
സത്യസന്ധനായ മനുഷ്യനാണ്, ആ ഒരു കാര്യത്തിൽ അദ്ദേഹം എന്നെ സഹായിച്ചിട്ടില്ല ! നേരത്തെ ഇത് അറിഞ്ഞിരുന്നെങ്കിൽ എന്നെ പിടിപ്പിച്ചേനെ ! ജോമോൾ പറയുന്നു !
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് ജോമോൾ. ബാല താരമായി സിനിമയിൽ എത്തിയ ജോമോൾ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയും ശേഷം ഇപ്പോൾ അവർ സിനിമ രംഗത്ത് സജീവമാകുകയുമായിരുന്നു. ജോമോൾ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. എന്ന് സ്വന്തം ജാനകികുട്ടി, നിറം, ദീപസ്തംപഭം മഹാചര്യം, മയിൽപ്പീലിക്കാവ്, അനഗ്നെ ഒരുപാട് ചിത്രങ്ങൾ ഇന്നും നമ്മൾ ഓർക്കുന്നവയാണ്. വിവാഹ ശേഷമാണ് ജോമോൾ സിനിമ ഉപേക്ഷിച്ചത്. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും ഒളിച്ചോട്ടത്തെ കുറിച്ചും പറയുകയാണ് ജോമോൾ.
പരസ്പരം കാണാതെ പ്രണയിച്ചവരാണ് ഞങ്ങൾ, യാഹൂ ചാറ്റ് പ്രൈവറ്റിലൂടെ പരിചയപ്പെട്ടവരാണ് ഞങ്ങൾ. പ്രണയിക്കുന്ന സമയത്ത് എന്നേക്കാളും മുതിര്‍ന്നയാളാണ്…. കഷണ്ടിയാണ്, മലയാളം അറിയില്ല, നല്ലതുപോലെ കറുത്തിട്ടാണ് എന്നൊക്കെയായിരുന്നു ചന്തു പറഞ്ഞത്. പക്ഷെ ഞാന്‍ എന്നെ ടോപ്പാക്കിത്തന്നെയാണ് പറഞ്ഞത്. സിനിമയില്‍ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ചെല്ലാം പറഞ്ഞിരുന്നു. അങ്ങനെ അതൊരു ഒളിച്ചോട്ടത്തിൽ എത്തി.

അതുപോലെ സിനിമ രംഗത്ത് എനിക്ക് ഏറെ അടുപ്പമുള്ള ആളായിരുന്നു സുരേഷേട്ടൻ. സുരേഷേട്ടനും ഞാനും എന്റെ വീട്ടുകാരുമായി വളരെ നല്ല അടുപ്പത്തിലായിരുന്നു. പുലര്‍ച്ചെ രണ്ടായപ്പോഴാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്. രാവിലെയാണ് ഞാന്‍ പോയ കാര്യം വീട്ടുകാര്‍ അറിഞ്ഞത്. വീട്ടുകാർ നേരെ സുരേഷേട്ടനെ വിവരമറിയിച്ചു. അദ്ദേഹം അന്ന് എയർപോർട്ടിലും മറ്റും ഞങ്ങളെ കുറിച്ച് അന്വേഷിക്കാൻ ആളെ ഏർപ്പാടാക്കി. അയാം ഇന്‍ ചെന്നൈ എന്ന് മെസ്സേജിട്ടാണ് ഞാന്‍ പോയത്. പക്ഷെ ഞാന്‍ ബോംബെയിലേക്കാണ് പോയത്. അതോടെയാണ് അദ്ദേഹം എയര്‍പോര്‍ട്ടില്‍ വിളിച്ച് ഇങ്ങനെ രണ്ടുപേര്‍ വരുന്നുണ്ടെന്നും അവരെ തടഞ്ഞ് വെക്കണമെന്നും പറഞ്ഞത്. അങ്ങനെ വിവാഹം കഴിഞ്ഞ് ഞങ്ങൾ രണ്ടും തിരിച്ച് നാട്ടിൽ എത്തുകയായിരുന്നു എന്നും ജോമോൾ പറയുന്നു.
എന്നാൽ എന്റെ പ്രണയത്തിനും ഒളിച്ചോട്ടത്തിനും സുരേഷ് ഏട്ടൻ കൂട്ടുനിന്നു എന്ന രീതിയിൽ വാർത്തകൾ ഉണ്ടായിരുന്നു. അതെല്ലാം തെറ്റാണ് . ഞാൻ ഇങ്ങനെ ഒളിച്ചോടുന്ന കാര്യം അറിഞ്ഞിരുന്നേല്‍ ആ മനുഷ്യൻ വീട്ടില്‍ പറഞ്ഞ് എന്നെ പിടിപ്പിച്ചെനെ. ആ മനുഷ്യന്‍ അങ്ങനെയൊക്കെ ചെയ്യും. സത്യസന്ധനായ മനുഷ്യനാണ്. ഒളിച്ചോടണം എന്ന് ആലോചിച്ച സമയത്ത് ആ ധൈര്യം വരില്ലെന്നും എന്നാല്‍ പെണ്ണിന്റെ ഉള്ളില്‍ എവിടെയോ അവരറിയാത്ത ഒരു ധൈര്യമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവര്‍ നോക്കുമ്പോൾ ഇതെങ്ങനെ ചെയ്തു എന്ന് ചിന്തിക്കുന്ന പലതും എന്റെ ജീവിതത്തില്‍ നടന്നിട്ടുണ്ട് എന്നും ജോമോൾ പറയുന്നു.
Leave a Reply