
അമ്മയുടെ അടുത്ത പ്രസിഡന്റ് പൃഥ്വിരാജ് ! അതിനുള്ള എല്ലാ കഴിവും അദ്ദേഹത്തിനുണ്ട് ! ഈ കാണുന്ന ആളല്ല അതിനും അപ്പുറമാണ് ! ഇടവേള ബാബു പറയുന്നു !
നടനും സിനിമ സംഘടന അമ്മയുടെ എല്ലാമെല്ലാമായ ഇടവേള ബാബു പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്കുകൾ ഇങ്ങനെ, അമ്മ സംഘടനയുടെ അടുത്ത പ്രസിഡന്റ് ആകാൻ ഏറ്റവും യോഗ്യനായ ആൾ നടൻ പൃഥ്വിരാജ് ആണെന്നാണ് എന്റെ ഉറച്ച വിഷ്വസം. എനിക്ക് ഭയങ്കര ഇഷ്ടമുള്ള വ്യക്തിയാണ് രാജു. അഭിപ്രായം തുറന്ന് പറയുന്ന സ്വഭാവമാണ്. രാജുവിന് അദ്ദേഹത്തിന്റേതായ രാഷ്ട്രീയം ഉണ്ടാവാം. എങ്കിലും അമ്മയുടെ അടുത്ത പ്രസിഡന്റാവേണ്ടത് രാജുവാണെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള കഴിവ് പുള്ളിയ്ക്കുണ്ട്.
ഏകദേശം എല്ലാ താരങ്ങളെ കുറിച്ചും വ്യക്തമായ അറിവ് ഉള്ളത് ആളാണ് രാജു, പുറത്ത് കാണുന്നത് പോലെയല്ല, അതിനുമപ്പുറമാണ് അദ്ദേഹത്തിന്റെ സ്വഭാവം. എല്ലാവരുടെയും വിഷമങ്ങള്‍ തിരിച്ചറിയാനും മനസിലാക്കാനും അദ്ദേഹത്തിന് സാധിക്കും. ഞാൻ ഈ പറഞ്ഞത് എന്റെ എന്റെ ആഗ്രഹമാണ്. വളരെ നല്ല മനുഷ്യനാണ്, എപ്പോൾ വിളിച്ചാലും ഫോൺ എടുക്കും, ഇപ്പോൾ വളരെ തിരക്കുള്ള ആളാണ്, രാജു ഒരിക്കലും എതിരാളിയൊന്നുമല്ല. അതുപോലെ കപ്പാസിറ്റിയുള്ള ആളാണ് ചാക്കോച്ചനെന്നും ഇടവേള ബാബു പറയുന്നു.

അതുപോലെ താന്‍ സഹായം ചെയ്തിട്ടും തന്നെ മറന്ന് പോയവരുണ്ടെന്നും ബാബു പറയുന്നു. ആക്രമണത്തിന് ഇരയായ നടിയുമായി ഞാന്‍ നല്ല സൗഹൃദമായിരുന്നു. പക്ഷേ അവളുടെ കല്യാണത്തിന് എന്നെ വിളിച്ചിരുന്നില്ല. അതിലെനിക്ക് വിഷമമുണ്ട്. കാരണം ഞാന്‍ ആ കുട്ടിയുടെ അച്ഛന്‍ മരിച്ച സമയത്ത് ആ വീട്ടില്‍ പോയി എല്ലാ കാര്യങ്ങളും ചെയ്ത് കൊടുത്തതിന് ശേഷം മടങ്ങി പോന്ന ഒരാളാണ്. പക്ഷേ കല്യാണത്തിന് പോലും അവള്‍ എന്നെ വിളിച്ചില്ല.
പക്ഷെ എന്ന് കരുതി എനിക്ക് ആ കുട്ടിയോട് പിണക്കമൊന്നുമില്ല, അവളുടെ അമ്മയെയും എനിക്ക് പ്രിയപ്പെട്ടവരാണ്. എന്റെ കൂടെ ഒരുപാട് ഷോ യ്ക്ക് വന്നിട്ടുള്ള കുട്ടിയാണ്. പക്ഷേ എവിടെയോ ആരുടെയൊക്കെയോ തെറ്റിദ്ധാരണകളില്‍ ഞങ്ങൾക്കിടയിൽ ഒരു അകലം വന്ന് പോയി. പക്ഷേ കാലം അത് തെളിയിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ കുട്ടിയ്ക്ക് എതിരായി അമ്മ സംഘടനാ നിന്നിട്ടില്ല. എവിടെയോ ആരൊക്കെയോ അതിന്റെ ട്രാക്ക് മാറ്റിയെന്നാണ് ഇടവേള ബാബു പറയുന്നത്.
Leave a Reply