
വെറും വില്ലത്തരവും കോമഡിയും, ഹെറോയിസവും മാത്രമല്ല ! ഇവർ എല്ലാം ഒരു തലമുറക്ക് അറിവ് പകർന്ന് നൽകിയ അധ്യാപകർ കൂടിയാണ് ! അറിയാം സിനിമ ലോകത്തെ പ്രൊഫസര്‍മാരെ !!
മലയാള സിനിമ രംഗത്ത് പല മേഖലയിൽ നിന്നുള്ള താരങ്ങളാണ് ഉള്ളത്, ഇപ്പോഴത്തെ പുതിയ തലമുറയിൽ കൂടുതലും എന്‍ജിനേഴ്‌സ് ആണ്, കൂടാതെ വാക്കേലന്മാർ ഉണ്ട്, ഡോക്ടർസ്, നഴ്‌സ് അങ്ങനെ ഒരുപാട് പേർ, ഇന്നത്തെ പല പ്രമുഖ നടന്മാരിൽ കുറച്ച് പേർ പ്രൊഫസര്‍മാരായിരുന്നു. ഇപ്പോഴിതാ നമ്മുടെ സിനിമ രംഗത്തെ പ്രൊഫസര്‍മാരെ കുറിച്ച് ശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റും, നടനും മലയാളം പ്രൊഫെസറുമായ അലിയാര്‍ പറഞ്ഞ കാര്യങ്ങലാണ് ഏറെ ശ്രദ്ധ നേടുന്നത്. അതിൽ ആദ്യം തന്നെ നടൻ മധു. അദ്ദേഹം മലയാള സിനിമയില്‍ ഏറ്റവും സീനിയറായ നടനാണ് മധു. അഭിനയത്തിലേക്ക് വരുന്നതിന് മുന്‍പ് അദ്ദേഹം പ്രൊഫസര്‍ ആയിരുന്നു. ഹിന്ദി ആയിരുന്നു വിഷയം. അദ്ദേഹം ബന്‍സാര ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് ഹിന്ദിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയത്.
ശേഷം നമ്മുടെ ഇഷ്ട നടൻ സുകുമാരൻ. ഇന്നത്തെ സൂപ്പർ സ്റ്റാറുകളുടെ അച്ഛൻ, അദ്ദേഹം പൃഥ്വിയും ഇന്ദ്രനും എങ്ങിനെയാണ് ഇത്രയും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നത് എന്നതിന്റെ ഉത്തരം കൂടിയായിരുന്നു. അദ്ദേഹം ഇംഗ്ലീഷ് പ്രൊഫസര്‍ ആയിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിന് പഠിക്കാൻ ചേർന്നു. അവിടെനിന്ന് സ്വർണ്ണമെഡലോടെയാണ് അദ്ദേഹം പാസ്സായത്. തുടർന്ന് കാസർഗോഡ് ഗവർണ്മെന്റ് കോളേജ്, നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.

മലയാള സിനിമയുടെ അനശ്വര നടൻ നരേന്ദ്ര പ്രസാദ്, ഒരു നടന്‍ എന്ന നിലയില്‍ പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന നരേന്ദ്ര പ്രസാദ് ഒരുപാട് കുട്ടികളുടെ വഴികാട്ടിയും ആണ്. അലിയാറും നരേന്ദ്ര പ്രസാദും ഒക്കെ ഒരേ ബാച്ച് ആയിരുന്നു. ഇംഗ്ലീഷ് പ്രൊഫസര്‍ ആണ് നരേന്ദ്ര പ്രസാദ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായി ശേഷം അദ്ദേഹം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൻ്റെ ഡയറക്ടർ ആയിരുന്നു.
നമ്മുടെ ഇഷ്ട താരങ്ങളിൽ ഒന്നായ ബാബു നമ്പൂതിരി, കാലടി ശ്രീശങ്കര കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവും കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് രസതന്ത്രത്തിൽ മൂന്നാം റാങ്കോടെ മാസ്റ്റർ ബിരുദവും നേടിയ അദ്ദേഹം കുറവിലങ്ങാട് ദേവമാതാ കോളേജിൽ അദ്ധ്യാപകനായി ജോലി നേടുകയും അവിടെ നിന്ന് കെമിസ്ട്രി വിഭാഗം പ്രൊഫസറായി റിട്ടയർ ചെയ്യുകയും ചെയ്തു. വിദ്യാഭ്യാസ കാലത്ത് തന്നെ അദ്ദേഹം ചിറയിൽ ഗണപതി ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്തിരുന്നു.
അടുത്തതായി ജഗദീഷ്, ഒരുപാട് സിനിമകളിൽ നമ്മെ പൊട്ടിച്ചിരിപ്പിച്ച അദ്ദേഹം വളരെ ഗൗരവമുള്ള ജോലിയായ പ്രൊഫസർ ആയിരുന്നു എന്നത് ഒരുപക്ഷെ പുതുതലമുറക്ക് വിശ്വാസം ഇല്ലായിരിക്കാം.. തിരുവനന്തപുരം ഗവ.ആർട്ട്സ് കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദവും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് കേരള യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കോടെ കൊമേഴ്സിൽ മാസ്റ്റർ ബിരുദവും നേടി. വിദ്യാഭ്യാസത്തിനു ശേഷം കാനറ ബാങ്കിൽ ജോലി കിട്ടിയെങ്കിലും ജോലി രാജിവച്ച് തിരുവനന്തപുരം എം.ജി.കോളേജിൽ ലക്ചററായി ജോലിയിൽ പ്രവേശിച്ചു.
Leave a Reply