മടുത്തു, ഇനി അഭിനയിക്കുന്നില്ല, ഞാൻ രണ്ട് മാസം ഗർഭിണിയാണ് ! ആ വാക്കുകൾ ഇപ്പോഴും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല ! സൗന്ദര്യയെ കുറിച്ച് ഉദയകുമാര്‍ തുറന്ന് പറയുന്നു !
ചിലിക്ക് ചില പേരുകൾ അറിഞ്ഞ് ഇടുന്നതുപോലെ തോന്നും, അത്തരത്തിൽ സൗന്ദര്യ എന്ന പേര് പൂർണമായും അവർക്ക് യോജിച്ചിരുന്നു, അത്ര സൗന്ദര്യമാണ് അവർക്ക്, മലയാളികൾക്കും ഒരുപാട് പ്രിയങ്കരിയാണ്, രണ്ടു ചിത്രങ്ങൾ മാത്രമേ അവർ മലയാളത്തിൽ ചെയ്തിരുന്നുള്ളു, ജയറാം ചിത്രം യാത്രക്കാരുടെ ശ്രദ്ധക്ക്, മോഹൻലാൽ ചിത്രം കിളിച്ചുണ്ടൻ മാമ്പഴം, ഇത് രണ്ടും മലയാളത്തിൽ സൂപ്പർ ഹിറ്റുകൾ ആയിരുന്നു. ഒരു ബ്രാഹ്മണ കുടുംബത്തിലാണ് സൗന്ദര്യ ജനിച്ചത്. ഹിന്ദിയിൽ അമിതാബ് ബച്ചന്റെ നായകനായി അഭിനയിച്ച സൂര്യവംശം എന്ന ചിത്രം നടിയുടെ ജീവിതത്തിൽ കൂടുതൽ ശ്രദ്ധനേടി. ദേശീയ, സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ നേടിയെടുത്ത അഭിനേത്രികൂടിയാണ് അവർ. മണിച്ചിത്രത്താഴിന്റെ കന്നഡ റീമേക്ക് ആയിരുന്ന ആപ്തമിത്ര ആയിരുന്നു നടിയുടെ അവസാന ചിത്രം.
എം.ബി.ബി.എസ് പഠനകാലത്താണ് അവർ സിനിമ ലോകത്ത് എത്തുന്നത്, ആദ്യ ചിത്രം ‘അമ്മൊരു’ ഹിറ്റായതോടെ നടിയെ തേടി ഒരുപാട് അവസരങ്ങൾ വന്നു, അതുകൊണ്ട് പഠനം പാതി വഴിയിൽ ഉപേക്ഷിച്ചാണ് അവർ സിനിമ ലോകത്ത് സജീവമായത്. ഒരു നടി എന്നത് കൂടാതെ അവർ ഒരു നിർമാതാവും ആയിരുന്നു. ‘ദ്വീപ’ എന്ന ചിത്രം നിർമിക്കുകയും ആ ചിത്രത്തിന് ദേശിയ പുരസ്‌കാരം വരെ ലഭിക്കുകയും ചെയ്തിരുന്നു. 2003 ഏപ്രില്‍ 17 നാണ് സൗന്ദര്യ തന്റെ ബാല്യകാല സുഹൃത്തും സോഫ്‌റ്റ്വെയര്‍ എന്‍ജീനിയറുമായ രഘുവിനെ വിവാഹം ചെയ്യുന്നത്, തന്റെ വിവാഹ വാർഷികത്തിന് വെറും പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ ആയിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് സൗന്ദര്യ തന്റെ 31 മത്തെ വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞത്.
എനാൽ നടിയുടെ വേർപാടിന് ശേഷം തമിഴ് സംവിധായകന്‍ ഉദയകുമാര്‍ നദിയെ കുറിച്ച് ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അവർ തന്നെ അണ്ണാ എന്നായിരുന്നു വിളിച്ചിരുന്നത് എന്നും തനിക്ക് സ്വന്തം സഹോദരിയെ പോലെ ആയിരുന്നു സൗന്ദര്യ. അവർ വളരെ കഴിവുള്ള നടി ആയിരുന്നത്കൊണ്ട് തന്നെ പല സിനിമകളിലേക്കും താൻ അവരെ റെഫർ ചെയ്തിരുന്നു. ചിരൻചീവിയുടെ ചിത്രത്തിലേക്ക് സൗന്ദര്യയെ നിർദേശിച്ചതും താനായിരുന്നു. അതുകൊണ്ടുതന്നെ വലിയ നടിയായപ്പോഴും അവർ തന്നെ വിളിക്കാറുണ്ടായിരുന്നു.
അവരുടെ വിവാഹത്തിനും, പുതിയ വീട് വെച്ചപ്പോഴും തന്നെ വിളിച്ചിരുന്നു എന്നും പക്ഷെ തിരക്കുകൾ കൊണ്ട് അന്ന് പോകാൻ സാദിച്ചിരുന്നില്ല എന്നും അദ്ദേഹം ഓർക്കുന്നു, ഒരുപാട് സ്നേഹവും ബഹുമാനവും ഉള്ള നടിയാണ് സൗന്ദര്യ. എന്നാൽ അവർ വിടപറയുന്നതിന് തലേ ദിവസം തന്നെ വിളിച്ചിരുന്നു, ഇനി അഭിനയിക്കുന്നില്ലെന്നും, തനിക്കു മടുത്തു, തിരക്കുകൾ ഒരുപാടാകുന്നു, താനിപ്പോൾ രണ്ട് മാസം ഗര്‍ഭിണിയാണെന്ന സന്തോഷ വാർത്തയാണ് അന്ന് അവർ പറഞ്ഞിരുന്നത്, കൂടാതെ ഇനി സിനിമയിൽ തുടരുന്നില്ല എന്നും, സഹോദരനോപ്പം താൻ ബിജെപിയുടെ പ്രചരണത്തിന് പോകുകയാന്നെനും സഹോദരൻ ഒപ്പമുണ്ടെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ പിറ്റേ ദിവസം ആ ദുഖ വാർത്ത എന്നെ ഏറെ വിഷമിപ്പിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു… സൗന്ദര്യ ബാംഗ്ലൂരില്‍ പാവപ്പെട്ട കുട്ടികള്‍ക്കും അനാഥര്‍ക്കുമായി മൂന്ന് സ്‌കൂളുകള്‍ ആരംഭിച്ചിരുന്നു. ഇന്നും നടിയുടെ അമ്മ ആ സ്‌കൂളുകള്‍ നോക്കി നടത്തി പോരുന്നു.
Leave a Reply