വെറും രണ്ടു ചിത്രങ്ങൾകൊണ്ട് മലയാളി മനസ്സ് കീഴടക്കിയ നടി, ബന്ധുവായ യുവാവുമായി വിവാഹം, അകാലത്തിൽ പൊലിഞ്ഞുപോയ നടി സൗന്ദര്യയുടെ യഥാർഥ ജീവിതം !!
ഒരു സമയത്ത് മലയാള സിനിമയിൽ വളരെ തിരക്കുള്ള ഒരു അഭിനേത്രി ആയിരുന്നു നടി സൗന്ദര്യ, പേരുപോലെതന്നെ അതി സുന്ദരി ആയിരുന്നു താരം. മലയാളത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ അവർ ചെയ്തിരുന്നുള്ളു എങ്കിലും ഏവരും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന നായികമാരിൽ ഒരാളായിരുന്നു സൗന്ദര്യ. ജയറാം നായകനായ ‘യാത്രക്കാരുടെ ശ്രദ്ധക്ക്’ അതിലെ സൗന്ധര്യയുടെ നായികാ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു….
അതിനു ശേഷം മോഹനലാൽ നായകനായ ‘കിളിച്ചുണ്ടൻ മാമ്പഴം’ അതും മലയാളത്തിൽ ഏറെ വിജയിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു, സിനിമ രചയിതാവും, ബിസിനെസ്സ് കാരനുമായ കെഎസ് സത്യനാരായണന്റെ മകളായി ബംഗ്ലൂരുവിലാണ് സൗന്ദര്യ ജനിച്ചത്. താരത്തിന്റെ യഥാർഥ പേര് സൗമ്യ സത്യനാരായണന്‍ എന്നായിരുന്നു. 1992 ല്‍ റിലീസിനെത്തിയ ഗന്ധര്‍വ്വ എന്ന കന്നഡ സിനിമയായിരുന്നു സൗന്ദര്യയുടെ ആദ്യ ചിത്രം..
ആദ്യ ചിത്രം കന്നടയിൽ ആയിരുന്നു എങ്കിലും പിന്നീട് തിളങ്ങിയതും കൂടുതൽ ചിത്രങ്ങൾ ലഭിച്ചതും തെലുങ്കിൽ ആയിരുന്നു, അതിനുശേഷം അവർ തമിഴിലും, ഹിന്ദിയിൽ അമിതാബ് ബച്ചനാനോടൊപ്പം സൂര്യവംശം എന്ന ചിത്രത്തിലും സൗന്ദര്യ അഭിനയിച്ചിരുന്നു, അതിൽ താരത്തിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു, തമിഴിൽ തലൈവർ രജിനികാന്തിനൊപ്പം ‘പടയപ്പാ’ സൗന്ദര്യയുടെ കരിയറിൽ തന്നെ മികച്ച വേഷമായിരുന്നു..
താരം ‘എംബിബിഎസ്’ നു പഠിക്കുമ്പോഴായിരുന്നു സിനിമയിൽ അവസരം ലഭിക്കുന്നത്, സിനിമയോടുള്ള ഇഷ്ടം കൊണ്ട് തന്റെ പഠനം പാതി വഴിയിൽ ഉപേക്ഷിട്ടാണ് അവർ അഭിനയ രംഗത്ത് എത്തിയത്.. തെലുങ്കില്‍ സാവിത്രിയുടെ പിന്‍ഗാമിയായിട്ടായിരുന്നു സൗന്ദര്യ അറിയപ്പെട്ടിരുന്നത്. മോഡേണ്‍ സാവിത്രി എന്ന പേരും സൗന്ദര്യ സ്വന്തമാക്കിയിരുന്നു. സൗത്ത് സിനിമയിലെ ഒട്ടുമിക്ക മുൻ നിര നായകന്മാർക്കൊപ്പവും സൗന്ദര്യ അഭിനയിച്ചിരുന്നു… അഭിനയത്തിനൊപ്പം അവർ ഒരു സിനിമ നിർമിക്കുകയും ചെയ്തിരുന്നു…
‘ദ്വീപ’ എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്, ആ ചിത്രത്തിന് ദേശിയ പുരസ്‌കാരം വരെ ലഭിച്ചിരുന്നു, 2003 ഏപ്രില്‍ 17 നാണ് സൗന്ദര്യ തന്റെ ബാല്യകാല സുഹൃത്തും സോഫ്‌റ്റ്വെയര്‍ എന്‍ജീനിയറുമായ രഘുവിനെ വിവാഹം ചെയ്യുന്നത്, തന്റെ വിവാഹ വാർഷികത്തിന് വെറും പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ ആയിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് സൗന്ദര്യ മരണപ്പെടുന്നത്, തന്റെ 31 മത്തെ വയസ്സിലാണ് അവർ ലോകത്തോട് വിട പറഞ്ഞത്….
ആന്ധപ്രദേശിലെ കരിംനഗറിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിന് പോയ നടി സഞ്ചരിച്ച സ്വകാര്യ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു. അതേ അപകടത്തില്‍ സൗന്ദര്യയുടെ സഹോദരന്‍ അമര്‍നാഥ് ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചിരുന്നു. സൗന്ദര്യ മരണപ്പെട്ട് 15 വര്‍ഷങ്ങള്‍ക്ക് ശേഷം നടിയെക്കുറിച്ച് ചില കാര്യങ്ങൾ തമിഴ് സംവിധായകന്‍ ഉദയകുമാര്‍ തുറന്ന് പറഞ്ഞിരുന്നു.. ഉദയ കുമാറാണ് സൗന്ദര്യയെ തമിഴിൽ കൊണ്ടുവന്നത്, അവർ തന്നെ അണ്ണാ എന്നായിരുന്നു വിളിച്ചിരുന്നത് എന്നും തനിക്ക് സ്വന്തം സഹോദരിയെ പോലെ ആയിരുന്നു സൗന്ദര്യ എന്നും അദ്ദേഹം പറഞ്ഞിരുന്നു…
ചിരൻചീവിയുടെ ചിത്രത്തിലേക്ക് സൗന്ദര്യയെ നിർദേശിച്ചതും അദ്ദേഹം ആയിരുന്നു, അതുകൊണ്ടുതന്നെ ഒരുപാട് വർഷങ്ങൾ കഴിഞ്ഞ് വലിയ നടിയായപ്പോഴും അവർ തന്നെ വിളിക്കാറുണ്ടായിരുന്നു എന്നും, വിവാഹത്തിനും, പുതിയ വീട് വെച്ചപ്പോഴും തന്നെ വിളിച്ചിരുന്നു എന്നും പക്ഷെ തിരക്കുകൾ കൊണ്ട് അന്ന് പോകാൻ സാദിച്ചില്ലയെന്നും അദ്ദേഹം ഓർക്കുന്നു, എന്നാൽ മരിക്കുന്നതിന് തലേ ദിവസം തന്നെ സൗന്ദര്യ വിളിച്ചിരുന്നു എന്നും ഇനി അഭിനയിക്കുന്നില്ലെന്നും രണ്ട് മാസം താൻ ഗര്‍ഭിണിയാണെന്ന സന്തോഷ വാർത്തയാണ് അന്ന് അവർ പറഞ്ഞിരുന്നത്, കൂടാതെ ഇനി സിനിമയിൽ തുടരുന്നില്ല എന്നും, സഹോദരനോപ്പം താൻ ബിജെപി യുടെ പ്രചരണത്തിന് പോകുകയാന്നെനും സഹോദരൻ ഒപ്പമുണ്ടെന്നും അവർ പറഞ്ഞിരുന്നു…
എന്നാൽ പിറ്റേ ദിവസം ആ മരണ വാർത്ത എന്നെ ഏറെ വിഷമിപ്പിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു… മരിക്കുന്നതിന് മുന്‍പ് സൗന്ദര്യ ബാംഗ്ലൂരില്‍ പാവപ്പെട്ട കുട്ടികള്‍ക്കും അനാഥര്‍ക്കുമായി മൂന്ന് സ്‌കൂളുകള്‍ ആരംഭിച്ചിരുന്നു. ഇന്നു താരത്തിന്റെ അമ്മ ആ സ്‌കൂളുകള്‍ നടത്തി പോരുന്നു.
Leave a Reply