
‘ഞാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം അതൊന്നുമല്ല’, പിന്നെ ആ പറഞ്ഞത് ഒരു ജോലിയായി ഞാൻ കാണുന്നുമില്ല ! ! മേനകയുടെ വാക്കുകൾക്ക് മറുപടിയുമായി ഇടവേള ബാബു !
ഒരു സമയത്ത് മലയാള സിനിമ അടക്കി വാണ താര റാണിയായിരുന്നു മേനക, ഇപ്പോൾ മകൾ കെർത്തി സുരേഷ് തെന്നിന്ത്യൻ സിനിമകളിൽ വളരെ തിരക്കുള്ള അഭിനേത്രിയാണ്. കഴിഞ്ഞ വനിതാ ദിനത്തോടനുബന്ധിച്ച് അമ്മ സംഘടനയിലെ വനിതകൾ സംഘടിപ്പിച്ച ആര്‍ജ്ജവം എന്ന പരിപാടിയില്‍ മേനക പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ആ വാക്കുകൾ ഇങ്ങനെ… സ്ത്രീകള്‍ യാത്ര പോകുമ്പോള്‍ അതില്‍ ഡ്രൈവറായിട്ടെങ്കിലും ഒരു പുരുഷന് വേണം. അല്ലെങ്കില്‍ അത് ശരിയാവില്ല. നമ്മള് സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത്. അല്ലെങ്കില്‍ എന്തിനാ മേനകയോടും ശ്വേതയോടുമൊക്കെ സംസാരിക്കുന്നെ എന്ന് ചോദിക്കാന്‍ ആളുണ്ടാവുമായിരുന്നു, എന്നും മേനക പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞിരുന്നു.
ഇത് വലിയ രീതിയിൽ വാർത്താ പ്രധാന്യം നേടിയിരുന്നുത് നടൻ വിവാഹം കഴിക്കാത്തത് അമ്മയിലെ നായികമാർക്ക് വേണ്ടിയാണ് എന്ന പരാമർശം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു, എന്നാൽ മേനക ഇത് പറയുമ്പോൾ അവിടെ ഇടവേള ബാബു ഉണ്ടായിരുന്നില്ല, ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി ഇടവേള ബാബു നേരിട്ട് രംഗത്ത് എത്തിയിരിക്കുകയാണ്, നടന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ ഇതുവരെയും വിവാഹം കഴിക്കാഞ്ഞതിന്റെ കാരണം അതൊന്നുമല്ല എന്നും, അതിന്റെ കാരണം ഇതാണ്..

വിവാഹം കഴിഞ്ഞാൽ നമ്മൾ ഒരുപാട് നുണ പറയേണ്ടി വരും, ഇപ്പോൾ ഉദാഹരണം, രാത്രി വൈകി എന്തെങ്കിലും മീറ്റിങ് നടക്കുമ്പോള്‍ ഉടനെ തന്നെ ഭാര്യമാരുടെ അന്വേഷണം വരും, എവിടെയാണ്, എപ്പോഴാണ് വീട്ടില്‍ വരുന്നത് എന്നൊക്കെ ചോദിക്കും. എന്നാല്‍ വിവാഹം ചെയ്തില്ലെങ്കില്‍ അങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ആവശ്യമില്ല. നമുക്ക് ഇഷ്ടമുള്ളപ്പോള്‍ മാത്രം വീട്ടിലേക്ക് വന്നാല്‍ മതി എവിടെ വേണമെങ്കിലും നമുക്ക് യാത്ര ചെയ്യാം. ഇഷ്ടമുള്ളത് പോലെ ജീവിക്കാം.
അതുമാത്രമല്ല നായികമാരായ സ്ത്രീകളുടെ കൂടെ യാത്ര ചെയ്യുന്നത് ഒരു ജോലിയായി കാണുന്നില്ല എന്നും അങ്ങനെ കണ്ടാല്‍ മടുപ്പ് തോന്നുമെന്നും അദ്ദേഹം പറയുന്നു. കൂടാതെ ഇതൊക്കെ ആസ്വദിച്ചു ചെയ്യേണ്ട കാര്യങ്ങളാണ് അതുകൊണ്ട് നമുക്ക് ഒരുപാട് കാലം ഈ മേഖലയില്‍ തന്നെ തുടരാന്‍ കഴിയും. തന്റെ ചേട്ടന്റെ മകന്റെ കാര്യങ്ങള്‍ എല്ലാം താനാണ് നോക്കുന്നത്. അതുകൊണ്ട് ഒരു കുടുംബം ഇല്ല എന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു. മേനക പറഞ്ഞതിനെല്ലാം മറുപടിയായിട്ടാണ് അദ്ദേഹം ഇപ്പോൾ ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നത്.
Leave a Reply