
ബിഗ് ബോസ് സീസൺ 4 വരുന്നു !! മോഹൻലാലിന് പകരം അവതാരകനായി എത്തുന്നത് മറ്റൊരു താരം ! പ്രേക്ഷക പ്രതികരണം ശ്രദ്ധ നേടുന്നു !!
മലയാളക്കര ആകെ കീഴടക്കിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്, ഈ ഷോ കൂടുതലും ഈ ഷോയെ വിമർശിക്കാറാണ് പതിവെങ്കിലും, ഷോ മികച്ച വിജയമാണ് നേടുന്നത്. ഒന്നും രണ്ടും മൂന്നും സീസൺ മികച്ച രീതിയിൽ നടന്നിരുന്നു എങ്കിലും കോവിഡ് പ്രതിസന്ധിയിൽ പെട്ട് രണ്ടും മൂന്നും സീസൺ അത്ര വിജയകരമായി എന്ന് പറയാൻ കഴിയില്ല, സീസൺ ഒന്നിൽ വിജയിയായി സാബുമോൻ അബ്ദുസമദ് എത്തിയപ്പോൾ സീസൺ 2 വിൽ വിജയിയെ കണ്ടെത്താൻ കഴിയാതെ ഷോ കോവിഡ് പശ്ചാത്തലത്തിൽ 75ആം ദിനത്തിൽ അവസാനിപ്പിച്ചു
എന്നാൽ സീസൺ ത്രീ കടുത്ത മത്സരമായിരുന്നു നടന്നത്, മണികുട്ടൻ വിജയ് ആകുകയും ചെയ്തതോടെ ബിഗ് ബോസിന് ആരാധകർ കൂടുകയാണ് ചെയ്തത്. ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ തീം. അതിൽ നമുക്ക് പരിചയം ഉള്ളവർ ഉണ്ടാകാം, ഇല്ലാത്തവരും ഉണ്ടാകാം. ഓരോ ആഴ്ചയും രണ്ട് മത്സരാർത്ഥികളെ വീതം വീട്ടിൽ നിന്ന് പുറത്താക്കുവാനായി മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തും. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ടുരേഖപ്പെടുത്താവുന്നതാണ്.
ഇത് ഇങ്ങനെ ഒരാളൊഴികെ ബാക്കി എല്ലാ അംഗങ്ങളും വീട്ടിൽ നിന്നും പുറത്താകുന്നത് വരെ വോട്ടെടുപ്പ് തുടരുന്നു. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെയാണ് ഷോയുടെ വിജയിയായി പ്രഖ്യാപിക്കുന്നത്, ഇതോടെ ബിഗ് ബോസ് പരിപാടി അവസാനിക്കുന്നത്. മലയാളത്തിലെ ബിഗ് ബോസ് ഷോ ഇതുവരെ അവതരിപ്പിച്ചിരുന്നത് നടൻ മോഹൻലാൽ ആണ്. സിനിമ, സീരിയൽ, സാമൂഹ്യപ്രവർത്തനം എന്നീ മേഖലകളിൽ പ്രശസ്തരായ 16 പേരാണ് ഈ പരിപാടിയിൽ മത്സരിക്കുന്നത്. ഇവർ വീട്ടിൽ ഉള്ള കാലത്തോളവും ഇവർക്ക് പുറം ലോകവുമായി എതിര് ബന്ധവും ഇല്ലായിരിക്കും.

ഇപ്പോഴിതാ കാത്തിരിപ്പിനൊടുവുൽ ബിഗ് ബോസ് ഷോയുടെ നാലാം സീസൺ ഉടൻ വരുന്നവെന്ന വാർത്തയാണ് പുറത്തുവരുന്നത്. പുതിയ സീസൺ മാർച്ചിൽ തുടങ്ങനാണ് ചാനൽ തീരുമാനിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് സീസണിന്റെ ലോഗോയും അടുത്തിടെ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. അതേസമയം നാലാം സീസണിന്റെ അവതാരകനായി മോഹൻലാൽ ആയിരിക്കില്ല നടൻ സുരേഷ് ഗോപിയായിരിക്കും വരികയെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നത്, ഇത് പറയാൻ കാരണം നാലാം സീസണിന്റെ ലോഗോ പ്രകാശനം ചെയ്തപ്പോൾ അതിൽ കേട്ട തീം സോങാണ് ആരാധകരിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ‘അസതോ മാ സദ് ഗമയ’ എന്ന വരികളാണ് ലോഗോയ്ക്ക് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്.
ഇത് സുരേഷ് ഗോപിയുടെ ഹിറ്റ് ചിത്രത്തിന്റെ ഗാനം ആയതുകൊണ്ട് തന്നെ ഇനി അവതാരകനായി സുരേഷ് ഗോപി തന്നെയാകും എത്തുക എന്നാണ് ഏവരുടെയും വിലയിരുത്തൽ, അങ്ങനെ ആണെകിൽ ഇത് ഒരു മികച്ച തീരുമാനം ആയിരിക്കും പ്രേക്ഷക പ്രതികരണം. നടൻ മുകേഷിനെയും ചാനൽ പരിഗണിക്കുന്നുണ്ട് എന്നും വാർത്തകൾ സജീവമായിരുന്നു.
Leave a Reply