി ജോമോൾ, ബാല താരമായി സിനിമയിൽ എത്തിയ ജോമോൾ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിരുന്നു. ഗൗരി എന്നാണ് താരത്തിന്റെ യഥാർഥ പേര്.  1989 ൽ പുറത്തിറങ്ങിയ ‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച താരം പിന്നെ മലയാളത്തിൽ നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു.  1998 ൽ പുറത്തിറങ്ങിയ ‘സ്നേഹം’ എന്ന സിനിമയിലൂടെയാണ് താരം നായികാ നിരയിലേക്ക് എത്തിയത്, ജോമോൾ മലയാളത്തിൽ 23 ചിത്രങ്ങളാണ് ചെയ്തിരുന്നത്, അതിൽ ‘മയില്പീലിക്കാവ്, എന്ന് സ്വന്തം ജാനകികുട്ടി, പഞ്ചാബി ഹൗസ്, നിറം’ തുടങ്ങിയ ചിത്രങ്ങളെല്ലാം നമ്മൾ ഇപ്പോഴും ജോമോളെ ഓർത്തിരിക്കുന്നു എന്നത് തന്നെയാണ് ആ നടിയുടെ വിജയവും.

ഏവരെയും ഞെട്ടിച്ച ഒരു പ്രണയ വിവാഹമായിരുന്നു ജോമോളുടേത്. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് നടിയുടെ പ്രണയവും ഒളിച്ചോട്ടവും. ചന്ദ്ര ശേഖർ പിള്ള എന്ന ആളുമായി പ്രണയത്തിലാവുകയും 2003 ൽ ഇവർ വിവാഹിതർ ആകുകയും ചെയ്തിരുന്നു, സിനിമയില്‍ ചെയ്ത പോസിറ്റീവ് കഥാപാത്രങ്ങള്‍ക്ക് പുറമേ തന്‍റെ കുടുംബ ജീവിതത്തിലും മാതൃകപരമായ ജീവിതം നയിക്കുന്ന നടി ജോമോളെക്കുറിച്ച്‌ അമ്മ മോളി ഒരു വേറിട്ട അനുഭവം തുറന്ന് പറയുകയാണ് ഇപ്പോൾ, വിവാഹ ശേഷം ജോമോളിന്റെ ഭര്‍തൃമാതാവ് പറഞ്ഞ അനുഭവത്തെക്കുറിച്ചാണ് ഒരു ചാനല്‍ പ്രോഗ്രാമിനിടെ ജോമോളിന്റെ അമ്മയുടെ തുറന്നു പറച്ചില്‍.

തന്റെ ജീവിത്തിൽ ഇന്നേവരെ കേട്ടതിൽ ഏറ്റവും സന്തോഷം തരുന്ന വാക്കുകളാണ് ജോമോളുടെ അമ്മായി അമ്മയിൽ നിന്നും കേട്ടത് എന്നാണ് അവർ പറയുന്നത്.എന്റെ മകളെ കുറിച്ച് ഞാൻ തന്നെ പൊക്കി പറയുകക്കുകയാണെന്നു തോന്നരുത് എന്നും ആ ‘അമ്മ പറയുന്നുണ്ട്, അവരുടെ വാക്കുകൾ ഇങ്ങനെ..  മകളുടെ ഭര്‍തൃമാതാവ് ഗീത എന്നെ രണ്ടു മൂന്ന് പ്രാവശ്യം ഫോണിലും അല്ലാതെയും  വിളിച്ചു പറഞ്ഞു. ‘മോളി ഇത് പോലെയൊരു മരുമകളെ തന്നതിന് ദൈവത്തിനും നിങ്ങള്‍ക്കും നന്ദി. അതിന്‍റെ ക്രെഡിറ്റ് മോളിക്കാണ്.

നിങ്ങളുടെ കുടുംബത്തിന് മുഴുവൻ ആണ്..   എനിക്ക് ഇനി ഒരു  ജന്മമുണ്ടെങ്കില്‍ നിങ്ങളുടെ മകളെ തന്നെ  മരുമകളായി തരണം, അതിനു അവൾ വീണ്ടും നിങ്ങളുടെ മകളായി തന്നെ പിറക്കണം. അടുത്ത ജന്മവും എനിക്ക് മരുമകളായി ഇവള്‍ മതി’, എന്റെ മകനെ ഓർത്ത് ഞാൻ ഇപ്പോൾ അഭിമാനിക്കുന്നു,  അങ്ങനെയൊക്കെ പറഞ്ഞപ്പോള്‍ ശരിക്കും കണ്ണുനിറഞ്ഞു പോയി എന്നും ജോമോളുടെ ‘അമ്മ പറയുന്നു.

മകളെ കുറിച്ച് ചെറുപ്പം മുതൽ എല്ലാവരിൽ നിന്നും കേൾക്കുന്നത് ആണെങ്കിലും ആ അമ്മയുടെ വാക്കുകൾ ഹൃദയം നിറച്ചു എന്നും ജോമോളുടെ അമ്മ പറയുന്നു. എന്റെ മകളെ ഓർത്ത് ഞാനും അഭിമാനിക്കുന്നു, അവരു പറഞ്ഞതുപോലെ  അടുത്ത ജന്മവും അവൾ ഞങളുടെ മകളായി തന്നെ പിറക്കണേ എന്നാണ് പ്രാർഥിക്കുന്നതെന്നും ജോമോളുടെ അമ്മ പറയുന്നു.. കഴിഞ്ഞ ദിവസം നടൻ സുരേഷ് ഗോപിയും പറഞ്ഞിരുന്നു തന്റെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് നടി ജോമോൾ എന്ന്.

 

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *