വയ്യാതാകുന്നതിന് തൊട്ടുമുമ്പ് വരെ എല്ലാ കാര്യങ്ങളും ഒരു റോബോട്ടിനെ പോലെ നോക്കി ചെയ്തിരുന്ന ആളായിരുന്നു ! ഇപ്പോൾ ഞാൻ ഇരുട്ടിലാണ് ! ജഗദീഷ് പറയുന്നു !

നമ്മൾ ഏവരും ഒരുപാട് ഇഷ്ടപെടുന്ന ഒരു ബഹുമുഖ പ്രതിഭയാണ് നടനും അധ്യാപകനുമായ ജഗദീഷ്. അദ്ദേഹത്തിന്റെ ഭാര്യ രമ വളരെ അപ്രതീക്ഷിതമായി ഈ ലോകത്തുനിന്ന് കഴിഞ്ഞ മാസം വിടപറഞ്ഞിരുന്നു. അദ്ദേഹം ഇന്നും വേർപാടിന്റെ ദുഖത്തിൽ നിന്നും കരകയറിയിട്ടില്ല. ഭാര്യയുടെ ഓർമ്മകൾ അദ്ദേഹം എപ്പോഴും പങ്കുവെക്കാറുണ്ട്.  ആറു വർഷത്തെ രോഗകാലത്തോടാണ് ഡോ രമ കഴിഞ്ഞ മാസം ഒന്നിന് വിടപറഞ്ഞത്. രമ്യയും സൗമ്യയുമാണ് മക്കൾ. ഇപ്പോഴും ജഗദീഷ് ഡോ രമയുടെ ചിത്രത്തിനു മുന്നിൽ വിളക്ക് തെളിയിക്കാറുണ്ട്. മരണത്തിനു ശേഷം രണ്ടരമാസങ്ങൾക്കിപ്പുറം തൻ്റെ പ്രിയപത്നിയെ കുറിച്ച് ജഗദീഷ് പവനിതയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

പിന്നെ ബസിനു വേണ്ടിയുള്ള ഓട്ടത്തിലാണ്, പഠനം പൂർത്തിയാക്കി ആദ്യം വിഴിഞ്ഞം പ്രൈമറി ഹെൽത്ത് സെൻ്ററിൽ അസിസ്റ്റൻ്റ് സർജനായി ജോലിക്ക് കയറി. അപ്പോഴേക്കും താനൊരു സ്കൂട്ടർ വാങ്ങിയിരുന്നു. രമയെ കൊണ്ടു വിട്ടിട്ട് ഞാൻ കോളേജിലേക്ക് പോകുകയായിരുന്നു പതിവ്. രമ പിന്നീട് വീണ്ടും ഫൊറൻസിക് വിഭാഗത്തിൽ പിജി ചെയ്തു. സർവീസിൽ കയറുമ്പോൾ രമ അസിസ്റ്റൻറ് പൊലീസ് സർജനായിരുന്നു. പിന്നീട് ഡെപ്യൂട്ടി പൊലീസ് സർജനും പൊലീസ് സർജനുമായി. സർവീസും റാങ്കും വച്ച് എഡിജിപി പോസ്റ്റിന് തുല്യമാണ് അത്. രമ മികച്ച ഒരു അധ്യാപികയായിരുന്നു. 200 കുട്ടികളുള്ള ക്ലാസിൽ പഠിപ്പിക്കുമ്പോഴും മൈക്ക് ഉപയോഗിക്കില്ലായിരുന്നു.

ഇടക്ക് ഒരു കേസിൽ കോടതിൽ മൊഴി കൊടുക്കേണ്ടത് ഉണ്ടായിരുന്നു, അതുകൊണ്ട് പോസ്റ്റുമോർട്ടം വിവരങ്ങൾ അന്നന്നു തന്നെ രമ കംപ്യൂട്ടറിൽ സേവ് ചെയ്തു വയ്ക്കുമായിരുന്നു. ജോലി കഴിഞ്ഞ് എത്തിയാൽ വൈകിട്ട് അത്താഴം തയാറായാൽ കുളിച്ചു ലിവിങ് റൂമിൽ വരും. അടുത്ത രംഗം ബഹുരസമാണ്. മക്കൾ പഠിച്ചോ എന്നു പരിശോധിക്കാൻ ചോദ്യങ്ങൾ ചോദിക്കും. അവർ മറുപടി പറയുമ്പോഴേക്കും രമ ഉറക്കം തൂങ്ങും. ഞായറാഴ്ച മാത്രം ഒരു മണിക്കൂർ പകലുറക്കമുണ്ട്. അതു കഴിഞ്ഞാൽ സ്വിച്ചിട്ടതു പോലെ എണീറ്റു വന്ന് തുണികൾ തേക്കുകയും മറ്റു ജോലികളുമൊക്കെ ചെയ്യും. അസുഖം വരുന്നതു വരെ വീട്ടിൽ ജോലിക്കാരെ നിർത്താൻ രമ സമ്മതിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ഞാൻ ഇടക്കെല്ലാം ലൊക്കേഷനിലെ ചില തമാശകൾ പറയാറുണ് എങ്കിലും രമ ജോലിക്കാര്യം ഒന്നും വീട്ടിൽ ചർച്ച ചെയ്യുമായിരുന്നില്ല. പക്ഷേ, ഒരു ദിവസം വിഷമിച്ചിരിക്കുന്നതു കണ്ട് കാര്യം തിരക്കിയപ്പോൾ പറഞ്ഞത് അന്ന് രമ ഗർഭിണിയായ ഒരു സ്ത്രീയുടെ മൃതദേഹം അന്നു പോസ്റ്റുമോർട്ടം ചെയ്തു, ടേബിളിൽ കിടക്കുന്ന അമ്മയുടെ കീറിയ വയറിനുള്ളിൽ ജനിക്കും മുൻപേ മരിച്ചു പോയ കുഞ്ഞുജീവൻ രമയെ അന്ന് ഒരുപാട് അസ്വസ്ഥയാക്കുകയായിരുന്നു. മൃതദേഹം കണ്ട് ആരെങ്കിലും മൂക്കുപൊത്തുന്നത് കണ്ടാൽ രമ ദേഷ്യപ്പെടുമായിരുന്നു. അവളുടെ പ്രൊഫെഷനിൽ നൂറു ശതമാനം നീതി പുലർത്തുന്ന ആളായിരുന്നു എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *