
ജോലി ചെയ്താല്‍ പൈസ കിട്ടണം ! ജോലി ചെയ്ത കൂലി ചോദിക്കുമ്പോൾ അഹങ്കാരി ആണെന്ന് പറയും ! ദൃശ്യം സിനിമയിലെ വേഷം അങ്ങനെ പോയതാണ് ! സായികുമാർ !
സായികുമാർ എന്ന നടനെ കുറിച്ച് കൂടുതൽ മുഖവുരയുടെ ആവിശ്യമില്ല, പ്രശസ്തനായ അച്ഛന്റെ മകൻ, മലയാള സിനിമയുടെ കുലപതി നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ, ചെമ്മീനിലെ പരുക്കനായ ചെമ്പൻകുഞ്ഞ് ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ദുര്‍മന്ത്രവാദിയും അരനാഴികനേരത്തിലെ കുഞ്ഞേനാച്ചനും പഴശ്ശിരാജ, വേലുതമ്പി ദളവ, മാര്‍ത്താണ്ഡവര്‍മ, കുഞ്ഞാലി മരയ്ക്കാര്‍ തുടങ്ങിയ ചരിത്രകഥാപാത്രങ്ങളും കൊട്ടാരക്കര ശ്രീധരന് നായരുടെ ഒരിക്കലും മറക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളാണ്.
അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ സായികുമാർ, നായകനായിട്ടാണ് ആദ്യം അരങ്ങേറിയത് എങ്കിലും പിന്നീട് തിളങ്ങിയത് പ്രതിനായകനായിട്ടാണ്. ഇതിനോടകം ഒരുപാട് മികച്ച കഥാപാത്രങ്ങൾ. ഇപ്പോൾ വില്ലനിൽ നിന്നും മാറി നായകന്മാരുടെ അച്ഛൻ വേഷങ്ങളിലാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്, ഇപ്പോൾ അദ്ദേഹം നൽകിയ അഭിമുഖത്തിലെ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ, സിനിമയിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ താന്‍ ഒരു കോംപ്രമൈസും ചെയ്യാറില്ലെന്നും അതിനാല്‍ തന്നെ പലരും തന്നെ അഹങ്കാരിയായി കണക്കാക്കാറുണ്ടെന്നും പറയുകയാണ് സായ് കുമാര്‍.
പണത്തിന്റെ കാര്യത്തിൽ ഞാൻ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല എന്ന് എന്നെ പറ്റി ആള്ക്കാര് പറയാറുണ്ട്. അതുകൊണ്ട് കുറച്ച് നല്ല വേഷങ്ങള്‍ പോയിട്ടുണ്ട്. ദൃശ്യത്തിലെ വേഷം അങ്ങനെ പ്രതിഫലത്തിന്റെ കാര്യം പറഞ്ഞ് പോയതാണ്. ഈ സംവിധായകന്, ഇന്ന പടത്തിന് ഇത്ര രൂപ കിട്ടണം എന്ന് പറയുന്ന ആളല്ല ഞാന്‍. സംവിധായകർ അത് പുതിയ ആളായാലും പടം ഓടത്തില്ലെന്ന് തോന്നിയാലും എന്റെ കഥാപാത്രം എന്നെകൊണ്ട് കഴിയും വിധം ഭംഗിയാക്കാന്‍ നോക്കുന്ന ആളാണ് ഞാന്‍.

അതിപ്പോൾ ഞാൻ എന്നല്ല ആരായാലും ജോലി ചെയ്താല്‍ പൈസ കിട്ടണം. അത് ഞാൻ ചോദിച്ചു വാങ്ങിക്കുമ്പോള്‍ അയാള്‍ക്ക് അഹങ്കാരമാണെന്നും പൈസ കൂടുതല്‍ ചോദിക്കുമെന്നും പറയും. പ്രതിഫലം കൂടുതലാണെങ്കില്‍ ആരും എന്നെ വിളിക്കണ്ട. ഇത് അഹങ്കാരത്തില്‍ പറയുന്നതല്ല. അല്ലെങ്കില്‍ അങ്ങനൊരു കഥാപാത്രമായിരിക്കണം. എന്നാല്‍ ചില വേഷങ്ങള്‍ക്കായി റെമ്യൂണറേഷനില്‍ വിട്ടുവീഴ്ച ചെയ്തിട്ടുമുണ്ട്, സായ് കുമാര്‍ പറയുന്നു.
എന്നാൽ തന്റെ അച്ഛൻ ഒരിക്കലൂം സിനിമയിൽ പ്രതിഭലത്തിന് പ്രാധാന്യം നൽകിയിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്, അച്ഛന്റെ അടുത്ത് ആരെങ്കിലും കഥ പറയാൻ വരുമ്പോൾ പ്രതിഫലത്തെ കുറിച്ച് അദ്ദേഹം ചോദിക്കാറില്ല. അവർ പറയാൻ തുടങ്ങിയാലും അച്ഛൻ പറയും പണത്തിന്റെ കാര്യങ്ങൾ അവിടെ നിക്കട്ടെ… ആദ്യം നമുക്ക് കഥാപാത്രത്തെ കുറിച്ച് സംസാരിക്കാമെന്ന്. എന്നാൽ ഇന്നുള്ള സിനിമ താരങ്ങൾ അങ്ങനെയല്ല അവർ കഥയെന്തായാലും കുഴപ്പമില്ല പ്രതിഫലം എത്ര കിട്ടുമെന്നാണ് ചോദിക്കുന്നത്. സിനിമകൾ ലഭിക്കാത്ത അവസരം വരും അന്ന് വരുമാനം ഉണ്ടാകില്ല, അതിന് സമ്പാദിക്കണം എന്നൊന്നും അച്ഛൻ ചിന്തിച്ചിരുന്നില്ല. അച്ഛന്റെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടം കുഞ്ഞാലി മരക്കാർ ആണ്. ഇപ്പോഴുള്ള കുഞ്ഞാലിമരക്കാറോട് അടുപ്പം തോന്നുന്നില്ല. ഏക ആൺകുട്ടി എന്ന പേരിൽ ചെറിയ പരിഗണനയൊക്കെ അച്ഛൻ തന്നിരുന്നു. പക്ഷെ മക്കളെല്ലാം അച്ഛന് ഒരുപോലെയായിരുന്നു.
Leave a Reply