മലയാളി ആണെങ്കിലും തിളങ്ങിയത് തമിഴിൽ !! ഗ്ലാമർ വേഷങ്ങളും, വിവാദങ്ങളും ആത്മഹത്യ ശ്രമവും! നടി ഓവിയയുടെ ജീവിതം

ഇന്ന് ഇന്ത്യയിൽ നടന്നുവരുന്ന റിയാലിറ്റി ഷോകളിൽ ഏറ്റവും ശ്രദ്ധനേടിയ പരിപാടിയാണ് ബിഗ് ബോസ്… ആ ബിഗ് ബോസ്സിൽ കൂടി ജീവിത വിജയം നേടിയ താരമാണ് നടി ഓവിയ… മലയാളികൾക്ക് ഓവിയ എന്ന പേര് അത്ര പരിചിതമായിരിക്കില്ല, കാരണം താരം തിളങ്ങിയതും പേര് എടുത്തതും തമിഴിലാണ്, തമിഴിൽ നടന്ന ബിഗ് ബോസാണ് താരത്തെ ഇത്ര പ്രശസ്തയിൽ എത്തിച്ചത്, ഹെലൻ നെൽസൺ എന്ന താരം പിന്നീട് തന്റെ പേര് ഓവിയ എന്നാക്കി മാറ്റുകയിരുന്നു, ബ്ലാക്ക് കോഫി, മനുഷ്യ മൃഗം , അപൂർവ, പുതിയ മുഖം തുടങ്ങിയ മൂന്ന് ചിത്രങ്ങൾ മാത്രമേ അവർ മലയാളത്തിൽ ചെയ്തിരുന്നുള്ളു..

മറ്റുചിത്രങ്ങൾ അവർ കൂടുതലും തമിഴിലും, തെലുങ്കിലും, കന്നടയിലും അഭിനയിച്ചിരുന്നു, വളരെ പ്രശസ്തയാണെകിലും ഇവർ നിരവധി വിവാദങ്ങളും കേസുകളും ശ്രിട്ടിച്ചിരുന്നു.. ഓവിയ എവിടെ ഉണ്ടോ അവിടെ ഒരു വിവാദം ഉണ്ടാകും എന്നുളത് ഉറപ്പായ കാര്യമാണ്.. നിരവധി ചിത്രങ്ങൾ ചെയ്തഹ്റിരുന്നു എങ്കിലും ഒരു നടി എന്ന രീതിയിൽ അവർക്ക് അത്ര നല്ല വേഷങ്ങൾ ലഭിച്ചിരുന്നില്ല…

ഗ്ലാമർ വേഷങ്ങളാണ് ഓവിയ കൂടുതലും ചെയ്തിരുന്നത്, ഒരു നയൻതാരയുടെ അതെ സ്ഥാനമായിരുന്നു ഓവിയക്ക് തമിഴിലും, നിരവധി വലിയ കമ്പനികളുടെ ബ്രാൻഡ് കൂടിയായിരുന്നു താരം, കളവാണി, മരീന, കലകലപ്പ്, മൂഡാര്‍ കൂടം, മദയാനൈക്കൂട്ടം, യാമിരുക്ക ഭയമേ എന്നിവയാണ് ഓവിയ അഭിനയിച്ചിട്ടുള്ള പ്രധാന തമിഴ് ചലച്ചിത്രങ്ങള്‍. അതിൽ തമിഴ് ചിത്രം ’90 എംഎല്‍’ താരത്തെ വലിയ വിവാദത്തിലെത്തിച്ചിരുന്നു.

കമൽ ഹാസൻ അവതാരകനായ 2017 ൽ നടന്ന തമിഴ് ബിഗ് ബോസ്സിലെ ഒരു മത്സരാർത്ഥി ആയിരുന്നു ഓവിയ, വിവാദങ്ങളിലൂടെ ജനപ്രിയ താരമായി മാറുന്ന ആദ്യത്തെ ആളാണ് ഓവിയ. ആ ഷോയിൽ നിരവധി പ്രേഷങ്ങൾ ഓവിയ ശ്രിട്ടിച്ചിരുന്നു, ആരവ് എന്ന നടനുമായി ഓവിയ പ്രണയത്തിലായിരുന്നു. ഈ ബന്ധം തുടരുവാന്‍ കഴിയാതെ വന്നതോടെ ഓവിയ ആത്മഹത്യയ്ക്കു ശ്രമിച്ചു. അതും ബിഗ്‌ബോസ് വീട്ടിലെ പൂളിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

 

ഈ ആത്മഹത്യ ശ്രമത്തോടെ താരത്തിന് നിരവതി ആരാധകരെ ലഭിച്ചു, തലൈവി ഓവിയ എന്നാണ് ആരധകർ താരത്തെ വിളിച്ചിരുന്നത്, ഇത് മനപ്പൂർവം താരം ആരധകരെ കയ്യിലെടുക്കാൻ വേണ്ടി കളിച്ച ഡ്രാമയായിരുന്നു എന്നും പിന്നീട് ചില ഗോസിപ്പുകളും ഉണ്ടായിരുന്നു .. ഷോയിൽ നിന്നിരുന്നെങ്കിൽ അവർ വിജയ് ആകുമായിരുന്നു എന്നാൽ ചില വൈകാരിക പ്രേശ്നങ്ങൾ കൊണ്ട് താൻ ഷോ വിട്ട് പുറത്തുപോകുന്നു എന്ന് ഓവിയ ഷോയിൽ നിന്നും പുറത്ത് പോയിരുന്നു….

അതിനു ശേഷം തമിഴ് ചിത്രം ’90 എംഎല്‍’ താരത്തെ വലിയ വിവാദത്തിൽ എത്തിച്ചിരുന്നു , അമിതമായ രീതിയിൽ ഗ്ലാമർ പ്രദർശിപ്പിച്ചു എന്ന രീതിയിൽ ചിത്രത്തിന്റെ ട്രൈലെർ തന്നെ എ സർട്ടിഫക്ട് ആയിരുന്നു ലഭിച്ചിരുന്നത്, താരത്തിന്റെ ലിപ് ലോക്ക് സീനുകളും അമിതമായ ഗ്ലാമർ പ്രദർശനവും കാരണം ചിത്രത്തിനും സംവിധായകയാക്കും ഓവിയക്കും നിരവതി വിമർശനങ്ങൾ നേടി കൊടുത്തിരുന്നു… ഓവിയയിൽ നിന്നും ഞങ്ങൾ ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ആരാധകർ പറഞ്ഞിരുന്നത് ….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *