എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും വീഴ്ച്ചകള്‍ വന്നുപോയാല്‍ അത് ഏത് സമയത്തും എന്നെ തിരുത്താൻ അവകാശവും അധികാരവും ഉള്ള അങ്ങയിൽ നിന്ന് ഞാൻ ഇങ്ങനെ പ്രതീക്ഷിച്ചില്ല ! ഇടവളെ ബാബു !

താര സംഘടന അമ്മ ഇപ്പോൾ ഏറെ വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സംഘടനയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ വിജയ് ബാബുവിനെ പങ്കെടുപ്പിച്ചതും അതുപോലെ അമ്മ ഒരു ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശവും അത്പോലെ ഷമ്മി തിലകനെ പുറത്താക്കുന്നു എന്ന വാർത്തയും എല്ലാം ഏറെ വിവാദങ്ങൾ ശ്രിഷ്ട്ടിച്ചിരുന്നു.

അതിൽ ഇടവേള ബാബുവിനെതിരെ കടുത്ത വിമർശനവുമായി ഗണേഷ് കുമാർ രംഗത്ത് വന്നിരുന്നു. ക്ലബ്ബ് എന്ന പരാമർശം മോശമായി എടുത്ത് കാട്ടിയാണ് അദ്ദേഹം ഇടവേള ബാബുവിനെ വിമർശിച്ചത് , ഇപ്പോഴിതാ ഇതിന് ഗണേഷ് കുമാറിനുള്ള മറുപടിയുമായി ഇടവേള ബാബു സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധേ നേടുന്നത്.

ഇടവേള ബാബുവിന്റെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ക്ലബ്ബ് എന്നത് ഒരു മോശം വാക്കായി ഞാന്‍ കരുതുന്നില്ല. CLUB എന്ന വാക്കിന് ഒരുപാട് വലിയ അർഥങ്ങൾ ഉണ്ട്. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ഒരു പ്രസ്ഥാനം എന്ന നിലക്ക് ‘അമ്മ’ ഒരു ക്ലബ്ബ് തന്നയല്ലേ ? അത്രയേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. അല്ലാതെ മനസ്സില്‍ പോലും ചിന്തിക്കാത്ത ഒരു അര്‍ത്ഥം കണ്ടെത്തി ചീട്ടു കളിക്കുവാനും, മദ്യപിക്കുവാനുമുള്ള വേദിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല.

അതുപോലെ അടുത്തത് വിജയ് ബാബുവിനെതിരെ നടപടി എടുത്തതിന്.. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ നില്‍ക്കുന്ന ഒരാള്‍ക്കെതിരെ നമ്മള്‍ എന്ത് നടപടി ആണ് എടുക്കേണ്ടത്. അദ്ദേഹത്തെ അമ്മയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. നേരത്തെ ഇ.ടി അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച ശ്രീ. ബിനീഷ് കൊടിയേരിക്കെതിരെ കേസില്‍ വിധി വരുന്നത് വരെ ഒരു സസ്‌പെന്ഷന്‍ പോലും എടുക്കരുതെന്ന് എടുത്ത നിലപാടിനോടൊപ്പം നിന്ന ആളല്ലേ താങ്കളും. പിന്നെ ഇപ്പൊള്‍ എന്താണ് ഇരട്ട നീതി. ശ്രീ. ജഗതി ശ്രീകുമാറിനെതിരെയും, ശ്രീമതി പ്രിയങ്കക്കെതിരെയും കേസ് വന്നപ്പോഴും താങ്കള്‍ ഉള്‍പ്പെട്ടിരുന്ന മുന്‍കാല കമ്മിറ്റിയും ഇതേ നിലപാടുകള്‍ തന്നെയല്ലേ എടുത്തതും.

അതുപോലെ കഴിഞ്ഞ 27 വര്‍ഷമായി ഈ സംഘടന സൗഹാര്‍ദപരമായും കെട്ടുറപ്പോടും കൂടി മുന്നോട്ടു കൊണ്ടുപോകുവാന്‍ എന്നും മുന്നിട്ടു നിന്നിരുന്ന താങ്കള്‍ ഇപ്പോൾ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് ശെരിയാണ് എന്ന് തോന്നുന്നുണ്ടോ, എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും വീഴ്ച്ചകള്‍ വന്നുപോയാല്‍ ഏതുസമയത്തും എന്നെ വിളിച്ചു പറയുവാനും അത് തിരുത്തുവാനും ഏറെ സ്വാതന്ത്ര്യവും അടുപ്പവും നമ്മള്‍ തമ്മില്‍ ഉണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഒരു ഫോണ്‍ കാള്‍ വഴി വ്യക്തമാക്കാവുന്ന കാര്യങ്ങള്‍ ഇത്തരത്തില്‍ മാധ്യമ വിചാരണ നടത്തേണ്ട ആവശ്യമുണ്ടായിരുന്നോ..

ഇനി തുടർന്നും അമ്മ കൈക്കൊള്ളുന്ന എല്ലാ പ്രവർത്തനങ്ങളിലും തങ്ങളുടെ സഹകരണം ഞങ്ങൾക്ക് ഒപ്പം ഉണ്ടാകണം. നല്ലത് കാണുവാനും ചിന്തിക്കുവാനും കഴിയട്ടെ എന്ന് പ്രാർഥനയോടെ ഇടവേള ബാബു എന്നും അദ്ദേഹം കുറിച്ചു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *