
കേരളത്തില്‍ ആദിവാസികള്‍ക്ക് വേണ്ടി രാജ്യസഭയില്‍ തീപ്പൊരി പ്രസംഗവുമായി സുരേഷ് ഗോപി ! അച്ഛൻ എന്റെ സൂപ്പർ ഹീറോ ആണെന്ന് ഗോകുൽ ! വീഡിയോ ഏറ്റെടുത്ത് ആരാധകർ !
സുരേഷ് ഗോപി എന്ന വ്യക്തി നമ്മളെ എന്നും ഞെട്ടിച്ചിട്ടേ ഉള്ളു, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ അദ്ദേഹം ഒരുപാട് പരിഹാസങ്ങൾ നേരിട്ടിട്ടുണ്ട്,ഇപ്പോഴും അത് തുടരുന്നു. പക്ഷെ ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം എന്നും നമ്മളെ ഞെട്ടിച്ചിട്ടേ ഉള്ളു, മനുഷ്യത്വം തുളുമ്പുന്ന എത്രയോ പ്രവർത്തികളാണ് അദ്ദേഹം ചെയ്യുന്നത്. എന്നും അദ്ദേഹം സഹായിച്ച ഒരു വ്യക്തി എങ്കിലും ഉണ്ടാകും അത്തരം വാർത്തകൾ ഇപ്പോൾ ഒരു നിത്യ സംഭവമായി മാറിക്കഴിഞ്ഞു. അത്തരത്തിൽ ഇന്ന് രണ്ടു വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.
അതിൽ ആദ്യത്തേത് അദ്ദേഹത്തിന്റെ ഒരു തീപ്പൊരി പ്രസംഗമാണ്, അതായത് രാജ്യസഭയില്‍ സുരേഷ് ഗോപി കേരളത്തിലെ ആദിവാസികൾക്കായി നടത്തിയ തീപ്പൊരി പ്രസംഗം, അതിൽ അദ്ദേഹം വളരെ ആത്മാർഥമായി പറയുന്ന വാക്കുകൾ, അവർക്ക് വേണ്ടി അവരിൽ ഒരാളായി അദ്ദേഹം ആ വാക്കുകൾ അവിടെ ശക്തമായ വാക്കുകൾ കൊണ്ട് പ്രശ്നം ഉന്നയിക്കുമോൾ അത് ഓരോ കേരളീയന്റേയും മനസിൽ ഒരു അറിയാതെ നെടുവീർപ്പ് ഉണ്ടാകും… ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്ത് വരുന്നത്.

ആ പ്രസംഗം പങ്കുവെച്ചുകൊണ്ട് അദ്ദേഹത്തിന്റെ മകൻ ഗോകുൽ സുരേഷും രംഗത്ത് വന്നിട്ടുണ്ട്, വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും അച്ഛന് ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്നു. എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ഹീറോ.’ എന്നാണ് ആ വിഡിയോ പങ്കുവച്ചു കൊണ്ട് ഗോകുല്‍ സുരേഷ് പറഞ്ഞത്. കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വളരെ പരിതാപകരമാണെന്നും ഉടന്‍ തന്നെ കേരളത്തിലേക്ക് ട്രൈബല്‍ കമ്മീഷനെ അയയ്ക്കണമെന്നും സുരേഷ് ഗോപി എംപി രാജ്യ സഭയില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നില്ലെന്നും രാജ്യസഭയില്‍ സുരേഷ് ഗോപി കുറ്റപ്പെടുത്തി.
അവരുടെ മോശമായ അവസ്ഥ കണ്ട് തന്റെ കയ്യിൽ നിന്നും അദ്ദേഹം പണമെടുത്താണ് ആദിവാസികളെ സഹായിച്ചതെന്നും ഇടമലകുടിയില്‍ വൈദ്യുതി വിതരണത്തിന് എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച പണം ലാപ്സായെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. പക്ഷെ എന്റെ കയ്യിൽ അതിനുള്ള റിപ്പോര്‍ട്ടുകളൊന്നുമില്ല. പക്ഷേ അടുത്തിടെ നടത്തിയ സന്ദര്‍ശനത്തില്‍ ശേഖരിച്ച വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഞാനിത് പറയുന്നത്. മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തില്‍ 27 യോഗങ്ങളില്‍ പങ്കെടുത്തു. അവിടങ്ങളിലെല്ലാം കുടിവെള്ളം, പാര്‍പ്പിടം എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രശ്നങ്ങളുണ്ട്. സുരേഷ് ഗോപി രാജ്യസഭയില്‍ വളരെ ശക്തമായി ഉന്നയിക്കുന്നു.
വളരെ പോസിറ്റീവായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്, തൃശൂർ അല്ല ഈ മനുഷ്യനെ വിശ്വസിച്ച് കേരളം തന്നെ നൽകാം എന്നാണ് കൂടുതൽ പേരും കമന്റ് ചെയ്യുന്നത്.
Leave a Reply