സാബുമോനെതിരെ ഗുരുതര ആരോപണങ്ങളുമായി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ !
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ കൂടുതൽ ജനപിന്തുണ നേടിയെടുത്ത കലാകാരനാണ് സാബു മോൻ. അത്ര നല്ല അഭിപ്രായം ഇല്ലാതിരുന്ന സമയത്താണ് സാബു ബിഗ് ബോസിൽ പങ്കെടുത്തത്. ശേഷം അതുവരെ ഉണ്ടായിരുന്ന മോശം പേര് മാറ്റിയെടുക്കുകയും തുടർന്ന് ഏവരെയും ഞെട്ടിച്ചുകൊണ്ട് ബിഗ് ബോസിൽ വിജയിയായി മാറുകയും ചെയ്ത ആളാണ് സാബു മോൻ, തരികിട സാബു എന്നാണ് താരത്തെ ഏവരും അറിഞ്ഞിരുന്നത് കാരണം ടെലിവിഷനിൽ വളരെ ഹിറ്റായ ഒരു പരിപാടി ആയിരുന്നു തരികിട, അതിന്റെ അവതാരകനായ സാബു ആ പരിപാടിയോടെയാണ് കൂടുതൽ പ്രശസ്തനായത്.
ശേഷം നിരവധി പരിപാടികളുടെ അവതാരകനായും വിധി കർത്താവായയും താരം തിളങ്ങി നിന്നിരുന്നു പിന്നീടാണ് ബിഗ് ബോസ് സീസൺ ടുവിൽ പങ്കെടുക്കുന്നത്, അതിൽ വിജയ് ആയി തിരികെ എത്തിയ സാബുവിന് കൈ നിറയെ അവസരങ്ങളും സിനിമയിൽ നിന്നും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ സാബുമോനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. വളരെ പ്രശസ്തയായ ആര്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. കഴിഞ്ഞ ദിവസം ക്ലബ്ബ് ഹൗസിൽ നടന്ന ഒരു ചർച്ചയുടെ പശ്ചാത്തലത്തിലായിരുന്നു സാബുവിനെതിരെ രഞ്ജു രഞ്ജിമാർ രംഗത്തെത്തിയത്.
ട്രാൻസ് കമ്മ്യൂണിറ്റിയെ കുറിച്ച് സാബുമോൻ നടത്തിയ പരാമർശങ്ങൾക്കെതിരെ ആയിരുന്നു രഞ്ജു രഞ്ജിമാർ തുറന്ന് പറഞ്ഞത്, ഇങ്ങനെയുള്ളവരെ വാക്കുകൾ കേട്ടാണ് പലരും ഞങ്ങളുടെ മോശക്കാരായി കാണുന്നത് എന്നും അവർ പറയുന്നു, രഞ്ജു രഞ്ജിമാരുടെ വാക്കുകൾ ഇങ്ങനെ സാബുമോനെ എനിക്ക് തുടക്ക കാലം തൊട്ടേ അറിയാം, ഞാൻ ഈ ലോകത്ത് ആരെയെങ്കിലും വെറുക്കുന്നുണ്ടെകിൽ അത് സാബുവിനെ ആയിരിക്കും എന്നാണ് അവർ പറയുന്നത്. ഒരു ഇരട്ട വ്യക്തിത്വം ഉള്ള ആളാണ് സാബു. ഞങ്ങളുടെ കൂട്ടത്തിൽ തന്നെ അയാളെ മനസിലാക്കാതെ ഒപ്പം നിൽക്കുന്നവരുമുണ്ട്.
പല വേദികളിലും സദർഭങ്ങളിലും സാബു എന്നെ മോശക്കാരിയായി ചിത്രീകരിച്ചു, അന്നൊക്കെ നമുക്ക് തിരിച്ച് പ്രത്കരിക്കാൻ കഴിയാത്ത ഒരു അവസ്ഥയായിരുന്നു, അതുകൊണ്ടുതന്നെ അയാളിൽ നിന്നും ഒരുപാട് അപമാനങ്ങൾ നേരിട്ടിരുന്നു, കൂടാതെ സാബു ബിഗ് ബോസിൽ പങ്കെടുത്ത സമയത്ത് അന്ന് മത്സരാർഥികളിൽ ഒരാളും എന്റെ സുഹൃത്തുമായ പേളി മാണിക്ക് വേണ്ടി ഞാനൊരു വിഡിയോ ഇട്ടിരുന്നു, പക്ഷെ അന്ന് സാബു വിജയിച്ച് വന്നതിനു ശേഷം അയാൾ തന്നെ വലിച്ച് വളരെ മോശമായ ഭാഷയിൽ സംസാരിച്ചുയെന്നും, ശിഖണ്ഡി എന്നും ആണും പെണ്ണും കെട്ടവൻ എന്ന പദങ്ങളൊക്കെ ഉപയോഗിച്ച് കൊണ്ടായിരുന്നു അന്നും സംസരിച്ചത്. അതിന്റെ കോൾ റെക്കോർഡ് ഇപ്പോഴും തനറെ കയ്യിൽ ഉണ്ടെന്നും ഞ്ജു രഞ്ജിമാർ പറയുന്നു.
ഇനങ്ങനെയുള്ളവർക്ക് നമ്മൾ ഒരുപാട് പബ്ലിസിറ്റി കൊടുക്കരുതെന്നും അതൊരു തെറ്റായ തീരുമാനം ആന്നെന്നും അവർ പറയുന്നു. കാലം ഒരുപാട് മാറിയെങ്കിലും ഇന്നും ട്രാൻസ് കമ്മ്യൂണിറ്റിയെ കുറിച്ച് അറിയാത്തവരാണ് ഇന്നും ഇങ്ങനെ ഞങ്ങളെ അപമാനിക്കുന്നത് എന്നും, ഇനിയും പ്രതികരിച്ചില്ലങ്കിൽ ഞങ്ങൾക്ക് ഇവിടെ ജീവിച്ചുപോകാൻ സാധിക്കില്ലെന്നും അവർ പറയുന്നു.
Leave a Reply