
വേർപാടിന്റെ 21 വര്ഷം, അതെ ഞാനും സൗന്ദര്യയും തമ്മിൽ ഇഷ്ടത്തിലായിരുന്നു ! നടിയുടെ മരണവുമായി ബന്ധപ്പെട്ട് നടൻ ജഗപതി ബാബു പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ രംഗത്ത് ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന നടിയായിരുന്നു സൗന്ദര്യ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടന്‍ മാമ്പഴം എന്നീ രണ്ട് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും, തെന്നിന്ത്യന്‍ താരം സൗന്ദര്യ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടവളായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തമിഴ്- തെലുങ്ക് – കന്നട സിനിമകളില്‍ തന്റേതായ ശ്രദ്ധ നേടിയ നടി രാഷ്ട്രീയത്തിലും സജീവമായിരുന്നു.
ഇപ്പോഴിതാ നടി വിടപറഞ്ഞ് 21 വർഷം പൂർത്തിയായ ഈ സമയത്ത് നടിയുടെ മരണത്തെ കുറിച്ച് നടിയുടെ മരണത്തെ കുറിച്ച് ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്, സൗന്ദര്യയുടെത് ഒരു അപകട മരണമായിരുന്നില്ല, മറിച്ച് അതൊരു കൊലപാതകം ആണെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. നടന്‍ മോഹന്‍ ബാബുവാണ് സൗന്ദര്യയുടെ മരണത്തിന് കാരണം എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ആന്ധ്രയിലെ ഖമ്മം ജില്ലയിലെ ചിട്ടിമല്ലു എന്നയാളാണ് മോഹന്‍ ബാബുവിനെതിരെ പരാതി നല്‍കിയിരിക്കുകയാണ്.
അദ്ദേഹം ഇത് തുടർ അന്വേഷണം ആവിശ്യപ്പെട്ട് ഖമ്മം എസിപിക്കും ജില്ലാ അധികാരിക്കുമാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. മോഹന്‍ ബാബുവുമായി സൗന്ദര്യക്ക് ഉണ്ടായിരുന്ന വസ്തു തര്‍ക്കമാണ് നടിയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്. ഷംഷാബാദിലെ ജാല്‍പള്ളി എന്ന ഗ്രാമത്തില്‍ സൗന്ദര്യക്കും സഹോദരനും ആറ് ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ഇത് മോഹന്‍ ബാബുവിന് വില്‍ക്കാന്‍ ഇരുവരും വിസമ്മതിച്ചതാണ് പ്രശ്‌നത്തിന് കാരണം. സൗന്ദര്യയുടെ മരണശേഷം മോഹന്‍ ബാബു ഈ ഭൂമി ബലമായി എഴുതി വാങ്ങി. മോഹന്‍ ബാബുവില്‍ നിന്ന് ഭൂമി തിരിച്ചു വാങ്ങി പൊതുജന ക്ഷേമാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം എന്നാണ് ചിട്ടിമല്ലു ആവശ്യപ്പെടുന്നത്.ഈ ഭൂമി ഇയാൾ സ്വന്തം പേരിൽ ആക്കിയതിൽ ഒരു വിശദമായ അന്വേഷണം ആവിശ്യമാണ് എന്നും ചിട്ടിമല്ലു പറയുന്നു.
അതുപോലെ തന്നെ തെലുങ്ക് സിനിമയിലെ ഒരു സമയത്തെ സൂപ്പർ താരജോഡികൾ ആയിരുന്നു ജഗപതി ബാബുവും സൗന്ദര്യയും. ഇക്കാലത്താണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ജഗപതി ബാബു സൗന്ദര്യയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നതോടെ ആ വാര്‍ത്തയ്ക്ക് ശക്തിയേറി. പിന്നീടൊരിക്കല്‍ താനും സൗന്ദര്യയും പ്രണയത്തിലായിരുന്നുവെന്ന് ജഗപതി ബാബു തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.
അദ്ദേഹം, പറഞ്ഞിരുന്നത്, ഇങ്ങനെ, അതെ, ഞാനും സൗന്ദര്യയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നത് സത്യമാണ്. ഞാനും അവളുടെ സഹോദരനുമായും നല്ല സൗഹൃദമായിരുന്നു. ഞാന്‍ പതിവായി അവരുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ആളുകള്‍ക്ക് അവളെക്കുറിച്ച് പല കാഴ്ചപ്പാടുകളുമുണ്ട്. പക്ഷെ അവള്‍ തന്റെ സമകാലികരില്‍ നിന്നും വ്യത്യസ്തയായിരുന്നു. പലരും ഞങ്ങളുടെ അടുപ്പത്തെ തെറ്റിദ്ധരിച്ചു, എനിക്കത് നിഷേധിക്കേണ്ടതോ മറച്ചു വെക്കേണ്ടതോ ആയിട്ടൊന്നുമില്ല.
ആ കാര്യം, ഞാൻ അംഗീകരിക്കുന്നു. ഈ ഗോസിപ്പ് ഞാനതൊരു പ്രശംസയായിട്ടാണ് കാണുന്നത്. ശെരിയാണ് ഞാനും സൗന്ദര്യയും തമ്മില്‍ നല്ലൊരു അടുപ്പമുണ്ടായിരുന്നു. അതാണ് എനിക്ക് അവളുമായിട്ടുള്ള അഫയര്‍, ഒരിക്കല്‍ ഞാനും സൗന്ദര്യയും ഒരുമിച്ച് യാത്ര നടത്തിതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഞാൻ യാദൃശ്ചികമായി സൗന്ദര്യയെ റെയില്‍വെ സ്റ്റേഷനില്‍ വച്ച് കണ്ടുമുട്ടുകയായിരുന്നു, ഞങ്ങള്‍ കുറച്ച് നേരം സംസാരിച്ചു. കെട്ടിപ്പിടിച്ചു. ശേഷം അവരവരുടെ വഴിക്ക് പിരിഞ്ഞു, ഞാൻ വഴിക്കും. പക്ഷെ ഞങ്ങളെ ഒരുമിച്ച് കണ്ട ആളുകള്‍ അതില്‍ മസാല ചേര്‍ത്തു എന്നും ജഗപതി ബാബു പറയുന്നു.
Leave a Reply