44 വർഷം കൊണ്ട് സിനിമയിൽ ഉണ്ട് ! എനിക്ക് ഇതുവരെ ഒരു സിനിമയ്ക്കും കിട്ടാത്ത പ്രതികരണങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത് ! വികാരഭരിതനായി അബു സലിം !!

ചില അഭിനേതാക്കൾ സിനിമ എന്ന മായികലോകത്തെ ഒഴുക്കിൽപ്പെട്ട് അങ്ങനെ പോയ്‌കൊണ്ടിരിക്കും. കൂടുതൽ ശ്രദ്ധ  നേടാമെന്നില്ല, എങ്കിലും ആ കൂട്ടർക്ക് പരാതിയോ പരിഭവവോ ഒന്നുമില്ല, ചെറിയ വേഷമായാലും സിനിമയിൽ ഉണ്ടല്ലോ എന്ന സമാധാനമാണ് അവർക്ക് അത്തരത്തിൽ കഴിഞ്ഞ 44 വർഷമായി സിനിമ രംഗത്തുള്ള നടനാണ് അബു സലിം. കേരളത്തിൽ നിന്നുള്ള ആദ്യത്തെ മിസ്റ്റർ ഇന്ത്യയും മലയാളചലച്ചിത്രനടനുമാണ് അബു സലിം. 1978-ൽ പുറത്തിറങ്ങിയ ‘രാജൻ പറഞ്ഞ കഥ’ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഇദ്ദേഹം ഒരു പോലീസ് ഉദ്യോഗസ്ഥനുമായിരുന്നു. വയനാട് സ്വദേശിയായ അബു സലിം സബ് ഇൻസ്പെക്ടർ പദവിയിൽ പോലീസിൽ നിന്നു വിരമിച്ച ആളുകൂടിയാണ്.

നമ്മൾ മലയാളികളുട സ്വന്തം വില്ലൻ, സൂപ്പർ നടന്മാരുടെ കയ്യിൽ നിന്നും നിരവധി ഇടിവാങ്ങിയിട്ടുള്ള അബു ഇപ്പോഴും സിനിമ രംഗത്ത് നിറ സാന്നിധ്യമാണ്. പ്രായം അറുപത് പിന്നിട്ടിട്ടും ഇരുപതുകാരന്റെ ഫിറ്റ്നസ് അദ്ദേഹം നിലനിര്‍ത്തുന്നത് കഠിനമായ വ്യായാമത്തിലൂടെയാണ്. മമ്മൂട്ടിക്കൊപ്പം വില്ലനായും സഹനടനായും നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് അബു സലിം. 1992 മുതൽ താൻ മമ്മൂക്കയോടൊപ്പം അഭിനയിച്ചതാണ് എന്നാണ് അബു പറയുന്നത്, ഇപ്പോഴിതാ ഏറ്റവും മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മപര്‍വ്വത്തിലും അബു അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ അദ്ദേഹം മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്. മമ്മൂക്കയുമായി സിനിമയുടെ അപ്പുറത്തുള്ള ഒരു ആത്മബദ്ധമാണ് ഉള്ളത്. സിനിമ ഇല്ലെങ്കിലും വിളിക്കുകയും സ്നേഹം പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്. പ്രജാപതിയിലെ കാട്ടി പോലെ ഉള്ള ഒരു കഥാപാത്രമാണ് ഇതും. പക്ഷേ ഇതിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ആക്‌ഷന്‍ സീനുകളില്‍ ഒന്നും പങ്കെടുക്കാതെ മമ്മൂക്കയുടെ ആജ്ഞാനുവര്‍ത്തിയായി ഒപ്പം നില്‍ക്കുന്ന കഥാപാത്രമാണ് എന്നതാണ്.

ഇത്രയും ഹിറ്റായ ഈ ചിത്രത്തിൽ അത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. എന്റെ കഥാപാത്രം തന്മയത്തത്തോടെ ചെയ്യാന്‍ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. പിന്നെ മമ്മൂക്കയുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും എന്റെ കഥാപാത്രത്തെ കൂടുതൽ മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. എനിക്ക് ഇതുവരെ ഒരു സിനിമയ്ക്കും കിട്ടാത്ത പ്രതികരണങ്ങളാണ് ഭീഷ്മ ഇറങ്ങിയപ്പോള്‍ കിട്ടിയത്. അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. നടന്മാരും സംവിധായകരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം വിളിച്ച്‌ എന്റെ കഥാപാത്രത്തെപ്പറ്റിയുള്ള അഭിപ്രായം പറയുന്നുണ്ട്. ഒരുപാട് സന്തോഷമെന്നും അദ്ദേഹം പറയുന്നു.

പിന്നെ ജീവിതത്തിൽ സംഭവിച്ച മറ്റൊരു സന്തോഷമുള്ള കാര്യം സൂപ്പര്‍ ആർനൾഡ് ഷ്വാസ്നെഗറെ നേരില്‍കണ്ടപ്പോൾ ആണെന്നും അദ്ദേഹം പറയുന്നു, ‘ഐ’ ചിത്രത്തിന്റെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി ആർനൾഡ് വരുന്നു എന്ന് വിക്രം വിളിച്ച് പറയുന്നത്. വിക്രമും ഞാനും തമ്മിൽ ഇന്ദ്രപ്രസ്ഥം എന്ന സിനിമയുടെ സമയം തൊട്ട് തുടങ്ങിയ സൗഹൃദമാണ്. അങ്ങനെ ഞാൻ അവിടെ ചെന്ന് ആർനൾഡിനെ നേരിൽ കണ്ടപ്പോൾ സത്യത്തിൽ ഞാൻ കരഞ്ഞുപോയെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *