
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ചെയ്ത ടിക് ടോക് വീഡിയോ ആയിരുന്നു അത് ! ഈ പാട്ടിൽ ബാബുചേട്ടനൊപ്പം റീൽസ് എടുത്താൽ നന്നായിരിക്കുമെന്നു തോന്നി എടുത്തതാണ് ! ശാലിൻ സോയ !
ബാലതാരമായി അഭിനയ രംഗത്ത് എത്തിയ ആളാണ് ശാലിൻ സോയ, സിനിമ സീരിയൽ രംഗത്ത് ശാലിൻ ഇപ്പോൾ വളരെ സജീവമാണ്. ഇപ്പോഴിതാ ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം സിനിമ രംഗത്ത് തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് പല ജൂനിയർ ആർട്ടിസ്റ്റുമാരും രംഗത്ത് വന്നിരുന്നു. ഇടവേള ബാബു, സിദ്ദിഖ്, ജയസൂര്യ, ബാബുരാജ് എന്നിങ്ങനെ നീളുന്നു ആ ലിസ്റ്റുകൾ.
എന്നാൽ ഇപ്പോഴിതാ കുറച്ച് ദിവസങ്ങളായി ഇടവേള ബാബുവിനൊപ്പമുള്ള തന്റെ പഴയ വീഡിയോ പ്രചരിപ്പിച്ച് തന്നെ മോശക്കാരി ആക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ശാലിൻ സോയ രംഗത്ത് വന്നിരിക്കുകയാണ്, 2020ല്‍ പുറത്തിറങ്ങിയ ‘ധമാക്ക’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചെടുത്ത ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ കുത്തിപ്പൊക്കി സൈബര്‍ ബുള്ളിയിങ് ചെയ്യുന്നത് എന്നാണ് ശാലിന്‍ പറയുന്നത്.

ഷാലിന്റെ ആ വാക്കുകൾ ഇങ്ങനെ, ഞാന്‍ എന്താണ് പറയേണ്ടത്, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ചെയ്ത ടിക് ടോക് വീഡിയോ ആയിരുന്നു അത്. അന്ന് ഈ പാട്ട് വൈറല്‍ ആയിരുന്നു. അപ്പോള്‍ ആ പാട്ടില്‍ പേരുള്ള ഇടവേള ബാബുവിന്റെ കൂടെ വീഡിയോ ചെയ്താല്‍ നന്നായിരിക്കും എന്ന് കരുതിയാണ് അതു ചെയ്തത്. എന്നാൽ ഇത്രയും കാലത്തിന് ശേഷം ആ പഴയ വീഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നത് സൈബര്‍ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ്. നിങ്ങള്‍ പറയു, ഞാന്‍ എന്താണ് ചെയ്യേണ്ടത്? ഞാന്‍ അതിനൊരു വിശദീകരണം തന്നാല്‍ പിന്നെയും ട്രോളുകള്‍ ഉണ്ടാവില്ലേ. സൈബര്‍ ലോകം ക്രൂരമാണെന്ന് എനിക്കറിയാം, ഞാൻ അവരെ വെറുക്കുന്നു എന്നും ശാലിൻ പറയുന്നു.
Leave a Reply