
സ്ഥാനാര്‍ഥി ആകണെന്നത് ആഗ്രഹമൊന്നുമില്ല ! പക്ഷേ പാര്‍ട്ടി പറഞ്ഞാല്‍ ഞാന്‍ നില്ക്കും ! സിനിമയുടെ പ്രൊമോഷന് ചെങ്കൊടിയുമായി ഭീമൻ രഘു !
അടുത്തിടെ ഏറെ വാർത്തയെ താരമാണ് നടൻ ഭീമൻ രഘു, 2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം നടന്നത് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കവേ, പുരസ്കാര ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുനേറ്റ് നിന്ന് കേൾക്കുന്ന ഭീമൻ രഘുവിന്റെ വീഡിയോ വൈറലായി മാറുകയും, അത് വലിയ ട്രോൾ ആകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതിനു ശേഷം വീണ്ടും അദ്ദേഹം വാർത്തകളിൽ നിറയുകയാണ്.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മിസ്റ്റര്‍ ഹാക്കര്‍’ എന്ന സിനിമയുടെ പ്രമോഷനായാണ് പാര്‍ട്ടി കൊടിയുമായി ഭീമന് രഘു എത്തിയത്. ”മിസ്റ്റര്‍ ഹാക്കര്‍ എന്ന സിനിമയിലും സഖാവ് ആയാണ് ഞാന്‍ വേഷമിടുന്നത്. ഈ സിനിമ സഖാവിന്റെ സിനിമയാണ്. അതുകൊണ്ട് ഞാന്‍ പറഞ്ഞിട്ടാണ് കൊടി കൊണ്ടുവന്നത്. ഈ പാർട്ടി ഇപ്പോൾ എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ്. ഇയാള്‍ എന്തിനാണ് ഈ കൊടി വച്ചിറങ്ങുന്നതെന്ന് ആളുകള്‍ ചോദിക്കുമല്ലോ? അവിടെയും ചര്‍ച്ചയാകുമല്ലോ, അതുതന്നെയാണ് തന്റെ ലക്ഷ്യം എന്നും ഭീമന് രഘു പറയുന്നു. പുരസ്കാരദാന ചടങ്ങില്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

മുഖ്യമന്ത്രിയോട് എനിക്ക് ബഹുമാനമാണ്, അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചാണ് ഞാൻ എഴുനേറ്റ് നിന്നത്. പുറകില്‍ ഇരിക്കുന്ന ആളുകളോട് ചോദിച്ചിട്ടാണ് ഞാന്‍ എഴുന്നേറ്റുനിന്നത്. പതിനഞ്ച് മിനിറ്റും ആ പ്രസംഗം നിന്നു കേട്ടു. എന്റെ സംസ്കാരമാണ് ഞാന്‍ അവിടെ കാണിച്ചത്. ബഹുമാനിക്കേണ്ട ആളെ ബഹുമാനിച്ചു. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നില്ല. പിണറായി വിജയന് ഒരു നല്ല മനുഷ്യനാണ്. അദ്ദേഹത്തെ പണ്ട് മുതലേ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. അതെന്റെ സംസ്കാരത്തില്‍ നിന്നും പഠിച്ചതാണ്.
അതുപോലെ തന്നെ അദ്ദേഹം നല്ലൊരു അച്ഛനും, മുഖ്യമന്ത്രിയും കുടുംബനാഥൻമൊക്കെയാണ് അദ്ദേഹം, എനിക്ക് പലപ്പോഴും എന്റെ അച്ഛനുമായി സാമ്യം തോന്നാറുണ്ട്. രാഷ്ട്രീയമാറ്റമായി അല്ല വ്യക്തിപരമായി ഞാൻ അദ്ദേഹത്തെ ഏറെ ഇഷ്ടപെടുന്നു. പല രാജ്യങ്ങളില്‍ നിന്ന് പോലും എന്നെ വിളിച്ചു. സമൂഹ മാധ്യമങ്ങൾ വഴിയുള്ള ട്രോളുകൾ കൊണ്ട് സംഭവിച്ചതാണ്, എനിക്ക് അതില്‍ ഒരു വിരോധവുമില്ല. അത് അവരുടെ സംസ്കാരം. എനിക്ക് സ്ഥാനാര്‍ഥി ആകണെന്നത് ആഗ്രഹമൊന്നുമില്ല. പക്ഷേ പാര്‍ട്ടി പറഞ്ഞാല്‍ ഞാന്‍ നില്ക്കും എന്നും അദ്ദേഹം പറയുന്നു. ഈ കഴിഞ്ഞ രണ്ടു മാസം മുമ്പാണ് ഭീമൻ രഘു ബിജെപി വിട്ടു സിപിഎമ്മിൽ എത്തിയത്. കലാകാരന്മാർക്ക് അവിടെ ഒരു വിലയുമില്ല എന്ന് പറഞ്ഞാണ് അദ്ദേഹം ആ പാർട്ടി വിട്ടത്.
Leave a Reply